Tag: Hill Palace
ഒറ്റദിവസംകൊണ്ട് കൊച്ചി കറങ്ങാം
ഒറ്റ ദിവസം കൊണ്ട് കൊച്ചി കാണാന്‍ ടൂര്‍ പാക്കേജുമായി എറണാകുളം ഡിടിപിസി. ഡിടിപിസിയുടെ അംഗീകാരത്തോടെ ട്രാവല്‍മേറ്റ് സൊല്യൂഷന്‍സാണ് സിറ്റി ടൂര്‍ നടത്തുന്നത്. കൊച്ചിയില്‍ നിന്ന് തുടങ്ങി കൊച്ചിയില്‍ അവസാനിക്കുന്ന ടൂര്‍ പാക്കേജാണിത്. പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായ ദര്‍ബാര്‍ ഹാള്‍, വല്ലാര്‍പാടം ചര്‍ച്ച്, ഹില്‍ പാലസ്, കേരള ഫോക്ലോര്‍ മ്യൂസിയം, മട്ടാഞ്ചേരി പാലസ്, ഇന്തോ- പോര്‍ച്ചുഗീസ് മ്യൂസിയം, ഫോര്‍ട്ട്‌കൊച്ചി, കേരള ഹിസ്റ്റോറിക്കല്‍ മ്യൂസിയം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാക്കേജില്‍ ഉച്ചഭക്ഷണം, വെള്ളം, എന്‍ട്രി ഫീസുകളും ഉള്‍പ്പെടെ 1,100 രൂപയാണ് ഒരാള്‍ക്ക് ചിലവുവരുന്നത്. www.keralactiytour.com എന്ന സൈറ്റിലൂടെ ഓണ്‍ലൈനായാണ് ടൂര്‍ ബുക്ക് ചെയ്യേണ്ടത്. പിക് അപ്പ് ചെയ്യേണ്ട സ്ഥലം, പണം അടക്കാനുള്ള സൗകര്യം എന്നിവ സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മുതല്‍ യാത്ര ആരംഭിക്കും. വൈകീട്ട് എവിടെ നിന്നാണോ യാത്രക്കാര്‍ കയറിയത് അവിടെ തന്നെ എത്തിക്കും. ഗൈഡുകളടക്കം 35 പേരടങ്ങുന്ന സംഘമാണ് യാത്രയിലുണ്ടാകുക. പിക് അപ് സ്ഥലങ്ങള്‍ രാവിലെ 6.45- കൊച്ചി വിമാനത്താവളം, 7- ... Read more
കൊച്ചിയില്‍ കാണാന്‍ എന്തൊക്കെ? ഈ സ്ഥലങ്ങള്‍ കാണാം
മാളുകളുടെയും വണ്ടര്‍ലായുടെയും നാടാണ് കൊച്ചി. കേരളത്തിന്‍റെ വാണിജ്യ തലസ്ഥാനം. അവധിക്കാലത്ത് കൊച്ചിയില്‍ മാളും വണ്ടര്‍ലായും അല്ലാതെ മറ്റെന്തൊക്കെയുണ്ട് കാണാന്‍. കൊച്ചിയിലെ കാഴ്ച്ചകളിലേക്കാകാം ഈ അവധിക്കാലം. നേരാണ് നമ്മുടെ കൊച്ചി ഇത് നുമ്മടെ മുത്താണ്.. ചരിത്ര സ്മാരകങ്ങളുടെ നാടാണ് ഫോര്‍ട്ട് കൊച്ചിയും മട്ടാഞ്ചേരിയും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികള്‍ എത്തുന്ന ടൂറിസ്റ്റ് കേന്ദ്രവും കൊച്ചിയാണ്. പുരാതന യൂറോപ്യന്‍ നഗരത്തിന്റെ ദൃശ്യഭംഗിയാണ് ഫോര്‍ട്ടുകൊച്ചിക്ക്. ബാസ്റ്റ്യന്‍ ബംഗ്ലാവ്, വാസ്‌കോ ഡി ഗാമയുടെ മൃതദേഹം അടക്കം ചെയ്ത സെന്റ് ഫ്രാന്‍സിസ് പള്ളി. ഡച്ചുകാരുടെ കാലത്ത് നിര്‍മിച്ച ഡേവിഡ് ഹാള്‍, ഡച്ച് സെമിത്തേരി, പോര്‍ച്ചുഗീസ് മ്യൂസിയം, പരേഡ് ഗ്രൗണ്ട്, ഫോര്‍ട്ടുകൊച്ചി കടപ്പുറം, കടപ്പുറത്തെ മനോഹരമായ ചീനവലകള്‍, പൗരാണിക ഭംഗിയുള്ള കെട്ടിടങ്ങള്‍, മട്ടാഞ്ചേരി കൊട്ടാരം, പുരാതനമായ ജൂതപ്പള്ളി, പോര്‍ച്ചുഗീസ്-ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിക്കപ്പെട്ട ഗോഡൗണുകള്‍, ജൈന ക്ഷേത്രം ഇതൊക്കെയാണ് കൊച്ചിയിലെ കാഴ്ചകള്‍.എറണാകുളത്ത് നിന്ന് 15 കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ കൊച്ചിയിലെത്താം. എറണാകുളം ബോട്ട്‌ജെട്ടിയില്‍ നിന്ന് ബോട്ടു മാര്‍ഗവും കൊച്ചിയിലെത്താം. ചെറായി ... Read more
കൊച്ചി കാണാന്‍ കേരള സിറ്റി ടൂറുമായി ഡിടിപിസി
കൊച്ചി കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി പുത്തന്‍ സാധ്യതകളുമായി എറണാകുളം ഡിടിപിസി. സഞ്ചാര സാധ്യതകള്‍ സന്ദര്‍ശകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രാവല്‍ സൊല്യൂഷന്‍ എന്ന സ്ഥാപനം എറണാകുളം ഡിടിപിസിയുടെ അംഗീകാരത്തോടെ സീറ്റ് ഇന്‍ കോച്ച് ബേസില്‍ കേരള സിറ്റി ടൂര്‍ ആരംഭിച്ചു. കേരള സിറ്റി കോച്ചിന്റെ ആദ്യ യാത്ര ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള നിര്‍വഹിച്ചു. ബസിന്റെ ആദ്യ ട്രിപ്പ് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി കേരള ഹിസ്റ്റോറിക്കല്‍ മ്യൂസിയം, കേരള ഫോക്ലോര്‍ മ്യൂസിയം, ഹില്‍ പാലസ് തുടങ്ങിയ സ്ഥലം സന്ദര്‍ശിച്ചു. ഉദ്ഘാടന യാത്രയില്‍ ജനസേവ അനാഥ മന്ദിരത്തിലെ അന്തേവാസികളായ കുട്ടികളാണ് പങ്കെടുത്തത്. ചടങ്ങില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ പി നന്ദകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍, ഡിടിപിസി എക്സിക്യൂട്ടീവ് മെമ്പര്‍മാരായ പി ആര്‍ റെനീഷ്, പി എസ് പ്രകാശന്‍, സതീഷ് എന്നിവര്‍ പങ്കെടുത്തു. ദിവസവും രാവിലെ ... Read more