Tag: Idukki tourism
ഇത്തവണ നീലക്കുറിഞ്ഞി കാണാന്‍ എട്ടുലക്ഷം സഞ്ചാരികളെത്തും
നീലക്കുറിഞ്ഞി പൂക്കുന്ന ഓഗസ്റ്റ് മാസത്തില്‍ മൂന്നാറിലേയ്ക്ക് എട്ടുലക്ഷം സഞ്ചാരികള്‍ എത്തുമെന്ന് നാറ്റ്പാക്ക് പഠന റിപ്പോര്‍ട്ട്. സഞ്ചാരികളുടെ തിരക്കു കണക്കിലെടുത്ത് കുറിഞ്ഞിക്കാലം അവസാനിക്കുന്നതുവരെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ മൂന്നാറിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. മൂന്നാറിലേക്കുള്ള റോഡിൽ മൂന്നു സ്ഥലത്ത് വാഹനങ്ങൾ നിയന്ത്രിക്കും. അടിമാലി–കുമളി, മൂന്നാർ കോളനി റോഡ് എന്നിവിടങ്ങളിൽ വൺവേ പോയിന്‍റ് സജ്ജമാക്കും. ഇരവികുളം ഉദ്യാനത്തിന്‍റെ ഭാഗമായ രാജമലയിലേക്കുള്ള പരമാവധി സന്ദർശകരുടെ എണ്ണം പ്രതിദിനം 4000 ആയി നിജപ്പെടുത്തും. 75 ശതമാനം ടിക്കറ്റുകള്‍ ഓൺലൈൻ വഴിയാകും നല്‍കുക. ബാക്കിയുള്ള 25 ശതമാനം ടിക്കറ്റുകള്‍ കൌണ്ടറുകള്‍ വഴി നല്‍കും. എല്ലാ പാർക്കിങ് സ്ഥലത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും. ഇരവികുളം ദേശീയോദ്യാനത്തില്‍ നിന്നും കുറിഞ്ഞി പൂക്കുന്ന സ്ഥലങ്ങളിലേക്കു ജീപ്പ് സർവീസ്, ഓട്ടോ ടാക്‌സി പ്രീപെയ്ഡ് കൗണ്ടറുകൾ, ആരോഗ്യം, ദുരന്തനിവാരണം, ശുചിത്വം, ശുചിമുറിസൗകര്യം തുടങ്ങിയവയ്ക്കായി ടാസ്‌ക് ഫോഴ്‌സ്, തിരക്കു നിയന്ത്രിക്കാൻ മൂന്നാറിൽ മൂന്നിടത്തു പ്രത്യേക പാർക്കിങ് സംവിധാനം തുടങ്ങിയവയാണ് പ്രധാനമായും മൂന്നാറില്‍ ... Read more
ഇരവികുളം ദേശീയോദ്യാനം തുറന്നു
വരയാടുകളുടെ പ്രസവത്തെ തുടർന്ന് 86 ദിവസം അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം ഇന്നലെ തുറന്നു. പാര്‍ക്ക് തുറന്നതോടെ സന്ദർശകരുടെ തിരക്കേറി. ഇന്നലെ മാത്രം 2300 പേരാണ് വരയാടുകളെ കാണാനെത്തിയത്. ഇതിൽ 17 പേർ വിദേശികളായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് ടിക്കറ്റ് കൊടുത്തു തുടങ്ങിയത്. വനം വകുപ്പിന്‍റെ എട്ട് വാഹനങ്ങളിലാണ് സന്ദർശകരെ രാജമലയ്ക്ക് കൊണ്ടുപോയതും തിരികെ അഞ്ചാം മൈലിൽ എത്തിക്കുകയും ചെയ്തത്. ഈവര്‍ഷം പുതുതായി 65 വരയാട്ടിന്‍ കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. ഫെബ്രുവരി ഒന്നിനാണ് വരയാടുകളുടെ പ്രജനനത്തിനു വേണ്ടി ഇരവികുളം ദേശീയോദ്യാനം അടച്ചത്. കഴിഞ്ഞവര്‍ഷം ഇവിടെ നടത്തിയ കണക്കെടുപ്പില്‍ 75 കുഞ്ഞുങ്ങളെ കണ്ടെത്തിയിരുന്നു. ഇത്തവണത്തെ ടൂറിസ്റ്റ് സീസണില്‍ വിപുലമായ സൗകര്യങ്ങളാണ് വനംവകുപ്പ് സഞ്ചാരികള്‍ക്കായി രാജമലയില്‍ ഒരുക്കിയിരിക്കുന്നത്. ടിക്കറ്റ് കൗണ്ടര്‍ സ്ഥിതിചെയ്യുന്ന അഞ്ചാംമൈലില്‍ ക്യൂനില്‍ക്കുന്ന സഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം, വനംവകുപ്പിന്‍റെ വിവിധ വിവരങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുന്ന എല്‍ഇഡി സ്‌ക്രീനുകള്‍, രാജമലയിലും അഞ്ചാംമൈലിലും കുടിവെള്ളസൗകര്യം, ബയോ ടൊയ്‌ലറ്റുകള്‍, രാജമലയില്‍ മഴ പെയ്താല്‍ കയറിനില്‍ക്കാവുന്ന ഷെല്‍ട്ടറുകള്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഇത്തവണ ... Read more
കല്ലാര്‍കുട്ടി അണക്കെട്ടില്‍ ബോട്ട് സര്‍വീസ് തുടങ്ങുന്നു
കല്ലാര്‍കുട്ടി അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി പെഡല്‍ ബോട്ടുകള്‍ എത്തുന്നു. നാല് പെഡല്‍ ബോട്ടുകളാണ് ഇവിടെ വിനോദസഞ്ചാരികള്‍ക്കായി സര്‍വീസ് നടത്താന്‍ എത്തിക്കുന്നത്. ഉദ്ഘാടനം ഈ മാസം അവസാനം ഉണ്ടാകും. ആദ്യഘട്ടത്തില്‍ പെഡല്‍ ബോട്ടുകള്‍ എത്തിച്ച് ബോട്ടിങ് ആരംഭിക്കാനാണ് ഹൈഡല്‍ ടൂറിസം അധികൃതരുടെ തീരുമാനം. അടിമാലി-കുമളി ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന അണക്കെട്ടില്‍ ഹൈഡല്‍ ടൂറിസം പദ്ധതി ആരംഭിച്ചാല്‍ സഞ്ചാരികളുടെ പ്രധാന ഇടത്താവളമായി ഇവിടം മാറും. അടിമാലിയില്‍ നിന്ന് കുമളി, തേക്കടി തുടങ്ങിയ വിനോദസഞ്ചാരമേഖലകളിലേക്ക് പോകുന്നവര്‍ക്ക് ഇവിടെ ഇറങ്ങി ബോട്ടിങ് നടത്താന്‍ സാധിക്കും. ബോട്ട് സവാരിക്കുള്ള ബോട്ടുജെട്ടി സൗകര്യങ്ങളും ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ ടൂറിസം മേഖലയില്‍നിന്ന് ഏറ്റവും കൂടുതല്‍ വരുമാനം ദിനംപ്രതി കണ്ടെത്തുന്നത് ഹൈഡല്‍ ടൂറിസം വഴിയാണ്. ടൂറിസം സാധ്യത കണക്കിലെടുത്താണ് വൈദ്യുതി വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അണക്കെട്ടുകളില്‍ ബോട്ടിങ് ആരംഭിച്ചിരിക്കുന്നത്. നിലവില്‍ ചെങ്കുളം, മാട്ടുപ്പെട്ടി, ആനയിറങ്കല്‍, കുണ്ടള എന്നിവിടങ്ങളിലാണ് ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ബോട്ടിങ് നടത്തുന്നത്.
വിനോദസഞ്ചാര വികസനവുമായി ഇടുക്കി
ഇടുക്കി ജില്ലയിലെ മൂന്നു വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസലിന് സർക്കാരിന്‍റെ ഭരണാനുമതി. ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, ഇടുക്കി ഹിൽവ്യൂ പാർക്ക്, ഇടുക്കി പാർക്ക് എന്നിവയുടെ വികസനത്തിനാണ് അനുമതി ലഭിച്ചത്. രാജാക്കാട്–കുഞ്ചിത്തണ്ണി–അടിമാലി റോഡിൽ തേക്കിൻകാനത്തിനു സമീപമാണു ശ്രീനാരായണപുരം. പുഴയോരവും അടുത്തടുത്തുള്ള അഞ്ചു വെള്ളച്ചാട്ടങ്ങളുമാണ് മുതിരപ്പുഴയാറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ശ്രീനാരായണപുരത്തിന്‍റെ പ്രത്യേകത. 2015 ഡിസംബർ 20 നാണ് ശ്രീനാരായണപുരം പദ്ധതി ഉദ്ഘാടനം ചെയ്തത്. ആദ്യഘട്ടത്തിൽ ഒരുകോടി രൂപ ചെലവഴിച്ചാണ് സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയത്. 2016–17 സാമ്പത്തിക വർഷം 75,000 സഞ്ചാരികളാണ് ശ്രീനാരായണപുരത്തെത്തിയത്. 2017 ഏപ്രിൽ മുതൽ ഇന്നലെ വരെ 1,80,000 സഞ്ചാരികൾ ശ്രീനാരായണപുരത്തെത്തിയതായി ഡി.ടി.പി.സി സെക്രട്ടറി ജയൻ പി വിജയൻ പറഞ്ഞു. സഞ്ചാരികളെ ആകർഷിക്കാൻ പുഴയ്ക്കു കുറുകെ തൂക്കുപാലം, കൈവരികളുള്ള സംരക്ഷിത നടപ്പാത, വെള്ളച്ചാട്ടത്തോടു ചേർന്നു പവിലിയൻ, ഇരിപ്പിടങ്ങൾ, കുളിക്കാനുള്ള സൗകര്യം, ശുചിമുറികൾ എന്നിവയാണു പുതുതായി നിർമിക്കുന്നത്. ഇടുക്കിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ഹില്‍ ... Read more
തേക്കടിയില്‍ വസന്തോത്സവം തുടങ്ങി
കുമളി-തേക്കടി റോഡില്‍ കല്ലറയ്ക്കല്‍ ഗ്രൗണ്ടില്‍ മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു കൊണ്ടു തേക്കടി പുഷ്പമേളയ്ക്ക് തുടക്കമായി. ഏപ്രില്‍ 15 വരെ നീണ്ട് നില്‍ക്കുന്ന മേളയില്‍ 25000 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ പൂച്ചെടികള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഓപ്പണ്‍ ഡിസ്‌പ്ലേയും മധ്യഭാഗത്ത് ക്രമീകരിക്കുന്ന വെര്‍ട്ടിക്കല്‍ ഗാര്‍ഡനും ഇത്തവണത്തെ പ്രത്യേകതയാണ്. ഈ വര്‍ഷം പുഷ്പമേള കാണാന്‍ ഒരാള്‍ക്ക് 30 രൂപയാണു ടിക്കറ്റ് നിരക്ക്. കൂടുതല്‍ ആളുകള്‍ക്കു മേള കാണാന്‍ അവസരം ഒരുക്കുക എന്ന ലക്ഷ്യമാണ് ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നു സംഘാടകര്‍ അറിയിച്ചു. പെറ്റ്‌സ് ഷോ, സൗന്ദര്യമല്‍സരം, കുട്ടികളുടെ പാര്‍ക്ക്, ചിത്രരചനാ മത്സരം, ക്വിസ് മല്‍സരം, പാചക മല്‍സരം എന്നിവയും ഇത്തവണത്തെ മേളയോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. യുവാക്കളുടെ ഇടയില്‍ ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. 19 ദിവസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയില്‍ എല്ലാ ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ക്രമീകരിച്ചിട്ടുണ്ട്. പഞ്ചായത്ത്, തേക്കടി അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി, മണ്ണാറത്തറയില്‍ ... Read more