Tag: income tax india
പുതിയ നികുതി രേഖയായി ; ഇനി റിട്ടേണില്‍ ശമ്പളവും അലവന്‍സും ഇനം തിരിച്ച്; വ്യവസായികള്‍ ജിഎസ്ടി നമ്പരും നല്‍കണം
നികുതി പരിധിയില്‍ വരുന്ന ശമ്പളക്കാരും ബിസിനസുകാരും വായിച്ചറിയാന്‍…കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വന്നു കഴിഞ്ഞു. ജൂലൈ 31 വരെ റിട്ടേണ്‍ സമര്‍പ്പിക്കാം ശമ്പളക്കാരുടെ നികുതി തട്ടിപ്പ് തടയാന്‍ സമഗ്രപരിഷ്കാരവുമായി ആദായ നികുതിവകുപ്പ്. അടിസ്ഥാന ശമ്പളത്തിനു പുറമെ ലഭിക്കുന്ന മുഴുവന്‍ അലവന്‍സുകളും ഇനം തിരിച്ചു വേണം ഇനി റിട്ടേണ്‍ നല്കാന്. ആദായനികുതി കിഴിവുകള്‍ക്ക് അര്‍ഹതയുണ്ടെങ്കില്‍ അതും ഇനം തിരിച്ച് രേഖപ്പെടുത്തി സമര്‍പ്പിക്കണം. വ്യവസായികള്‍ ആദായനികുതി റിട്ടേണ്‍ നല്കുമ്പോള് ജിഎസ്ടി റജിസ്ട്രേഷന് നമ്പറും നിര്‍ബന്ധമായി നല്‍കണം. ജിഎസ്ടി റിട്ടേണില്‍ കൊടുക്കുന്നതിനു വിരുദ്ധമായ വിവരങ്ങള്‍ ആദായനികുതി റിട്ടേണില്‍ ഉണ്ടെങ്കില്‍ ഇതോടെ കുടുങ്ങും. ഈ മാസം ഒന്നിന് ആരംഭിച്ച സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ റിട്ടേണ്‍ ഫോം ആണ് ഇന്ന് ആദായ നികുതി വകുപ്പ് പുറത്തിറക്കിയത്. നിലവിലുള്ളതുപോലെ ഓണ്‍ലൈന്‍ ആയി തന്നെ ഇവ ഫയല്‍ ചെയ്യാം. ശമ്പളക്കാര്‍ക്കു ബാധകമായ ഐടിആര്‍-1 ല്‍ ആണ് ശമ്പളം ഇനം തിരിച്ച് ഇനി രേഖപ്പെടുത്തേണ്ടത്. അടിസ്ഥാന ശമ്പളം, സ്പെഷല്‍ അലവന്‍സ്, കണ്‍വേയന്‍സ് അലവന്‍സ്, പെര്‍ഫോമന്‍സ് ... Read more