Tag: idamalayar
വീണ്ടും ‘പേ’മാരി; വയനാട് ഒറ്റപ്പെട്ടു, ഇടമലയാർ തുറന്നു. പലേടത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
സംസ്ഥാനത്തു വീണ്ടും തോരാമഴ ദുരിതം വിതയ്ക്കുന്നു. വയനാട് ഒറ്റപ്പെട്ട നിലയിലായി. നിരവധി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രാവിലെ അഞ്ചിനാണ് ഷട്ടറുകള്‍ തുറന്നത്. ആദ്യം അറിയിച്ചിരുന്നത് രാവിലെ ആറിന് ഷട്ടറുകള്‍ തുറക്കുമെന്നായിരുന്നു. പിന്നീട് ജലനിരപ്പ് ഉയരുന്ന സാഹചര്യം പരിഗണിച്ച് നേരത്തെ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 80 സെന്റി മീറ്റര്‍ വീതമാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്. അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ഒന്നരമീറ്റര്‍ വരെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്കി. മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ പെരിയാറിലും കൈവഴികളിലും ഇറങ്ങുന്നത് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടുണ്ട് അതേസമയം, 2398 അടിയില്‍ നിര്‍ണയിച്ചിരുന്ന ഇടുക്കിയുടെ ട്രയല്‍ റണ്‍, സാഹചര്യം വിലയിരുത്തി മാത്രമേ നടത്തുകയുള്ളൂ. ട്രയല്‍ റണ്‍ നടത്തുന്ന സാഹചര്യത്തില്‍ വിവരം പൊതുജനങ്ങളെ അറിയിക്കുന്നതാണ്. ഒരാഴ്ചക്കകം ഇന്ത്യയിലെ ഏറ്റവും വലിയ ആര്‍ച്ച് ഡാമായ ഇടുക്കി തുറക്കുമെന്നാണ് സൂചന. ഇതിനുള്ള മുന്നൊരുക്കമായാണ് ഇടമലയാര്‍ അണക്കെട്ട് ... Read more
ഡാം സുരക്ഷക്കായി കാമറകള്‍ എത്തുന്നു
സുരക്ഷ ശക്തിപ്പെടുത്താൻ സംസ്ഥാനത്തെ ഡാമുകളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്നു. ലോകബാങ്ക് സഹായത്തോടെ ദേശീയ ജലകമ്മീഷൻ നടപ്പാക്കുന്ന ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെൻറ് പദ്ധതിയുടെ (ഡ്രിപ്) ഭാഗമായാണ് കാമറകൾ. ഇടുക്കി, കക്കി, ഇടമലയാർ, ബാണാസുരസാഗർ, കക്കയം അടക്കം 18 വലിയ ഡാമുകളിലാകും ആദ്യഘട്ടത്തിൽ കാമറകൾ എത്തുക. ഡാമും പരിസരങ്ങളും ചിത്രീകരിക്കുന്ന തരത്തിൽ മൊത്തം 179 കാമറകളാകും സ്ഥാപിക്കുക. ഡാമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനും സുരക്ഷ മേൽനോട്ടത്തിനുമായി ദേശീയ ജലകമ്മീഷന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർ കെ.എസ്.ഇ.ബിക്ക് കീഴിൽ രൂപം നൽകിയ ഡാം സേഫ്റ്റി ഓർഗനൈസേഷനാണ് കാമറകൾ ഒരുക്കുന്നത്. കെ.എസ്.ഇ.ബിയുടെ കീഴിൽ സംസ്ഥാനത്ത് 58 ഡാമുകളുണ്ട്. ഇതിൽ ആദ്യഘട്ടമായി 18 സ്ഥലങ്ങളിൽ കാമറകൾ എത്തും.ഡാം റീഹാബിലിറ്റേഷൻ ഇംപ്രൂവ്മെന്റ് പദ്ധതിയുടെ ഭാഗമായി ജലനിരപ്പിലെ വ്യത്യാസത്തിന് അനുസരിച്ച് ഡാമുകളിലെ ചലനം രേഖപ്പെടടുത്താനും ഭൂമികുലുക്കത്തിന്റെ അളവ് രേഖപ്പെടുത്താനും ആധുനിക ഉപകരണങ്ങളും സ്ഥാപിക്കും. ഇതിന്റെ ഭാഗമായി 37 അണക്കെട്ടുകളിൽ അറ്റകുറ്റപ്പണി നടക്കുന്നു. ചോർച്ച തടയൽ, ബലപ്പെടുത്തൽ, റോഡുകൾ, കൈവരികൾ, ഗേറ്റുകൾ എന്നിവയിലാണ് നവീകരണം. ... Read more