Tag: iaminkerala2018
യോഗാ ടൂർ വീഡിയോ കാണാം
അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗാ അംബാസഡേഴ്സ് ടൂറിന്റെ വീഡിയോ കാണാം. 2018 ജൂൺ 14 മുതൽ 21 വരെയായിരുന്നു യോഗാ അംബാസഡേഴ്സ് ടൂർ . ക്യാമറ; സിറിൽ, വിവരണം; ശൈലേഷ് നായർ.
ഇവർ ചരിത്ര വിജയത്തിന്റെ അമരക്കാർ ഇവരെ അറിയുക
ചരിത്ര വിജയമായിരുന്നു ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍. ജൂണ്‍ 14 മുതല്‍ 21 വരെ അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് )സംഘടിപ്പിച്ച ടൂര്‍ പലതുകൊണ്ടും പുതുമയായി. കേരള വിനോദസഞ്ചാര രംഗത്തിന് യോഗാ ടൂര്‍ പുത്തന്‍ ഉണര്‍വായി. വിനോദ സഞ്ചാര പ്രോത്സാഹനം ലക്ഷ്യമിട്ട് കേരള ടൂറിസം തന്നെ പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാരിതര കൂട്ടായ്മയായ അറ്റോയ് സംഘടിപ്പിച്ച യോഗാ അംബാസഡേഴ്സ് ടൂർ പോലെ ചരിത്ര വിജയമായ മറ്റൊന്നില്ല. 23 രാജ്യങ്ങളിൽ നിന്ന് 52 പേർ ടൂറില്‍ പങ്കെടുത്തു.യോഗാ പരിശീലകരും യോഗാ ടൂർ ഓപ്പറേറ്റർമാരും യോഗയെക്കുറിച്ച് മാധ്യമങ്ങളിൽ എഴുതുന്നവരുമായിരുന്നു അവര്‍. കേരളം യോഗാ ടൂറിസത്തിന് യോജിച്ച ഇടമെന്ന് സംഘാംഗങ്ങൾക്ക് ബോധ്യമായി. വീണ്ടും കേരളത്തിലേക്ക് വരും . ഒറ്റക്കല്ല , സംഘമായെന്ന് ഇവര്‍ ഉറപ്പും നല്കി എന്നതാണ് ആദ്യ യോഗാ ടൂറിന്റെ സവിശേഷതകളില്‍ ഒന്ന്. കേരളം അവരെ അത്രത്തോളം ആകര്‍ഷിച്ചു. സംസ്ഥാനത്തെ ടൂറിസം മേഖലയും അകമഴിഞ്ഞ പ്രോത്സാഹനമാണ് യോഗ അംബാസഡേഴ്സ് ... Read more
കേരള ടൂറിസം ഉണര്‍ന്നു ;അറ്റോയ്ക്ക് ടൂറിസം മേഖലയുടെ കയ്യടി
നിപ ഭീതി, വിദേശ വനിതയുടെ കൊലപാതകം എന്നിവയില്‍ പ്രതിസന്ധിയിലായ കേരള ടൂറിസത്തിന് തിരിച്ചുവരവിന്റെ കുതിപ്പു നല്കി യോഗ അംബാസഡേഴ്സ് ടൂര്‍ ആദ്യ പതിപ്പ് സമാപിച്ചു. കേന്ദ്ര ആയുഷ് മന്ത്രാലയം, കേരള ടൂറിസം എന്നിവയുടെ സഹകരണത്തോടെ അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ്) ആണ് യോഗ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ 14ന് കോവളത്ത് നിന്നാരംഭിച്ച യോഗ അംബാസഡേഴ്സ് ടൂര്‍ എട്ടു ദിവസത്തെ പര്യടനത്തിനു ശേഷം കൊച്ചിയിലാണ് സമാപിച്ചത്. യോഗാ ടൂറിസത്തില്‍ കേരളത്തിന്റെ സാധ്യതകളിലേക്ക് വാതില്‍ തുറക്കുന്നതായി പര്യടനം. കേരളത്തിലെ വിനോദസഞ്ചാര രംഗം തകര്‍ക്കാന്‍ ലക്ഷ്യമിട്ട് മോശം വാര്‍ത്തകള്‍ ചിലര്‍ ആസൂത്രിതമായി പ്രചരിപ്പിക്കുന്നതിനിടെയായിരുന്നു യോഗാ പര്യടനം. 23രാജ്യങ്ങളില്‍ നിന്ന് 52 പേര് പങ്കെടുത്ത യോഗാ ടൂര്‍ ലോകത്ത് തന്നെ ഇദംപ്രഥമമായിരുന്നു. കേരളത്തെ യോഗാ ടൂറിസത്തിന്റെ കേന്ദ്രമാക്കുക, യോഗയെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുക എന്നതായിരുന്നു പര്യടനത്തിന്റെ ലക്ഷ്യമെന്നു അറ്റോയ് പ്രസിഡന്റ് പികെ അനീഷ് കുമാര്‍, സെക്രട്ടറി വി ശ്രീകുമാരമേനോന് എന്നിവര്‍ പറഞ്ഞു. ... Read more
അതിഗംഭീരം, അതിശയകരം; ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനു സമാപനം
വികാരവായ്പ്പോടെ യാത്രപറഞ്ഞ് വിദേശയോഗാ വിദഗ്ധര്‍ ലോകത്തിനു കേരളം സമ്മാനിച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിന് സമാപനം. തിരുവനന്തപുരം കോവളത്ത് നിന്ന് 14ന് തുടങ്ങിയ ആദ്യ യോഗാ അംബാസഡേഴ്സ് ടൂര്‍ രാജ്യാന്തര യോഗാ ദിനത്തില്‍ കൊച്ചിയില്‍ സമാപിച്ചു. കേരളം ഇനി യോഗാ ടൂറിസത്തിന്റെ കേന്ദ്രം എന്ന പ്രഖ്യാപനത്തോടെയാണ് പര്യടനം അവസാനിച്ചത്. കേരള ടൂറിസം രംഗത്ത് പുത്തന്‍ ആശയങ്ങള്‍ നടപ്പാക്കുന്ന അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ(അറ്റോയ്)യാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെയും കേരള ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെ യോഗാ അംബാസഡേഴ്സ് ടൂര്‍ സംഘടിപ്പിച്ചത്. സമാപന ദിവസവും യോഗാ വിദഗ്ധര്‍ക്ക് അവിസ്മരണീയമായി. രാവിലെ വിശാല യോഗ പ്രദര്‍ശനത്തോടെയാണ് ആരംഭിച്ചത്. പിന്നീട് ഫോര്‍ട്ട് കൊച്ചിയിലെ ചരിത്ര സ്മാരകങ്ങള്‍ സംഘം സന്ദര്‍ശിച്ചു. വൈകിട്ട് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ടൂറിസം രംഗത്തെ പ്രമുഖരുമായി ആശയവിനിമയം നടത്തി. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, കിറ്റ്സ് ഡയറക്ടര്‍ രാജശ്രീ അജിത്, അറ്റോയ് പ്രസിഡന്റ് പി കെ അനീഷ് കുമാര്‍, വൈസ് പ്രസിഡന്റ് ... Read more
യോഗികളെ ധ്യാനത്തിലാക്കി മൂന്നാറും മുനിയറയും
യോഗയുമായി പുരാതന കാലം മുതൽ കേരളത്തിന് ബന്ധമുണ്ടായിരുന്നതിന്റെ ശേഷിപ്പുകളായ മുനിയറകളിൽ മനസുടക്കി യോഗികൾ. അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂറിൽ പങ്കെടുക്കുന്നവരാണ് മുനിയറകളുടെ ശാന്തതയിൽ മനസുടക്കിയത്. നവീന ശിലായുഗത്തേതാണ് മുനിയറകളെന്നാണ് ഗവേഷകരുടെ അനുമാനം. കുത്തനെയുള്ള കയറ്റിറക്കങ്ങളും കൊടും വളവും നിറഞ്ഞ പാതയിലൂടെ ജീപ്പുകളിലാണ് സംഘം മുനിയറകളിലെത്തിയത്. മുനിയറ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ശാന്തത യോഗാ സംഘത്തെ ആകർഷിച്ചു. സംഘത്തിലുള്ളവർ പലേടത്തായി ധ്യാന നിരതരായി. കോൺസ്റ്റയിൻ , ഒട്ടാ എന്നിവർ ശാന്തത തേടി മലമുകളിലേക്ക് പോയി. കേരളത്തില്‍ യോഗയ്ക്കും ധ്യാനത്തിനും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് മുനിയറകള്‍ എന്ന് അറ്റോയി പ്രസിഡന്റ് അനീഷ് കുമാര്‍ പി കെ പറഞ്ഞു. യോഗയുടെ ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന മുനിയറകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യോഗ വിദഗ്ധര്‍ യോഗ ചെയ്യുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നു എന്ന് പ്രതിനിധി സംഘത്തെ പരിശീലിപ്പിക്കാന്‍ ആയുഷ് മന്ത്രാലയം നിയമിച്ച യോഗാധ്യാപകന് ഡോ. ... Read more
മണം നിറച്ച് മനം നിറച്ച തേക്കടി പിന്നിട്ട് യോഗ ടൂർ സംഘം മൂന്നാറിൽ
തേക്കടിയിലും യോഗാ ടൂറിസത്തിന് സാധ്യതകളുണ്ടെന്ന് യോഗാ വിദഗ്ധർ . അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) നയിക്കുന്ന യോഗാ അംബാസഡേഴ്സ് ടൂർ സംഘത്തിലുള്ളവരാണ് തേക്കടിയുടെ യോഗാ സാധ്യതയെക്കുറിച്ച് വാചാലരായത്. മനം നിറച്ച് മണം നിറച്ച് തേക്കടി സുഗന്ധ വിളകളുടെ നാടായ തേക്കടി ആ നിലയിലും യോഗാ വിദഗ്ധരെ ആകർഷിച്ചു. യോഗ ടൂറിസത്തിന് യോജിച്ച ഇടമാണ് തേക്കടിയെന്ന് ജർമനിയിൽ നിന്നെത്തിയ ബാർബര ക്ലേമാൻ പറഞ്ഞു. ഇന്ത്യയിലേക്ക് യോഗ ടൂറിസ്റ്റുകളെ എത്തിക്കുന്ന യോഗ സെറീൻ എന്ന സ്ഥാപനം നടത്തുകയാണ് ബാർബര .നല്ല പ്രകൃതി, ശുദ്ധവായു, മികച്ച താമസ സൗകര്യങ്ങൾ ഇവയെല്ലാം തേക്കടിയിലുണ്ട്. ഇനി ജർമൻ സഞ്ചാരികളോട് തേക്കടി തെരഞ്ഞെടുക്കാൻ നിർദേശിക്കുമെന്നും ബാർബര ക്ലേമാൻ പറഞ്ഞു. ആതിഥ്യം അതിഗംഭീരം തേക്കടി യോഗാ അംബാസിഡർമാരുടെ മനം നിറച്ചു. കുമിളിയിലെ സ്വീകരണം മുതൽ കർമേലിയ ഹാവൻസിലെ വിരുന്നു വരെ തേക്കടി യുടെ സ്നേഹ സ്പർശം യോഗാ അംബാസിഡർമാരുടെ മനസ് തൊടുന്നതായിരുന്നു .തേക്കടി ടൂറിസം കോ ... Read more
യോഗാ ടൂർ ലോകശ്രദ്ധ നേടുന്നു : ഫ്രഞ്ച് ടി വി സംഘം കേരളത്തിൽ
അസോസിയേഷൻ ഓഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസഡേഴ്സ് ടൂർ ആഗോള ശ്രദ്ധ നേടുന്നു . യോഗ ടൂർ ചിത്രീകരിക്കാൻ ഫ്രാൻസ് – 2 ടി വി സംഘം കേരളത്തിലെത്തി. റിപ്പോർട്ടർ ക്യുസ, കാമറാമാൻ ഗിയോന എന്നിവരാണ് ഫ്രഞ്ച് ടി വി സംഘത്തിലുള്ളത്. തേക്കടി ലേക്ക് പാലസ് പരിസരത്ത് യോഗാഭ്യാസവും അഭിമുഖങ്ങളും സംഘം ചിത്രീകരിച്ചു. സെപ്തംബറിൽ യോഗാ ടൂർ അടക്കം സ്പൈസ് റൂട്ട് ഡോക്കുമെൻററി ഫ്രഞ്ച് ടി വി സംപ്രേഷണം ചെയ്യും. ആറു ദിവസം സംഘം കേരളത്തിലുണ്ട്. ഇന്ത്യയിലെ പല സ്ഥലങ്ങളും സന്ദർശിച്ചിട്ടുള്ള ക്യുസ കേരളത്തിൽ ഇതാദ്യമാണ്. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളേക്കാൾ മികച്ച ഇടമാണ് കേരളമെന്ന് ക്യുസ പറഞ്ഞു. നല്ല പ്രകൃതി, ശാന്തത, മലിനമാകാത്ത വായു ഇവയാണ് കേരളത്തെ കൂടുതൽ മികച്ചതാക്കുന്നതെന്നും ക്യുസ പറഞ്ഞു
യോഗികളുടെ മനം നിറച്ച് തേക്കടി: വരവേറ്റത് വൻ ജനാവലി
കേരളം ലോകത്തിനു കാഴ്ചവെച്ച ആദ്യ യോഗാ അംബാസഡേഴ്സ് ടൂറിനെ തേക്കടിയിൽ വരവേറ്റത് ഇവിടുത്തെ ജനത ഒന്നാകെ . കുമളിയിലെത്തിയ പര്യടന സംഘത്തെ ഗജവീരന്റേയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. ഗ്രീൻവുഡ് റിസോർട്ട് വളപ്പിലേക്ക് സംഘത്തെ ആനയിച്ചു. തേക്കടി ടൂറിസം കോ – ഓർഡിനേഷൻ കമ്മിറ്റി, തേക്കടി ഡെസ്റ്റിനേഷൻ പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ടി ഡി പി സി ചെയർമാൻ ബാബു ഏലിയാസ്, ജനറൽ സെക്രട്ടറി ജിജു ജയിംസ് എന്നിവർ നേതൃത്വം നൽകി. വ്യാപാരി വ്യവസായി ഏകോപന സംഘം ഭാരവാഹി ഷിബു എം തോമസ്, ഹോട്ടലുടമാ സംഘം ഭാരവാഹി മുഹമ്മദ് ഷാജി, ഹോം സ്റ്റേ അസോസിയേഷൻ ഭാരവാഹി ജോയി മേക്കുന്നിൽ എന്നിവരും സ്വീകരണ ചടങ്ങിൽ പങ്കെടുത്തു. പര്യടന സംഘം പിന്നീട് തേക്കടി പൊയട്രീ സരോവർ പോർട്ടിക്കോയിലേക്ക് പോയി. അവിടെ മുദ്രാ ആയോധന കലാ സംഘം അവതരിപ്പ കളരിപ്പയറ്റ് ശ്വാസമടക്കിപ്പിടിച്ചാണ് വിദേശ യോഗ വിദഗ്ധർ വീക്ഷിച്ചത്. വരവേൽപ്പും കളരിപ്പയറ്റും അവിസ്മരണീയമെന്നായിരുന്നു ഓസ്ട്രേലിയയിൽ നിന്നെത്തിയ ... Read more
കുട്ടനാടന്‍ ഓളപ്പരപ്പില്‍ പിറന്നാള്‍ ആഘോഷിച്ച് അമേരിക്കന്‍ യുവതി
നിക്കോള്‍ റെനീ എന്ന അമേരിക്കന്‍ യുവതി കഴിഞ്ഞ 36 വര്‍ഷത്തിനിടെ ഇതുപോലൊരു പിറന്നാള്‍ ആഘോഷിച്ചിട്ടുണ്ടാവില്ല. 36-ാം പിറന്നാള്‍ നിക്കോളിന് അവിസ്മരണീയമായി. കുട്ടനാടന്‍ കായലില്‍ സ്പൈസ് റൂട്സിന്റെ ലക്ഷ്വറി ഹൗസ് ബോട്ടില്‍ അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) ആണ് പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയത്. അറ്റോയ് സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂര്‍ അംഗമാണ് നിക്കോള്‍ . സ്പൈസ് റൂട്സ് ഹൗസ് ബോട്ടില്‍ നിക്കോളിന് ആശംസയുമായി 22 രാജ്യങ്ങളിലെ അറുപതിലേറെ യോഗാ വിദഗ്ധരും കൂടിയപ്പോള്‍ എല്ലാവര്ക്കും മറക്കാനാവാത്ത ആഘോഷമായി. ‘ഇത്ര കാലത്തിനിടയില്‍ പിറന്നാളിന് അമേരിക്കയില്‍ നിന്ന് മാറി നിന്നിട്ടില്ലന്ന് കണക്ടിക്കറ്റ് സ്വദേശിനിയായ നിക്കോള്‍ റെനി പറയുന്നു. പിറന്നാള്‍ ദിനത്തില്‍ മിഷിഗണില്‍ പോകുന്ന പതിവുണ്ട്. അവിടെയാണ് താന്‍ പിറന്നത്. ഈ പിറന്നാളില്‍ മിസ് ചെയ്യുന്നത് അമ്മയേയും തന്റെ ഒന്നര വയസുള്ള കുഞ്ഞിനേയുമാണ്. അവരുമായി സംസാരിച്ചെങ്കിലും അരികെ ഇല്ലാത്തതില്‍ നേരിയ വിഷമമുണ്ടെന്നും നിക്കോള്‍ പറഞ്ഞു. എന്നാല്‍ ആ വിഷമത്തേയും മറികടക്കുന്നതായി പിറന്നാള്‍ പാര്‍ട്ടി ... Read more
കുട്ടനാടന്‍ കായലില്‍ കെട്ടുവള്ളത്തില്‍ ‘യോഗ സദ്യ’
കുട്ടനാടന്‍ കായല്‍പ്പരപ്പില്‍ യോഗയുടെ അകമ്പടിയില്‍ വിദേശികള്‍ക്ക് സാത്വിക സദ്യ . അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിച്ച യോഗ അംബാസഡേഴ്സ് ടൂറിന്റെ മൂന്നാം ദിനവും വേറിട്ടതായി . ആലപ്പുഴ ചാന്നങ്കരിയിലെ സപൈസ് റൂട്ട്സിന്റെ ഹൗസ് ബോട്ടിലായിരുന്നു ഉച്ചഭക്ഷണം. സ്പൈസ് റൂട്ട്സ് മാനേജിംഗ് പാര്‍ട്ണര്‍ ജോബിന് ജെ അക്കരക്കളത്തിന്റെ നേതൃത്വത്തില്‍ യോഗ അംബാസിഡര്‍മാരെ വരവേറ്റു. പഞ്ചനക്ഷത്ര സൗകര്യമുള്ള ഹൗസ് ബോട്ടുകള്‍ യോഗികള്‍ക്ക് വേറിട്ട കാഴ്ചയായി. തേന്‍ ചാലിച്ച തുളസി ചായയിലും പച്ചക്കറി താളിച്ച സൂപ്പിലുമായിരുന്നു തുടക്കം.കുട്ടനാടന്‍ കായല്‍ കാഴ്ചകളും വെള്ളം നിറഞ്ഞ പാടങ്ങളുമൊക്കെ യോഗാ സഞ്ചാരികളുടെ മനസുണര്‍ത്തി. കായല്‍ വിഭവങ്ങള്‍ക്കു പേരുകേട്ട കുട്ടനാട്ടില്‍ പക്ഷേ യോഗികള്‍ക്ക് പഥ്യം സസ്യാഹാരമായിരുന്നു. അവരുടെ മനസറിഞ്ഞ വിഭവങ്ങള്‍ സ്പൈസ് റൂട്ട്സ് തീന്മേശയില് നിരത്തി. സ്പൈസ് റൂട്സ് റിസോര്‍ട്ട് വളപ്പിലെ പ്ലാവില്‍ നിന്ന് അടര്‍ത്തിയ ചക്ക കൊണ്ടുള്ള പുഴുക്ക്, കപ്പ മസാല കറി, മോരു കാച്ചിയത്, ഇരുമ്പന്‍ പുളി മാങ്ങാ പാല്ക്കറി, ഇഞ്ചിപ്പുളി ... Read more
നാടൻ രുചികളൊരുക്കി ഉദയസമുദ്ര: വിദേശ യോഗികൾക്ക് രുചി യോഗം
കേരളത്തിന്റെ തനത് ഭക്ഷണത്തിന്റെ രുചിയറിഞ്ഞ് വിദേശ രാജ്യങ്ങളിലെ യോഗാ വിദഗ്ധർ. യോഗാ അംബാസഡേഴ്സ് ടൂറിന്റെ രണ്ടാം ദിനം അത്താഴ വിരുന്ന് കോവളം ഉദയസമുദ്രയിലായിരുന്നു. കേരള വിഭവങ്ങൾ കൊണ്ട് ഉദയസമുദ്ര യോഗ വിദഗ്ധരുടെ മനസും വയറും നിറച്ചു. മുതിരക്കഞ്ഞി, മുരിങ്ങത്തോരൻ, വാഴക്കൂമ്പ് മെഴുക്കുപുരട്ടി എന്നു തുടങ്ങി കേരള വിഭവങ്ങൾ നിരന്ന തീൻമേശ യോഗികളെ നിരാശരാക്കിയില്ല. സ്പൂണിനു പകരം നിരന്ന ചിരട്ടത്തവികളും വിദേശികൾക്ക് കൗതുകമായി. അപ്പവും സ്റ്റൂവും ഇല്ലാതെ എന്ത് കേരള പെരുമ? അതും തീൻമേശയിൽ തത്സമയം തയ്യാറാക്കി. തേൻ ചാലിച്ച ഇളനീരോടെയാണ് ഉദയസമുദ്ര യോഗികളെ വരവേറ്റത്. പാവയ്ക്ക, കാരറ്റ്, വെള്ളരി ജൂസുകൾ കുടിക്കാൻ ഗ്ലാസുകൾക്ക് പകരം മിനുമിനുത്ത ചിരട്ടകൾ നൽകിയതും മറ്റൊരു കൗതുകമായി. വിദേശികൾക്ക് കേരള ഭക്ഷണം ഒരുക്കിയതിനെക്കുറിച്ച് ഉദയസമുദ്ര സിഇഒ രാജഗോപാൽ അയ്യർ പറയുന്നതിങ്ങനെ – ” സഞ്ചാരികൾ ഓരോ രാജ്യത്തും പോകുമ്പോൾ അവിടങ്ങളിലെ ഭക്ഷണം കഴിക്കാനാണ് താൽപ്പര്യപ്പെടുക. സ്ഥിരം കഴിക്കുന്ന ഭക്ഷണവും രുചിയും വിനോദയാത്ര പോകുമ്പോഴും കഴിക്കേണ്ടതില്ലല്ലോ .പുതിയ ... Read more
കോവളത്തിന് ഉണർവേകി, കന്യാകുമാരിക്ക് കൗതുകമായി യോഗാ ടൂർ രണ്ടാം ദിനം
അറ്റോയ് സംഘടിപ്പിച്ച യോഗ അംബാസഡർ ടൂർ രണ്ടാം ദിവസം പിന്നിട്ടു. 22 രാജ്യങ്ങളിൽ നിന്നുള്ള അറുപതിലേറെ യോഗാ വിദഗ്ധർ പര്യടനം തുടരുകയാണ്. കോവളം ലീലാ റാവിസ് ഹോട്ടലിനു മുന്നിലെ ബീച്ചിൽ യോഗാഭ്യാസങ്ങളോടെയാണ് രണ്ടാം ദിനം തുടങ്ങിയത്. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.അരുൺ തേജസിന്റെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം . കടൽക്കരയിൽ ഏകാഗ്രതയോടെ വിദേശ യോഗാ വിദഗ്ധർ യോഗ ചെയ്തപ്പോൾ കോവളത്തിന് അത് പുതുമയായി. യോഗാ ടൂറിസം ഭൂപടത്തിലേക്കുള്ള കോവളത്തിന്റെ വരവു കൂടിയായി യോഗാഭ്യാസം. ആഗോളതലത്തിൽ ശ്രദ്ധേയമായ യോഗ പരിശീലന സ്ഥാപനമായ നെയ്യാർ ശിവാനന്ദ ആശ്രമത്തിലേക്കായിരുന്നു തുടർന്നുള്ള യാത്ര. യോഗിനി കല്യാണി ആശ്രമത്തെക്കുറിച്ചും യോഗാ പരിശീലനത്തെക്കുറിച്ചും സംസാരിച്ചു. ആശ്രമ വളപ്പ് ചുറ്റിക്കണ്ട യോഗ അംബാസഡർമാർ ആശ്രമത്തിൽ നിന്നു തന്നെ ഉച്ചഭക്ഷണം കഴിച്ചു. യോഗയുടേയും ധ്യാനത്തിന്റേയും അന്തരീക്ഷത്തിനിടെ സംഘം കന്യാകുമാരിക്ക് തിരിച്ചു. കേരളത്തിന്റെയും തമിഴകത്തിന്റെയും വഴിയോരക്കാഴ്ചകൾ യോഗികൾക്ക് വിരുന്നായി. പശ്ചിമഘട്ട മലനിരകൾ അത്ഭുതമായി. കാഴ്ചയുടെ കരയിൽ നിന്നും സംഘം പോയത് കന്യാകുമാരി വിവേകാനന്ദപ്പാറയിലേക്കാണ്. സ്വാമി ... Read more
യോഗയിൽ വിസ്മയം തീർത്ത് വിദേശികൾ : കേരളത്തിനിത് പുതിയ അനുഭവം
അറുപതു വിദേശികൾ, പല രാജ്യക്കാർ . പല ഭാഷക്കാർ , പല ഭൂഖണ്ഡങ്ങളിലുള്ളവർ. യോഗയിൽ ഏറെക്കാലമായി പരിശീലനം നടത്തുന്നവരും പരിശീലിക്കുന്നവരുമാണ് അവർ. ആ അറുപതു പേരും ഒന്നിച്ച് കോവളത്ത് യോഗാ പ്രദർശനം നടത്തി. അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്‍ഗനൈസേഷന്‍സ് ഇന്ത്യ (അറ്റോയ് ) സംഘടിപ്പിക്കുന്ന യോഗ അംബാസിഡേഴ്സ് ടൂറില്‍ പങ്കെടുക്കുന്നവരാണ് രണ്ടാം ദിനം കോവളത്ത് യോഗ പ്രദര്‍ശനം നടത്തിയത് യോഗയുടെ ജന്മദേശത്തിനെ അറിയാനെത്തിയ യോഗികള്‍ക്ക് കോവളത്തെ പ്രഭാതം പുതുമയായി. മഴ മാറിയ അന്തരീക്ഷം. പുലരും മുമ്പേ യോഗികൾ തീരത്തെത്തി. മഴയുടെ വരവ് അറിയിച്ച് ആകാശം മൂടിയിരുന്നു. കടൽ ശാന്തമായിരുന്നു. പ്രശാന്ത സുന്ദരമായ പുലരിയിൽ യോഗികളുടേയും മനസ് നിറഞ്ഞു ഹോട്ടൽ ലീലാ റാവിസിനു മുന്നിലെ ബീച്ചിലായിരുന്നു യോഗാഭ്യാസം. തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. അരുൺ തേജസിന്റെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം. കേന്ദ്ര ആയുഷ് മന്ത്രാലയ നിർദേശ പ്രകാരമുള്ള യോഗ ഇനങ്ങളാണ് ഡോ. അരുൺ തേജസ് നയിച്ചത്. ആയിരക്കണക്കിന് ആളുകളുടെ കൂട്ട യോഗ നേരത്തെ ... Read more
യോഗ വെറും യോഗയല്ല: വിശദീകരിച്ച് വിദഗ്ധര്‍
യോഗ എന്നാല്‍ എന്ത്? എന്താണ് യോഗയുടെ അടിസ്ഥാനം. യോഗാ അംബാസഡര്‍ ടൂറിന്റെ ആദ്യ ദിനം യോഗാ വിദഗ്ധര്‍ കോവളം റാവിസില്‍ പ്രതിനിധികളോട് വിശദീകരിച്ചു. ഡോ. ബി ആര് ശര്‍മ്മ (കൈവല്യധാമ ഗവേഷണ വിഭാഗം ) അസുഖം വരുമ്പോള്‍ ആദ്യം നാം ആശുപത്രികളിലേക്കാണ് പോകുന്നത് അവിടെ രോഗത്തിനുള്ള കൃത്യമായ മരുന്നുകള്‍ ഡോക്ടര്‍മാര്‍ തരും. എന്നാല്‍ രോഗം പൂര്‍ണമായി നശിപ്പിക്കുക എന്നത് അവിടെ നടക്കുന്നില്ല. ധ്യാനത്തിലൂടെയും വിവിധ ആസനങ്ങള്‍ പരിശീലിക്കുന്നതിലൂടെയും നാം കണ്ടെത്തുന്നത് നമ്മെത്തന്നെ. ഗീതയില്‍ അര്ജ്ജുനന് പറഞ്ഞിട്ടുണ്ട് ‘താമരപ്പൂവിനെപോലെയാവണം നാം ജീവിക്കേണ്ടത്’. കാരണം താമര വളരുന്നത് ചെളി നിറഞ്ഞ വെള്ളത്തിന് മുകളിലാണ് എന്നാല്‍ പൂവിനേയോ ഇലകളെയോ ഒരിക്കലും ആ ചെളി മൂടുകയില്ല. അങ്ങനെയാവണം നാം ഓരോരുത്തവരും ജീവിക്കേണ്ടത്. എല്ലാവരിലേക്കും വെളിച്ചം പകരണം നാം നില്ക്കുന്ന ഇടമല്ല നാം പകര്‍ന്ന് നല്കുന്ന ഊര്‍ജ്ജത്തിനാണ് പ്രധാനം. ഓരോ പ്രവര്‍ത്തിയും ചെയ്യും മുമ്പ് ധ്യാനത്തിലേര്‍പ്പെടുന്ന പോലെ പ്രവര്‍ത്തിക്കൂ ഡോ. യോഗി ശിവ: യോഗയ്ക്കാപ്പം ആയോധനകലയും നൃത്തവും നിഷ്ഠയായി ... Read more