Tag: idukki

വിനോദമാകാം പക്ഷേ ബസുകള്‍ ആഡംബരം കുറയ്ക്കണം

എല്‍ഇഡി ബള്‍ബിന്റെ വെളിച്ചത്തില്‍ അടിമുടി തിളങ്ങി, ഉഗ്രശബ്ദത്തില്‍ തിമിര്‍പ്പന്‍ പാട്ടുവച്ചു പായുന്ന ടൂറിസ്റ്റ് ബസുകള്‍ക്കു മൂക്കുകയറിടാന്‍ നടപടി ശക്തമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ മോട്ടോര്‍വാഹനവകുപ്പ് പരിശോധന നടത്തി 107 വാഹനങ്ങള്‍ പിടികൂടി. 64,500 രൂപ പിഴ ചുമത്തി. സംസ്ഥാനത്ത് പല സ്ഥലത്തുനിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ക്കും തമിഴ്‌നാട് ബസുകള്‍ക്കും പിടിവീണു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലാണ് ഏറ്റവുമധികം വാഹനങ്ങള്‍ പിടികൂടിയത്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന ടൂറിസ്റ്റ് ബസുകളും വാനുകളുമാണു നിയമം അനുവദിക്കാത്ത ലൈറ്റുകള്‍ ഉപയോഗിച്ചു പിടിയിലായത്. ലേസര്‍ ലൈറ്റുകളും എതിര്‍വശത്തുനിന്നു വരുന്ന വാഹനത്തിലെ ഡ്രൈവറുടെ കണ്ണ് അടിച്ചുപോകുന്നള ആര്‍ഭാട ലൈറ്റുകളാണു മിക്ക വാഹനങ്ങളിലുമുണ്ടായിരുന്നത്. ഉയര്‍ന്ന വാട്ട്‌സ് ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റവും പല വാഹനങ്ങളിലുമുണ്ടായിരുന്നു. വലിയ സ്പീക്കറുകളും സബ് വൂഫറുകളും ഘടിപ്പിച്ചു ഉച്ചത്തില്‍ പാട്ടുവച്ചു പാഞ്ഞ വാഹനങ്ങളും പരിശോധനയില്‍ കുടുങ്ങി. ഇവയെല്ലാം അഴിച്ചുമാറ്റി ... Read more

സൗന്ദര്യോത്സവത്തിനായി അഞ്ചുരുളി ഒരുങ്ങുന്നു

ഇടുക്കിയുടെ സൗന്ദര്യവും കൂളിര്‍മയും ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സുന്ദരിയാണ് അഞ്ചുരുളി. അനന്ത വിസ്തൃതിയില്‍ പടര്‍ന്നുകിടക്കുന്ന ഇടുക്കി ജലാശയവും ജലാശയത്തെ ചൂഴ്ന്നുനില്‍ക്കുന്ന കാനനഭംഗിയും കല്യാണത്തണ്ട് മലനിരകളും ഇരട്ടയാര്‍ ഡാമില്‍നിന്നു ജലമെത്തിക്കുന്നതിനായി നിര്‍മിച്ച അഞ്ചുരുളി ടണല്‍മുഖവും തടാക മധ്യത്തിലെ ഇടത്തുരുത്തും വിനോദസഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. ഈ മനോഹാരിത ആവോളം ആസ്വദിക്കാന്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും സംഘടിപ്പിക്കുന്ന അഞ്ചുരുളി സൗന്ദര്യോത്സവത്തിന് ഈമാസം 16നു തിരിതെളിയും. 27നു സമാപിക്കും. ഇതിനു മുന്നോടിയായി 501 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഇടുക്കി താലൂക്കിന്റെ കിഴക്ക് സ്ഥിതിചെയ്യുന്ന, കാര്‍ഷിക-കുടിയേറ്റ-ആദിവാസി ഗോത്രവിഭാഗ പൈതൃകങ്ങള്‍ കുടികൊള്ളുന്ന കാഞ്ചിയാര്‍ പഞ്ചായത്തിലാണ് അഞ്ചുരുളി വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. വിശാലമായ ഇടുക്കി ജലാശയത്തിനുള്ളില്‍ ഉരുളി കമഴ്ത്തിയതു പോലെ അഞ്ചു കുന്നുകള്‍ സ്ഥിതി ചെയ്യുന്നതിനാലാണ് അഞ്ചുരുളി എന്ന പേരു ലഭിച്ചത്. ദിവസേന ആയിരക്കണക്കിന് ആളുകളാണ് അഞ്ചുരുളി വെള്ളച്ചാട്ടവും ഭംഗിയും ആസ്വദിക്കാനെത്തുന്നത്. സൗന്ദര്യോത്സവത്തില്‍ ആസ്വാദകര്‍ക്കായി ഒട്ടേറെ പരിപാടികളാണു സംഘാടകര്‍ ഒരുക്കുന്നത്. ഹൈഡല്‍ ടുറിസവുമായി ബന്ധപ്പെട്ട് ... Read more

തേക്കടിയില്‍ സത്രം ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

തേക്കടിയുടെ ഭംഗി നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്ന സത്രം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു. ദിനംപ്രതി സഞ്ചാരികളുെട എണ്ണം വര്‍ധിച്ചു വരുന്ന ഇടമാണ് തേക്കടി. സത്രം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തദ്ദേശവാസികള്‍ക്ക് കൂടുതല്‍ തെഴിലവസരങ്ങള്‍ സൃഷിടിക്കാനും അടിസ്ഥാന വികസന രംഗത്ത് മുന്നേറുവാനും സാധിക്കും. സത്രം പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം തിങ്കളാഴ്ച്ച രാവിലെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് സാരഥികളും, രാഷ്ട്രീയ സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്ന പരിപാടി ഇ എസ് ബിജിമോള്‍ എം എല്‍ എയുടെ അദ്ധ്യക്ഷതയിലാണ് നടക്കുന്നത്. ചടങ്ങില്‍ മുഖ്യാതിഥി ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്ജാണ്.

പാഞ്ചാലിമേട് കൂടുതല്‍ സൗകര്യങ്ങളോട് ഒരുങ്ങുന്നു

ദിനംപ്രതി സഞ്ചാരികളുടെ എണ്ണം കൂടി വരുന്ന പാഞ്ചാലിമേട്ടില്‍ സഞ്ചാരികള്‍ക്ക് ടൂറിസം വകുപ്പ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നു. പാഞ്ചാലിമേട് ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇ എസ് ബിജിമോള്‍ എം എല്‍ എയുടെയും പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനുവിന്റെയും  നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയ പദ്ധതി തിങ്കളാഴ്ച്ച ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പീരുമേട് എം എല്‍ എ ഇ എസ് ബിജിമോളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇടുക്കി എം പി അഡ്വ ജോയ്‌സ് ജോര്‍ജ് ആണ് മുഖ്യാതിഥി. നിറഞ്ഞ മൊട്ട കുന്നുകളും അടിവാരങ്ങളും ദൂരക്കാഴ്ച്ചകളും ഇളം കാറ്റിന്റെ കുളിര്‍മ നുകരാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് കൂടൂതല്‍ സുര്ക്ഷ ഉറപ്പ് നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

പുത്തന്‍ പദ്ധതികളുമായി വാഗമണ്ണില്‍ ഡി ടി പി സി

വിനോദസഞ്ചാരികളുടെ പറുദീസയായ വാഗമണ്ണില്‍ സഞ്ചാരികള്‍ക്കായി പുതിയ പദ്ധതികള്‍ ഒരുങ്ങുന്നു. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ടതാവളമായ വാഗമണ്ണിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ (ഡിടിപിസി) നേതൃത്വത്തിലാണ് പുതിയ പദ്ധതികള്‍ക്കു തുടക്കമിടുന്നത്. മൊട്ടക്കുന്ന് നവീകരണം, വഴിയോര വിശ്രമകേന്ദ്രം, ഹെറിറ്റേജ് ബില്‍ഡിങ് എന്നിവയാണ് ഡിടിപിസിയുടെ മേല്‍നോട്ടത്തില്‍ മേയ് ആദ്യവാരത്തോടെ നിര്‍മാണം തുടങ്ങുന്ന പദ്ധതികള്‍. പുതിയ വിനോദസഞ്ചാര സീസണില്‍ കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികളുടെ നിര്‍മാണം വേഗത്തിലാക്കാനാണ് ഡിടിപിസിയുടെ തീരുമാനം. ജില്ലയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നാണ് വാഗമണ്‍. ഊഷ്മളമായ കാലാവസ്ഥ തന്നെയാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഈ വര്‍ഷം ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ വാഗമണ്ണില്‍ സംഘടിപ്പിച്ച ഇന്റര്‍നാഷനല്‍ പാരാഗ്ലൈഡിങ് ഫെസ്റ്റും സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചിരുന്നു. സൈക്ലിങ്, ട്രെക്കിങ്, റോക്ക് ക്ലൈംപിങ് എന്നിവയ്ക്കുള്ള സൗകര്യംകൂടി വാഗമണ്ണില്‍ സജ്ജമായതോടെ ഇവിടേക്ക് അഡ്വഞ്ചര്‍ ടൂറിസത്തിന്റെ സാധ്യതകള്‍ തേടിയെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി.

ഇത്തവണ നീലക്കുറിഞ്ഞി കാണാന്‍ എട്ടുലക്ഷം സഞ്ചാരികളെത്തും

നീലക്കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് മാസത്തില്‍ മൂന്നാറിലേയ്ക്ക് എട്ടുലക്ഷം സഞ്ചാരികള്‍ എത്തുമെന്ന് നാറ്റ്പാക്ക് പഠന റിപ്പോര്‍ട്ട്. സഞ്ചാരികളുടെ തിരക്കു കണക്കിലെടുത്ത് കുറിഞ്ഞിക്കാലം അവസാനിക്കുന്നതുവരെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. മൂന്നാറിലേക്കുള്ള റോഡിൽ മൂന്നു സ്ഥലത്ത് വാഹനങ്ങൾ നിയന്ത്രിക്കും. അടിമാലി–കുമളി, മൂന്നാർ കോളനി റോഡ് എന്നിവിടങ്ങളിൽ വൺവേ പോയിന്‍റ്  സജ്ജമാക്കും. ഇരവികുളം ഉദ്യാനത്തിന്‍റെ ഭാഗമായ രാജമലയിലേക്കുള്ള പരമാവധി സന്ദർശകരുടെ എണ്ണം പ്രതിദിനം 4000 ആയി നിജപ്പെടുത്തും. 75 ശതമാനം ടിക്കറ്റുകള്‍ ഓൺലൈൻ വഴിയാകും നല്‍കുക. ബാക്കിയുള്ള 25 ശതമാനം ടിക്കറ്റുകള്‍ കൌണ്ടറുകള്‍ വഴി നല്‍കും. എല്ലാ പാർക്കിങ് സ്ഥലത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഇരവികുളം ദേശീയോദ്യാനത്തില്‍ നിന്നും കുറിഞ്ഞി പൂക്കുന്ന സ്ഥലങ്ങളിലേക്കു ജീപ്പ് സർവീസ്, ഓട്ടോ ടാക്‌സി പ്രീപെയ്ഡ് കൗണ്ടറുകൾ,  ആരോഗ്യം, ദുരന്തനിവാരണം, ശുചിത്വം, ശുചിമുറിസൗകര്യം തുടങ്ങിയവയ്ക്കായി ടാസ്‌ക് ഫോഴ്‌സ്,  തിരക്കു നിയന്ത്രിക്കാൻ മൂന്നാറിൽ മൂന്നിടത്തു പ്രത്യേക പാർക്കിങ് സംവിധാനം തുടങ്ങിയവയാണ് പ്രധാനമായും മൂന്നാറില്‍ ... Read more

രാമക്കല്‍മേട്ടില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് കാനനപാത വരുന്നു

സാഹസിക സഞ്ചാരികള്‍ക്കായി രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട്ടിലേക്ക് കാനനപാത തുറക്കാന്‍ തമിഴ്‌നാട് വനംവകുപ്പ്. കൂടുതല്‍ വിനോദ സഞ്ചാരികളെ തമിഴ്‌നാട്ടിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പുതിയ പാത നിര്‍മ്മിക്കുന്നത്. രാമക്കല്‍മേട്ടില്‍ നിന്നു തമിഴ്‌നാട് അടിവാരത്തേക്കാണു വിനോദ സഞ്ചാരികള്‍ക്കായുള്ള കാനനപാത. രാമക്കല്‍മേട്ടില്‍ നിന്നു പഴയകാലത്ത് സഞ്ചരിച്ചിരുന്ന വനപാത, തേവാരം -ആനക്കല്ല് അന്തര്‍സംസ്ഥാന റോഡ് നിര്‍മാണത്തിനു ശേഷമാണു തമിഴ്‌നാട് തുറക്കുക. കാനനപാത തുറക്കുന്നതിന് മുന്നോടിയായി ഒരു വര്‍ഷം മുമ്പ് തന്നെ വിശദമായ സര്‍വേ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ നടത്തിയിരുന്നു. വിനോദ സഞ്ചാരം വികസനം ലക്ഷ്യം വെയ്ക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന പാത രാമക്കല്‍മേട്ടില്‍ നിന്ന് ആരംഭിച്ച് ഏകദേശം മൂന്ന് കിലോമീറ്റര്‍ ചെങ്കുത്തായ ഇറക്കം ഇറങ്ങി തമിഴ്‌നാട്ടിലെ അടിവാരത്ത് എത്തുന്നതാണ് പാത. ഇവിടെ നിന്നു സമീപ പട്ടണമായ കോമ്പയിലേക്ക് വേഗത്തില്‍ എത്തിച്ചേരാനാവും. അതിര്‍ത്തി മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് രാമക്കല്‍മേട്.തമിഴ്‌നാട്ടില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് കമ്പംമേട്  വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ച് വേണം തമിഴ്‌നാട്ടില്‍ നിന്നു രാമക്കല്‍മേട്ടില്‍ എത്താന്‍. ഇക്കാരണത്താല്‍ മേഖലയില്‍ ... Read more

കല്ലാര്‍കുട്ടിയില്‍ ബോട്ടിംങ് ആരംഭിക്കുന്നു

വൈദ്യുതി വകുപ്പിന്റെ ഹെഡല്‍ ടൂറിസം പദ്ധതി കല്ലാര്‍കുട്ടി ഡാമില്‍ ആരംഭിക്കുന്നു. ബോട്ട് സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായി പെഡല്‍ ബോട്ടുകള്‍ ഡാമില്‍ എത്തി. വരും ദിവസങ്ങളില്‍ സ്പീഡ് ബോട്ടുകളും ഇവിടെ എത്തിക്കുമെന്ന് ഹൈഡല്‍ ടൂറിസം അധികൃതര്‍ പറഞ്ഞു. ഈ മാസം അവസാനത്തോടെ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യുന്ന പദ്ധതിക്ക് നാല് പെഡല്‍ ബോട്ടുകളും ഒരു സ്പീഡ് ബോട്ടുമാണ് അനുവദിച്ചിട്ടുള്ളത്. കല്ലാര്‍കുട്ടി അണക്കെട്ട് ഭാഗത്ത നിന്ന് കൊന്നത്തടി പഞ്ചായത്ത് ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന മുതിരപ്പുഴ റോഡില്‍ ഒരു കിലോമീറ്റര്‍ ദൂരത്തായാണ് സര്‍വീസ് നടത്തുന്ന ബോട്ടുകള്‍ക്കായി ബോട്ട് ജെട്ടി സ്ഥാപിക്കുന്നത്. ബോട്ട സര്‍വീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മൂന്നാറില്‍ നിന്ന് കല്ലാര്‍കുട്ടി വഴി ഇടുക്കിയിലേക്ക് പോകുന്ന സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകും. ഡാമിലൂടെ ബോട്ടിങ്ങ് നടത്തുമ്പോള്‍ ആല്‍പ്പാറ, നാടുകാണി, കാറ്റാടിപ്പാറ ഉള്‍പ്പെടെയുള്ള കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Off-road drivers may soon get badges

As part of regulating the tourism activity and ensuring safety of visitors, the authorities have decided to give badges to the drivers of multi-utility vehicles (MUVs) offering off-road safaris to Kolukkumala in Idukki district of Kerala. A meeting called by Devikulam sub collector V R Premkumar had directed the Motor Vehicle Department (MVD) to inspect the condition of MUVs offering such services in Idukki. The meeting also decided to operate MUV safari at Kolukumala under the District Tourism Promotion Council (DTPC). A team of officials lead by Idukki DTPC secretary Jayan P Vijayan had earlier visited Kolukkumala and reviewed the off-road ... Read more

കുറവനും കുറത്തിക്കും കൂട്ടായി രാമക്കല്‍മെട്ടില്‍ ശില്‍പ വേഴാമ്പല്‍ ഒരുങ്ങുന്നു

രാമക്കല്‍മെട്ടിലെ കുറവനും കുറത്തിക്കും കൂട്ടായി മലമുഴക്കി വേഴാമ്പലും. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ശില്‍പമാണ് ഈ മാസം അവസാനത്തോടെ ജനങ്ങള്‍ക്കായ് തുറന്നുകൊടുക്കുന്നത്. കുറവന്‍ – കുറത്തി ശില്‍പ്പത്തിനരുകിലായി വാച്ച് ടവറിലാണ് ശില്‍പം നിര്‍മിച്ചിട്ടുള്ളത്. ഡിടിപിസിയുടെ നേതൃത്വത്തില്‍ 30 ലക്ഷം രൂപ ചെലവില്‍ കെ.ആര്‍.ഹരിലാലാണ് ശില്‍പത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. മൂന്ന് മാസമെടുത്ത് നിര്‍മിച്ച ശില്‍പത്തിന്റെ പ്രത്യേകത ശില്‍പത്തിനകത്ത് പ്രവേശിച്ച് മുകളിലെത്തി പ്രകൃതി ഭംഗി ആസ്വദിക്കാം എന്നതാണ്. ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട് വേരുകള്‍ പുറത്തേക്ക് ഉന്തി നില്‍ക്കുന്ന മണ്ടയില്ലാത്ത ഒരു വന്‍ മരവും അതിന്റെ മുകളില്‍ നാളെത്തെ പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നു കൊണ്ട് വന്നിരിക്കുന്ന മലമുഴക്കി വേഴാമ്പലും. പ്രകൃതിയും മണ്ണും ജലവും ശുദ്ധമായ വായുവും നഷ്ടപ്പെടുത്തിയ മനുഷ്യനുള്ള ചൂണ്ടുപലകയായി മലമുഴക്കിയുടെ ചുണ്ടുകളില്‍ കടിച്ചു പിടിച്ചിരിക്കുന്ന ഒരു കുഞ്ഞു ചെടിയുമുണ്ട്. ഈ ചെടി നാളത്തെ പച്ചപ്പിലേക്കുള്ള പ്രതീക്ഷയാണന്ന് ശില്‍പി പറയുന്നു. ഇതേ സമയം പൊള്ളയായ മരത്തിനുള്ളിലെ പൊത്തില്‍ നിന്ന് ഒരു കരിവീരന്‍ പുറത്തേക്ക് തലനീട്ടുന്നുണ്ട്. ... Read more

മൂന്നാറില്‍ വസന്തോത്സവം തുടങ്ങി

അവധിക്കാലം പൂക്കളോടൊപ്പം ആഘോഷിക്കാന്‍ പഴയ ഡി. ടി. പി. സി റിവര്‍വ്യൂ പാര്‍ക്കില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കായി. പള്ളിവാസല്‍ പോപ്പി ഗാര്‍ഡന്‍സും ജില്ലാ ടൂറിസം പ്രൊമോഷനും ചേര്‍ന്നാണ് പുഷ്പമേള നടത്തുന്നത്. മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്ത പുഷ്പമേളയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. മേയ് 16 വരെ നടക്കുന്ന മേളയില്‍ മുതിര്‍ന്നവര്‍ക്ക് നാല്‍പതും കുട്ടികള്‍ക്ക് ഇരുപത് രൂപയുമാണ് പ്രവേശന നിരക്ക്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം എസ്. രാജേന്ദ്രന്‍ എം.എല്‍.എ. , ഡി. ടി. പി. സി സെക്രട്ടറി ജയന്‍, പി. വിജയന്‍, ജില്ലോ പഞ്ചായത്തംഗം എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

സഞ്ചാരികള്‍ക്കായി പാഞ്ചാലിമേട് ഒരുങ്ങുന്നു

വിനോദസഞ്ചാരികള്‍ക്ക് കാഴ്ചയുടെ പറുദീസയൊരുക്കാന്‍ പെരുവന്താനം പഞ്ചായത്തിലെ പഞ്ചാലിമേട് ഒരുങ്ങുന്നു. പുതിയ സൗകര്യങ്ങളുമായി ഒന്നാംഘട്ടം വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ വര്‍ഷം ടൂറിസം വകുപ്പ് അനുവദിച്ച 4 കോടി രൂപയുടെ ആദ്യഘട്ട വികസന പ്രവര്‍ത്തനമാണ് പൂര്‍ത്തിയാകുന്നത്. വിശ്രമകേന്ദ്രം, റെയ്ന്‍ ഷെല്‍ട്ടറുകള്‍, നടപ്പാത, പ്രവേശന കവാടം, പാസ് കൗണ്ടര്‍, സോളാര്‍ വിളക്കുകള്‍ എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായി. ഇളം കാറ്റും മലനിരകളെ തഴുകി വരുന്ന കോടമഞ്ഞും അത്ഭുതപൂര്‍വമായ കാഴ്ച സമ്മാനിക്കുന്ന പാഞ്ചാലിമേട് നവീകരിക്കാന്‍ പെരുവന്താനം പഞ്ചായത്ത് മുന്‍കൈ എടുക്കുകയായിരുന്നു. ജില്ലയില്‍ അത്രകണ്ട് ശ്രദ്ധയാകര്‍ഷിക്കാതിരുന്ന പാഞ്ചാലിമേട് ജില്ലയിലെ പ്രധാന സഞ്ചാരകേന്ദ്രങ്ങളിലൊന്നാക്കി മാറ്റുകയെന്ന ലക്ഷ്യം പഞ്ചായത്തിനൊപ്പം ഡിടിപിസിയും ഏറ്റെടുത്തതോടെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പാഞ്ചാലിമേട് സന്ദര്‍ശിക്കുകയും നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ നാല് കോടി രൂപ അനുവദിക്കുകയും ചെയ്തു. സാഹസിക വിനോദങ്ങള്‍ക്കും അനുകൂല ഭൂപ്രദേശമായ പാഞ്ചാലിമേട്ടില്‍ ഇതിനായുള്ള പഠനങ്ങളും പഞ്ചായത്ത് നേതൃത്വം നടത്തുന്നുണ്ട്. രണ്ടാം ഘട്ട വികസനപ്രവര്‍ത്തനത്തില്‍ ഇവ ഉള്‍പ്പെടുത്താനാണ് പഞ്ചായ്ത്ത് ... Read more

കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ട് സര്‍വീസ് തുടങ്ങുന്നു

കല്ലാര്‍കുട്ടി അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി പെഡല്‍ ബോട്ടുകള്‍ എത്തുന്നു. നാല് പെഡല്‍ ബോട്ടുകളാണ് ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്താന്‍ എത്തിക്കുന്നത്. ഉദ്ഘാടനം ഈ മാസം അവസാനം ഉണ്ടാകും. ആദ്യഘട്ടത്തില്‍ പെഡല്‍ ബോട്ടുകള്‍ എത്തിച്ച് ബോട്ടിങ് ആരംഭിക്കാനാണ് ഹൈഡല്‍ ടൂറിസം അധികൃതരുടെ തീരുമാനം. അടിമാലി-കുമളി ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചാല്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ഇവിടം മാറും. അടിമാലിയില്‍ നിന്ന് കുമളി, തേക്കടി തുടങ്ങിയ വിനോദസഞ്ചാരമേഖലകളിലേക്ക് പോകുന്നവര്‍ക്ക് ഇവിടെ ഇറങ്ങി ബോട്ടിങ് നടത്താന്‍ സാധിക്കും. ബോട്ട് സവാരിക്കുള്ള ബോട്ടുജെട്ടി സൗകര്യങ്ങളും ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ടൂറിസം മേഖലയില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ദിനംപ്രതി കണ്ടെത്തുന്നത് ഹൈഡല്‍ ടൂറിസം വഴിയാണ്. ടൂറിസം സാധ്യത കണക്കിലെടുത്താണ് വൈദ്യുതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അണക്കെട്ടുകളില്‍ ബോട്ടിങ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ചെങ്കുളം, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുണ്ടള എന്നിവിടങ്ങളിലാണ് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ബോട്ടിങ് നടത്തുന്നത്.

തേക്കടിയില്‍ പുതിയ ബസുകളും നവീകരിച്ച പാര്‍ക്കിങ് ഗ്രൗണ്ടും വരുന്നു

തേക്കടിയിലെ വാഹന പാര്‍ക്കിങ് ഗ്രൗണ്ടില്‍ നവീകരണ ജോലികള്‍ ആരംഭിച്ചു. തേക്കടി ആനവച്ചാലില്‍ വനംവകുപ്പ് നിര്‍മിക്കുന്ന നവീകരിച്ച വാഹന പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നിര്‍മാണോദ്ഘാടനവും വനംവകുപ്പ് തേക്കടിയിലേക്ക് സര്‍വീസ് നടത്തുവാന്‍ വാങ്ങിയ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫും ചൊവ്വാഴ്ച വനംവകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും. തേക്കടി ആനവച്ചാല്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ ചേരുന്ന യോഗത്തില്‍ പീരുമേട് എം.എല്‍.എ. ഇ.എസ്.ബിജിമോള്‍ അധ്യക്ഷയാകും. ഒരുകോടി രുപ ചെലവാക്കിയാണ് അഞ്ചു ബസുകള്‍ വനംവകുപ്പ് വാങ്ങിയത്. ചെന്നൈയിലെ ഹരിത ട്രൈബ്യൂണലില്‍ നടന്നുവന്ന തര്‍ക്കത്തെ തുടര്‍ന്ന് തടസ്സപ്പെട്ട വാഹന പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണമാണ് ചൊവ്വാഴ്ച പുനരാരംഭിക്കുന്നത് . കേരളം പാര്‍ക്കിങ് സ്ഥലം നിര്‍മിക്കുന്ന ആനവച്ചാല്‍ പ്രദേശം തമിഴ്നാടിന്റെ മുല്ലപ്പെരിയാര്‍ പാട്ട ഭൂമിയിലാണെന്ന വാദം ഉന്നയിച്ചാണ് തമിഴ്നാട് ഹരിത ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍, കേരളത്തിന് അനുകൂലമായി വിധി വന്നതിനെ തുടര്‍ന്നാണ് നിര്‍മാണം തുടങ്ങുന്നത്.

ജലാശയം വറ്റുന്നു;ആശങ്കയോടെ തേക്കടി

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട ഇടമാണ് തേക്കടി. കുരങ്ങിണി കാട്ടു തീയ്ക്ക് ശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലൂടെയുള്ള ട്രെക്കിങ്ങും, തേക്കടി തടാകത്തിലൂടെ ബോട്ടിങ്ങും മാര്‍ച്ച് 29നാണ് പുനരാരംഭിച്ചത്. വേനല്‍ അവധി ആരംഭിച്ചതോടെ സഞ്ചാരികള്‍ ബോട്ടിങ്ങിനായി തേക്കടി തടാകത്തില്‍ എത്തി തുടങ്ങി എന്നാല്‍ ഇപ്പോള്‍ തടാകത്തിലെ ജലനിരപ്പ് 112.7 അടിയാണ് ഈ ജലനിരപ്പ് 109 അടിയിലേക്ക് താഴുകയാണെങ്കില്‍ ബോട്ടിങ്ങ് താത്കാലികമായി നിര്‍ത്തി വെയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 29ന് പുനരാരംഭിച്ച ട്രെക്കിങ് ഇപ്പോഴും ആശങ്കയിലാണ്. ഉള്‍വനങ്ങളിലേക്ക് ഇപ്പോഴും ട്രെക്കിങ് ആരംഭിച്ചിട്ടില്ല. തുടരുന്ന വേനലില്‍ ഇപ്പോഴും കാടുകളിലെ പുല്ലുകള്‍ ഉണങ്ങി തന്നെയാണ് നില്‍ക്കുന്നത് ഈ അവസ്ഥ തുടര്‍ന്നാല്‍ ഇനിയും കാട്ടുതീ പടരാന്‍ സാധ്യതയുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തേക്കടി വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ് ബോട്ടിങ് എന്നാല്‍ വേനല്‍ക്കാലത്ത് മഴയില്ലായിരുന്നുവെങ്കില്‍ ജലനിരപ്പ് ക്രമാതീതമായി കുറയുമായിരുന്നു. പരിസ്ഥിതി സംരക്ഷണ പരിപാടികളുടെ നിരോധനം വിനോദ സഞ്ചാര വ്യവസായത്തെ ബാധിച്ചു. എന്നിരുന്നാലും ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ വിനോദ ... Read more