Tag: Indian Railway
തൃശൂര്‍ മുതല്‍ ട്രെയിനുകൾക്ക് നിയന്ത്രണം
പുതുക്കാട്–ഒല്ലൂർ റെയിൽ പാതയിൽ ഗർഡർ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ ഇന്നും 26, 27 തിയതികളിലും ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം. കറുകുറ്റിക്കും കളമശ്ശേരിക്കുമിടയിൽ പാളം മാറ്റല്‍ നടക്കുന്നതിനാല്‍ ഏർപ്പെടുത്തിയ നിയന്ത്രണത്തിനു പുറമെയാണിത്. എറണാകുളം–ഗുരുവായൂർ പാസഞ്ചറും എറണാകുളം–നിലമ്പൂർ പാസഞ്ചറും റദ്ദാക്കി. രാവിലെ 6.45ന് എറണാകുളത്തു നിന്നുള്ള കണ്ണൂർ ഇന്‍റര്‍സിറ്റി തൃശൂരിൽ നിന്നു രാവിലെ 8.10നാണ് പുറപ്പെട്ടത്. പരശുറാം, ശബരി എക്സ്പ്രസുകൾ ഒരു മണിക്കൂർ തൃശൂർ ഭാഗത്തു വൈകും. പുലർച്ചെ 5.30 മുതൽ ഉച്ചയ്ക്കു 12.30 വരെയാണു ട്രെയിനുകൾക്കു നിയന്ത്രണം. തിരുവനന്തപുരം– കോഴിക്കോട് ജനശതാബ്ദി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. കോഴിക്കോടു നിന്നുള്ള തിരുവനന്തപുരം ജനശതാബ്ദി വൈകീട്ട് 5.30ന് എറണാകുളത്തു നിന്നാകും പുറപ്പെടുക. പുനലൂർ–പാലക്കാട് പാലരുവി എക്സ്പ്രസ് രാവിലെ പത്തിന് ആലുവയിൽ യാത്ര അവസാനിപ്പിക്കും. പാലക്കാടു നിന്നു പുനലൂരിലേക്കുള്ള പാലരുവി വൈകിട്ട് 6.30ന് ആലുവയിൽ നിന്നായിരിക്കും പുറപ്പെടുക. ഗുരുവായൂരിൽ നിന്നു രാവിലെ 5.55നുള്ള ഇടമൺ പാസഞ്ചർ 6.45നാണ് പുറപ്പെടുക. തിരുവനന്തപുരം– ഷൊർണൂർ വേണാട് അങ്കമാലിയിൽ യാത്ര അവസാനിപ്പിക്കും. ഷൊർണൂർ– ... Read more
പാലക്കാട് ഡിവിഷനിൽ 13 എടിവിഎം മെഷീനുകൾ കൂടി: ടെണ്ടർ നടപടികൾ പൂർത്തിയായി
റെയിൽവെ പാലക്കാട് ഡിവിഷനു കീഴിലെ സ്റ്റേഷനുകളിൽ 13 ഒാട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ (എടിവിഎം) കൂടി സ്ഥാപിക്കും. നിലവിലുള്ള 40 എടിവിഎം മെഷീനുകൾക്കു പുറമെയാണ് 13 മെഷീനുകൾ കൂടി സ്ഥാപിക്കുന്നത്. തിരൂർ, കുറ്റിപ്പുറം, കോഴിക്കോട്, വടകര, മാഹി, കണ്ണൂർ, കണ്ണപുരം, പഴയങ്ങാടി, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിലാണ് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക. മാഹി, കണ്ണപുരം, പഴയങ്ങാടി, ചെറുവത്തൂർ, നീലേശ്വരം, കോട്ടിക്കുളം, മഞ്ചേശ്വരം എന്നീ സ്റ്റേഷനുകളിൽ ആദ്യമായാണ് എടിവിഎം മെഷീനുകൾ സ്ഥാപിക്കുന്നത്. പയ്യന്നൂർ, വടകര, കോഴിക്കോട്, കുറ്റിപ്പുറം, തിരൂർ എന്നീ സ്റ്റേഷനുകളിൽ നിലവിലുള്ള മെഷീനുകൾക്ക് പുറമെയാണ് ഒരുമെഷീൻ കൂടി സ്ഥാപിക്കുന്നത്. ഇതു സംബന്ധിച്ച ടെണ്ടർ നടപടികൾ പൂർത്തിയായതായി റെയിൽവെ അധികൃതർ അറിയിച്ചു. മെഷീനുകൾ വിതരണം ചെയ്യുന്നതും സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള പ്രവൃത്തികൾ വൈകാതെ നടക്കും. എടിവിഎം സ്ഥാപിക്കുന്നതോടെ ജനറൽ ടിക്കറ്റ് എടുക്കാൻ ക്യൂ നിന്ന് വലയുന്നതിൽ നിന്നും യാത്രക്കാർക്ക് മോചനം ലഭിക്കും. റീചാർജ് കാർഡ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന എടിവിഎം ... Read more
ഹൈപവര്‍ എന്‍ജിന്‍ കരുത്തില്‍ ശക്തികാട്ടി റെയില്‍വേ
ഇന്ത്യയുടെ ആദ്യത്തെ ഹൈപവര്‍ ഇലക്ട്രിക് ലോകോമോട്ടീവ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ബീഹാറിലെ മോതിഹാരിയില്‍ നടന്ന ചടങ്ങിലാണ് എന്‍ജിന്‍ പ്രധാമന്ത്രി പച്ചക്കൊടി വീശിയത്. 12,000 എച്ച്പിയാണു ശേഷി. നിലവിലുള്ള എന്‍ജിനുകളേക്കാള്‍ രണ്ടിരട്ടി ശേഷിയുണ്ട്. 6000 ടണ്‍ ഭാരവുമായി മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ പായാനുള്ള ശേഷിയും എന്‍ജിനുണ്ട്. ഇത്തരത്തിലുള്ള എന്‍ജിനുകള്‍ വിജയകരമായി പരീക്ഷിച്ച രാജ്യങ്ങളില്‍ ഇതോടെ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. റഷ്യ, ചൈന, ജര്‍മനി, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇത്തരം എന്‍ജിനുകള്‍ ഉപയോഗിച്ചിരുന്നത്. ചരക്കുനീക്കം അതിവേഗത്തിലാക്കാന്‍ ഈ എന്‍ജിന്‍ വഴി സാധിക്കുമെന്നതാണു നേട്ടം. മധേപുരിയില്‍ 1300 കോടി രൂപയ്ക്ക് നിര്‍മിച്ച എന്‍ജിന്‍ ഫാക്ടറിയുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. രാജ്യാന്തര തലത്തില്‍ െറയില്‍ ഗതാഗത മേഖലയിലെ മുന്‍നിരക്കാരായ ഫ്രാന്‍സിന്റെ ‘ആള്‍സ്റ്റം’ കമ്പനിയാണ് മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സഹകരിക്കുന്നത്. കമ്പനിയുടെ സാങ്കേതിത സഹകരണത്തോടെ അടുത്ത 11 വര്‍ഷത്തിനകം 800 എന്‍ജിനുകള്‍ നിര്‍മിക്കാനാണു തീരുമാനം. ഇതില്‍ അഞ്ചെണ്ണം ഫാക്ടറിയിലെത്തിച്ചു സംയോജിപ്പിക്കും, ... Read more
Railway to fasten trains at Golden Quadrilateral
Indian Railway, as part of fastening trains connecting the four metro cities of Kolkata, Chennai, Mumbai and Delhi (Quadrilateral) has asked the concerned authorities to improve the existing infrastructure. The new move came after the officials come to know that the existing services lacked speed. The ministry also said that the trains should improve the current speed of 60 kmph to 130kmph. Top officials of the Indian railway had sent letters to the General Managers of Indian Railway. On ensuring necessary steps to fasten the lines connecting the golden quadrilateral. “A review of the maximum permissible speed of the section ... Read more
പാനിപ്പത്ത്-ഡല്‍ഹി പാസഞ്ചര്‍ പുനരാരംഭിക്കുമെന്ന് മന്ത്രി
വനിതകള്‍ക്കു മാത്രമായുള്ള പാനിപ്പത്ത്-ഡല്‍ഹി പാസഞ്ചര്‍ ട്രെയിന്‍ പുനരാരംഭിക്കുമെന്ന് ഹരിയാന മന്ത്രി കവിത ജയിന്‍ അറിയിച്ചു. Pic Courtesy: smithsoniamag ഡല്‍ഹിയില്‍ നിന്നു പാനിപ്പത്തിലേക്കു യാത്രചെയ്യുന്ന വനിതകള്‍ക്കും കുട്ടികള്‍ക്കും ഈ ട്രെയിന്‍ പ്രയോജനപ്പെടുന്നതാണ്. എന്നാല്‍ ചില കാരണങ്ങളാല്‍ ട്രെയിന്‍ നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തിയതില്‍ പ്രതിഷേധിച്ചു വനിതകളുടെ നേതൃത്വത്തില്‍ പാനിപ്പത്തു സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. സമരത്തിനിടെ എത്തിയ ട്രെയിനും അവര്‍ തടഞ്ഞു. റെയില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്‌തെന്നും ട്രെയിന്‍ വീണ്ടും ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അവര്‍ പറഞ്ഞു.
ദക്ഷിണ റെയില്‍വേയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനം 7000 കോടി
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7000 കോടി രൂപ വരുമാനം ലഭിച്ചതായി ദക്ഷിണ റെയിൽവേ. ചരക്കു നീക്കത്തിൽ നിന്നും ടിക്കറ്റ് വിൽപനയിൽ നിന്നും ലഭിച്ച വരുമാനമാണിത്. ടിക്കറ്റ് വരുമാനം മാത്രം 4,262 കോടി രൂപയാണ്. ഇതിനു പുറമെ ഉപയോഗ ശൂന്യമായ സാധനങ്ങൾ വിറ്റഴിച്ച വകയിൽ 230.06 കോടി രൂപ ലഭിച്ചതായും റെയിൽവേ അധികൃതർ പറഞ്ഞു. ചരക്ക് ട്രെയിനുകളിൽ നിന്നും 4.7 ശതമാനത്തിന്‍റെയും പാസഞ്ചർ ട്രെയിനുകളിൽ നിന്നും 6.21 ശതമാനത്തിന്‍റെയും വരുമാന വർധനയുണ്ടായി. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 2,323 സ്പെഷൽ ട്രെയിനുകൾ ഓടിച്ചു. തൊട്ടുമുൻപത്തെ വർഷം 1610 സ്പെഷൽ ട്രെയിനുകൾ മാത്രം ഓടിച്ച സ്ഥാനത്താണിത്. 1,696 സുവിധ ട്രെയിനുകളും പ്രത്യേക നിരക്കുവണ്ടികളും 14.48 ലക്ഷം യാത്രക്കാർക്കു തുണയായി. 106 കോടി രൂപയാണ് ഇതിൽ നിന്നുമാത്രമുള്ള വരുമാനം. മുൻവർഷത്തെ അപേക്ഷിച്ച് 39% വരുമാന വർധന. കഴിഞ്ഞ ഒരുവർഷത്തിനിടെ ഒട്ടേറെ നേട്ടങ്ങൾ റെയിൽവേ കൈവരിച്ചതായി ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ കുൽശ്രേഷ്ഠ പറഞ്ഞു. ദക്ഷിണ ... Read more
ധനുഷ്‌കോടി ചുറ്റി വരാന്‍ പുതിയ തീവണ്ടി
ഒരു ദിവസം കൊണ്ട് ധനുഷ്‌കോടി ചുറ്റി വരാന്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. എറണാകുളം മുതല്‍ രാമേശ്വരം വരെയാണ് പുതിയ ട്രെയിന്‍. ഒറ്റ ദിവസം അവധിയെടുത്ത് ധനുഷ്‌കോടി പോയി വരാമെന്ന തരത്തിലാണ് ട്രെയിന്‍ സമയം ആസൂത്രണം ചെയ്തിരിക്കുന്നത്. ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ചൊവ്വഴ്ച്ച മുതല്‍ ആണ് പ്രത്യേക തീവണ്ടി സര്‍വീസ് തുടങ്ങുന്നത്. വൈകുന്നേരം എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.40ന് പാലക്കാട് എത്തിച്ചേരും.പാലക്കാട്ട് നിന്ന് വീണ്ടും യാത്രയാരംഭിക്കുന്ന ട്രെയിന്‍ പുലര്‍ച്ച 7.10ന് രാമേശ്വരത്ത് എത്തിച്ചേരും. അന്നു രാത്രി പത്ത് മണിക്ക് തന്നെ ഇതേ ട്രെയിന്‍ തിരിച്ച് യാത്ര തുടങ്ങും. രാവിലെ 8.30ന് പാലക്കാട് എത്തുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് എറണാകുളത്ത് എത്തിച്ചേരും. ജൂണ്‍ 26 വരെ ഈ സര്‍വീസ് തുടരുമെന്ന് റെയില്‍ വേ അറിയിച്ചിട്ടുണ്ട്. ലാഭകരമല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ആഡംബര സലൂണ്‍ കോച്ചുകളുമായി ഇന്ത്യന്‍ റെയില്‍വേ
സാധാരണകാര്‍ക്കും ആഡംബരയാത്ര ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. ആഡംബരത്തിന്‍റെ പ്രതീകമായ സലൂണ്‍ കോച്ചുകള്‍ ഘടിപ്പിച്ച ട്രെയിനിന് വെള്ളിയാഴ്ച ഡല്‍ഹി ഓള്‍ഡ് റെയില്‍വേ സ്റ്റേഷനില്‍ പച്ചകൊടി വീശി. സഞ്ചരിക്കുന്ന വീട് എന്ന പ്രതീതിയാണ് ട്രെയിന്‍ ഉണ്ടാക്കിയിരിക്കുന്നത്. രണ്ട് കിടപ്പ് മുറികള്‍, അതിനോട് ചേര്‍ന്നുള്ള ശുചിമുറികള്‍, ലിവിങ് റൂം, അടുക്കള എന്നിവ ചേര്‍ന്നതാണ് ഓരോ കോച്ചുകളും. കോച്ചുകളുടെ ഫോട്ടോ ഉള്‍പ്പെടെ ഇന്ത്യന്‍ റെയില്‍വേയാണ് ഇക്കാര്യം ട്വിറ്റ് ചെയ്തത്. ഡല്‍ഹിയില്‍ നിന്ന് ജമ്മുവിലേക്കുള്ള ജമ്മു മെയില്‍ ട്രെയിനാണ് ആഡംബര സംവിധാനങ്ങളോടെ യാത്ര ആരംഭിച്ചത്. ഡല്‍ഹിയിലെ സ്വകാര്യ ടൂറിസം കമ്പനിയുടെ ഉപഭോക്താക്കളായിരുന്നു ആദ്യ യാത്രക്കാര്‍. യാത്രക്കാര്‍ക്ക് ഹോട്ടലില്‍ ലഭിക്കുന്നതു പോലെയുള്ള സൗകര്യങ്ങളാണ് കോച്ചില്‍ ലഭിക്കുന്നത്. യാത്രക്കാരുടെ സേവനത്തിനായി പ്രത്യേക ജീവനക്കാരെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസിയിലും കോച്ചിലും ഉണ്ടാകുന്ന സാങ്കേതിക തടസങ്ങള്‍ ഒഴിവാക്കുന്നതിനായി സാങ്കേതിക വിദഗ്ധരും ട്രെയിനില്‍ ഉണ്ടെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു. നിലവില്‍ ചാര്‍ട്ടേര്‍ഡ് സംവിധാനമായിട്ടാണ് ഈ സൗകര്യങ്ങളുള്ള കോച്ചുകള്‍ ലഭിക്കുക. എന്നാല്‍, ഗതാഗത ട്രെയിനുകളിലും ഉടന്‍ തന്നെ ഇത്തരം ... Read more
അര്‍ധ അതിവേഗ റെയില്‍പാത കേന്ദ്രവും സംസ്ഥാനവും സാധ്യത പഠനം നടത്തും
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ പുതുതായി രണ്ടുവരി റെയില്‍പാത നിര്‍മിക്കുന്നതിന് കേരള റെയില്‍ ഡവലപ്‌മെന്റ് കേര്‍പറേഷനും റെയില്‍ മന്ത്രാലയവും ചേര്‍ന്ന് സാധ്യതാപഠനം നടത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വനി ലെഹാനിയുമായി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. എന്നാല്‍ നേരത്തെ നടത്തിയ പഠനത്തില്‍ മതിപ്പ് ചിലവ് വളരെ കൂടുതലായതിനാല്‍ റെയില്‍വേ അതിനോട് താത്പര്യം കാണിച്ചില്ല. ഇക്കാരണത്താലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപ്പെട്ടത്. പുതിയ പഠനത്തില്‍ ചേര്‍ന്ന് പഠനം നടത്തുന്നതില്‍ താല്‍പര്യമുണ്ടെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. കെ.ആര്‍.ഡി.സി.എല്‍. തന്നെ വീണ്ടും പഠനം നടത്തുകയും അതിന്മേല്‍ റെയില്‍വേ വീണ്ടും പരിശോധന നടത്തുകയും ചെയ്യുമ്പോള്‍ പദ്ധതി അനന്തമായി നീളുമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതിനാല്‍ സംയുക്തമായി വീണ്ടും സാധ്യതാപഠനം നടത്തി തീരുമാനമെടുക്കാമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തോട് ചെയര്‍മാന്‍ യോജിച്ചു. സാധ്യതാപഠനം ഉടനെ നടത്താമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അങ്കമാലി-ശബരിപാത, പാലക്കാട് കോച്ച് ഫാക്ടറി, തിരുവനന്തപുരം,നേമം, കൊച്ചുവേളി സ്റ്റേഷനുകളുടെ വികസനം, തലശ്ശേരി-മൈസൂരു പാത, ഗുരുവായൂര്‍-തിരുനാവായ പാത, ബാലരാമപുരം-വിഴിഞ്ഞം ... Read more
യു. ടി. എസ് ഇനി ഐഫോണിലും
സബേര്‍ബന്‍ ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ ഉപയോഗിക്കുന്ന റെയില്‍വേയുടെ യുടിഎസ് (UTS) മൊബൈല്‍ ആപ്ലിക്കേഷന്‍ ഇനി ഐഫോണിലും. 2014ല്‍ പുറത്തിറക്കിയ ആപ് ഇതുവരെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയുമായിരുന്നൊള്ളൂ. തിരക്കുള്ള ദിനങ്ങളില്‍ ക്യൂ നില്‍ക്കാതെ ടിക്കറ്റ് എടുക്കാം എന്നതായിരുന്നു ആപ് കൊണ്ടുള്ള ഗുണം. http://itunes.apple.com/in/app/uts/id1357055366?mt=8 എന്ന ലിങ്കില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. റെയില്‍വേ വാലറ്റ് വഴി പണം അടയ്ക്കുന്ന് ആപ്പില്‍ ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാം. എസി ലോക്കല്‍ ട്രെയിന്‍ ടിക്കറ്റും ആപ് ഉപയോഗിച്ച് എടുക്കാമെന്നും പശ്ചിമ റെയില്‍വേ അറിയിച്ചു.
Railway gains 1,000 cr revenue from fine
Indian Railways generated a sum of Rs 1,097 crores of revenue through imposing fines and penalties from ticket-less passengers. The amount has been collected during April 2017 to February 2018. According to reports, a sum of another Rs 200 crore had been generated by authorities during the month of March. In addition, Indian Railways has earned over Rs 600 crore per year via “flexi fares” (an increase of fare based on demand in premium trains). Surprisingly, railway also states that about 3 crores of passengers annually (April 2017 to February 2018) commute without a valid ticket. Among the offending stations, ... Read more
ട്രെയിന്‍ ടിക്കറ്റ് ഇല്ലെങ്കില്‍ ഇനിമുതല്‍ ഇറക്കി വിടില്ല
ടിക്കറ്റെടുക്കാതെ ട്രെയിനിൽ കയറുന്നവരെ ഇനി മുതൽ ഇറക്കി വിടുകയോ വൻതുക പിഴ ഈടാക്കുകയോ ചെയ്യില്ല. ടിക്കറ്റ് മാറി അബദ്ധത്തില്‍ കയറുന്ന യാത്രക്കാരുണ്ടെങ്കില്‍ അവര്‍ക്ക് ടി.ടി.ഇമാര്‍ സീറ്റുണ്ടെങ്കില്‍ നല്‍കുകയും ചെയ്യും. റെയില്‍വേയുടെ പുതിയ പരിഷ്ക്കരണങ്ങളുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍. ഇതിനു വേണ്ടി മാനേജര്‍മാര്‍ മുതല്‍ ശുചീകരണത്തൊഴിലാളികള്‍ വരെ വിവിധ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കും. യാത്രക്കാരുമായി നിരന്തരം ഇടപെടുന്ന ടി.ടി.ഇ, ടിക്കറ്റ്–ബുക്കിങ് ജീവനക്കാർ, സ്റ്റേഷൻ മാസ്റ്റർമാർ എന്നിവര്‍ക്ക് ഉപഭോക്തൃ സൗഹൃദപരമായ പ്രവര്‍ത്തനത്തിനുള്ള പരിശീലനമാണ് നല്‍കുന്നത്. എന്‍ജിനീയറിംഗ് വിഭാഗം ജീവനക്കാര്‍ക്ക് ചെന്നൈയിലും മറ്റുള്ളവര്‍ക്ക് തിരുച്ചിറപ്പള്ളിയിലുമാണ് പരിശീലനം. ടിക്കറ്റില്ലെങ്കിൽ യാത്രക്കാരൻ കയറിയ സ്റ്റേഷനിൽനിന്നുള്ള ടിക്കറ്റ് നിരക്കും അതിനുള്ള പിഴയുമടച്ച് യാത്ര ചെയ്യാന്‍ അനുവദിക്കും. എവിടെ നിന്നാണ് കയറിയതെന്ന് വിശ്വസനീയമായി ബോധ്യപ്പെടുത്തേണ്ടത് യാത്രക്കാരാണ്. സീറ്റ് ലഭ്യമല്ലെങ്കില്‍ ടിക്കറ്റ് മാറി കയറുന്നവരെ പ്രധാന സ്റ്റെഷനുകളില്‍ ഇറക്കും. സ്ത്രീകള്‍ക്കാണ് ഈ അബദ്ധം പറ്റുന്നതെങ്കില്‍ അവരെ വിശ്രമമുറികളില്‍ എത്തിക്കും. സീറ്റ്, ബർത്ത് മാറ്റം എന്നിവ സംബന്ധിച്ചും യാത്രക്കാരുടെ ആവശ്യങ്ങൾ കഴിവതും ടി.ടി.ഇമാർ ... Read more
കേരളത്തില്‍ അതിവേഗ ആകാശ റെയില്‍പാത: സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരത്തിനും കാസര്‍ഗോഡിനും ഇടയില്‍ അതിവേഗ ആകാശ റെയില്‍ പാത വരുമോ?… ഇതു സംബന്ധിച്ച സാധ്യതാ പഠന റിപ്പോര്‍ട്ട് കേരള റെയില്‍ വികസന കോര്‍പറേഷന്‍ ലിമിറ്റട് (കെ.ആര്‍.ഡി.സി.എല്‍) റെയില്‍വേ മന്ത്രാലയത്തിനു സമര്‍പ്പിച്ചു. മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ അതിവേഗ ട്രെയിനുകള്‍ക്ക് ഓടിയെത്താന്‍ 510 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍ ഇടനാഴി നിര്‍മിക്കാനുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. നിലവില്‍ 12 മണിക്കൂര്‍ വേണം കാസര്‍ഗോഡ് നിന്നും തിരുവനന്തപുരം എത്താന്‍. റെയില്‍ ഇടനാഴി വരുന്നതോടെ ഇത് നാലു മണിക്കൂറായി ചുരുങ്ങും. റെയില്‍ ട്രാക്കുകളുമായി ചിലയിടങ്ങളില്‍ ബന്ധപ്പെടുത്തിയാണ് ആകാശ പാതയിലെ ട്രാക്കുകള്‍ നിര്‍മിക്കുക. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് അതിവേഗ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടാകുക. കൂടാതെ ആകാശ റെയില്‍ പാതയ്ക്ക് കീഴില്‍ റോഡും നിര്‍മിക്കാനുള്ള നിര്‍ദേശവും കെ.ആര്‍.ഡി.സി.എല്‍ സാധ്യതാ പഠനത്തിലുണ്ട്. രാത്രി സമയങ്ങളില്‍ രാജധാനി എക്സ്പ്രസ്സും മറ്റു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളും ഇതുവഴി കടത്തിവിടും. പദ്ധതിയ്ക്ക് 46,769 കോടി രൂപ ... Read more
ഇനി റിസര്‍വ് ചെയ്ത റെയില്‍വേ ടിക്കറ്റും കൈമാറാം
ദീര്‍ഘദൂരയാത്രകള്‍ക്ക് ഇന്ത്യയില്‍ എല്ലാവരും ആശ്രയിക്കുന്നത് ട്രെയിന്‍ ഗതാഗതത്തിനെയാണ്. മിന്‍കൂട്ടി ബുക്ക് ചെയ്ത് യാത്ര ചെയ്യുന്നവരാണ് മിക്കവരും. അങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റ് മറ്റൊരാളിന്റെ പേരിലേക്ക് മാറ്റി നല്‍കാനുള്ള സംവിധാനവുമായി റെയില്‍വേ രംഗത്ത് എത്തി. പ്രധാന സ്റ്റേഷനുകളിലെ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസറിന് സീറ്റോ, ബെര്‍ത്തോ മുന്‍കൂട്ടി ബുക്ക് ചെയ്തത് മാറ്റി നല്‍കാന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം, ഇത്തരത്തിലുള്ള അപേക്ഷ ഒറ്റത്തവണത്തേക്കു മാത്രമേ സമ്മതിക്കുകയുള്ളൂ. വിദ്യാര്‍ഥികള്‍, വിവാഹ സംഘം,എന്‍സിസി കേഡറ്റ്‌സ് തുടങ്ങി കൂട്ടത്തോടെ ബുക്കുചെയ്യുമ്പോള്‍ പത്തുശതമാനം പേരുടെ ടിക്കറ്റുകള്‍ മാത്രമേ ഇത്തരത്തില്‍ മാറ്റിയെടുക്കാന്‍ കഴിയൂ എന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്. ടിക്കറ്റ് മാറ്റുന്നതിനുള്ള റെയില്‍വേ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശം യാത്രക്കാരന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കില്‍, ഡ്യൂട്ടിക്കു പോകുമ്പോള്‍ നിശ്ചിത ട്രെയിനിന്റെ പുറപ്പെടല്‍ സമയത്തിന് 24 മണിക്കൂര്‍ മുന്‍പ് ടിക്കറ്റ് ട്രാന്‍സ്ഫറിന് അവസരമുണ്ടാകും. ആരുടെ പേരിലേക്കാണോ ടിക്കറ്റ് മാറ്റേണ്ടതെന്നടക്കമുള്ള വിവരങ്ങള്‍ 24 മണിക്കൂറിനുമുന്‍പ് എഴുതി തയാറാക്കി അപേക്ഷ നല്‍കണം. യാത്രക്കാരന് തന്റെ കുടുംബത്തില്‍ തന്നെയുള്ള മറ്റൊരാള്‍ക്കും ... Read more
തീവണ്ടിയിലും ഇനി മദ്യം ലഭിക്കും
ലോകത്തിലെ തന്നെ മികച്ച തീവണ്ടിയായ മഹാരാജ എക്‌സ്പ്രസ്സില്‍ ഇനി യാത്രക്കാര്‍ക്കും മദ്യം ലഭിക്കും.വൈനും മദ്യവും ലഭ്യമാകുന്ന സഫാരി മദ്യശാലയില്‍ യാത്രക്കാര്‍ക്കായി മദ്യത്തിനൊപ്പം ഭക്ഷണവും സൗജന്യമായി ലഭിക്കും. പ്രതിവര്‍ഷം 5000 രൂപ റെയില്‍വേ എക്‌സൈസിന് ഫീസായി അടക്കുന്ന തീവണ്ടിയില്‍ ഏറ്റവും കൂടിയ ക്ലാസിന് ഒരുലക്ഷത്തി ആറുപത്തിയെണ്ണായിരം രൂപയുടെ ടിക്കറ്റ് എടുക്കണം. യാത്രക്കാര്‍ക്ക് എടുക്കാവുന്ന ഏറ്റവും കുറഞ്ഞ നിരക്ക് പ്രതിദിനം അരലക്ഷം രൂപയാണ്.ഭീമമായ ടിക്കറ്റ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നതിനാല്‍ തീവണ്ടിക്കുള്ളില്‍ ലഭിക്കുന്ന ഭക്ഷണ-പാനീയങ്ങള്‍ എല്ലാം സൗജന്യമാണ്. ഡൈനിംങ്ങ് ബാര്‍ ഉള്‍പ്പെടുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ മദ്യശാലയാണ് തീവണ്ടിയില്‍ ഉള്ളത്. ട്രെയിനില് മദ്യം വിളമ്പുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് യാത്ര ആരംഭിക്കുന്ന മഹാരാജ എക്‌സ്പ്രസ് ഗോവ വഴി മഹാരാജ കേരളത്തില്‍ എത്തുന്നത്. ഐ എസ് ആര്‍ ടി സിയുടെ ഉടമസ്ഥതയിലുള്ള ഈ ആഡംബര ട്രെയിനില്‍ യാത്ര ആസ്വദിക്കണമെങ്കില്‍ എട്ട് ദിവസത്തെ യാത്രയാണ് ഓരോ തവണയും ഈ ട്രെയിന്‍ പൂര്‍ത്തിയാക്കുന്നത്. 88 ... Read more