Tag: holy cow
‘ഗോ’ ഗുജറാത്ത് ; പശു ടൂറിസം പാലു ചുരത്തുമോ?
പലതരം ടൂറിസത്തെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാവും. എന്നാലിതാ പുതിയൊരു ടൂറിസം പദ്ധതി, പശു ടൂറിസം. പശുക്കളുടെ നാടായ ഗുജറാത്തില്‍ നിന്നാണ് ഈ ടൂറിസം പദ്ധതി രൂപമെടുത്തത്. ഗോസേവാ ആയോഗ് എന്നാണ് പദ്ധതിക്ക് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന പേര്. സംസ്ഥാനത്ത് പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ ടൂറിസം പദ്ധതി ആരംഭിച്ചിട്ടുള്ളത്. പശു വളര്‍ത്തുന്ന, ചാണകം, മൂത്രം എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന മികച്ച ഗോശാലകളിലേക്ക് രണ്ടു ദിവസത്തെ വിനോദയാത്രയാണ് ഉദ്ദേശിക്കുന്നതെന്ന് ഗോസേവ ആയോഗ് ചെയര്മാന് മുന്‍ കേന്ദ്ര സഹമന്ത്രി വല്ലബ് കത്തീരിയ പറഞ്ഞു. പശു വളര്‍ത്തലിന്റെ സാമ്പത്തിക വശങ്ങളെ കുറിച്ച് ജനങ്ങളേ ബോധവാന്മാരാക്കുക എന്നാണ് പശു ടൂറിസത്തിന്റെ പ്രഥമ ലക്ഷ്യം. പശു മൂത്രം, ചാണകം എന്നിവ ഉപയോഗിച്ച് ബയോഗ്യാസ്, മരുന്നുകള്‍ മുതലായവ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കി നല്ല വരുമാനം നേടാം എന്നുള്ളത് പശു വളര്‍ത്തുന്നവര്‍ക്ക് അറിയില്ല. വരുമാനവും മതപരവുമായ ഘടകങ്ങളും ഉള്‍പ്പെടുത്തിയാണ് പശു ടൂറിസം വികസിപ്പിക്കുക എന്ന് കത്തീരിയ കൂട്ടിച്ചേര്‍ത്തു. പശു മൂത്രത്തില്‍ ... Read more