Tag: high court of kerala
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള വ്യവസ്ഥ നിയമത്തില്‍ നിലവില്‍ ഇല്ലാത്തതിനാല്‍ പൊലീസിന് കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിധിച്ചു. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനം ഓടിച്ചാല്‍ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച് ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പോലീസ് കേസ് എടുക്കാറുള്ളത്. വാഹനം ഓടിക്കുന്ന സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെന്ന് ആരോപിച്ച് കൊണ്ടാണ് പൊലീസ് കേസ് എടുക്കുന്നത്. ഇത്തരത്തില്‍ കേസ് എടുത്ത നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം. ജെ . സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഇങ്ങനെ ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ മാത്രമേ പോലീസ് നടപടി സാധ്യമാകൂ. മാത്രമല്ല പോലീസ് ആക്ടില്‍ മൊബൈല്‍ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയും ഇപ്പോഴില്ല. അതിനാല്‍ അങ്ങനെ വാഹനം ഓടിക്കുന്ന ആള്‍ പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒരാളായി അനുമാനിക്കാന്‍ കഴിയില്ലെന്നും ഡിവിഷന്‍ ബഞ്ച് ... Read more
ലിഗ എവിടെ? അന്വേഷണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി
തിരുവനന്തപുരം ആയുര്‍വേദ കേന്ദ്രത്തിലെ ചികിത്സക്കിടെ കാണാതായ വിദേശ വനിതക്കായി അന്വേഷണം ഊര്‍ജിതമാക്കണമെന്നു ഹൈക്കോടതി.കാണാതായ ലാത്വിയ സ്വദേശി ലിഗയുടെ സഹോദരി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. ലിഗയ്ക്കായി തെരച്ചില്‍ തുടരുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുവരെ തുമ്പൊന്നും കിട്ടിയിട്ടില്ല. ലിഗയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചുള്ള പോസ്റ്ററുകള്‍ വ്യാപകമായി പതിച്ചിട്ടുണ്ട്. മാനസിക പ്രശ്നങ്ങളുണ്ടായിരുന്ന ലിഗ കടലില്‍ ചാടിയതാകാമെന്ന സംശയത്തില്‍ കടലില്‍ തെരച്ചില്‍ നടത്തിയെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സുരേന്ദ്രനാഥ്, ചിദംബരേഷ് എന്നിവരടങ്ങിയ ബെഞ്ച് കേസ് അടുത്ത വെള്ളിയാഴ്ചയിലേക്കു മാറ്റി . അതിനിടെ ഞായര്‍ മുതല്‍ കടലില്‍ നടത്തിവന്ന തെരച്ചില്‍ നാവികസേന അവസാനിപ്പിച്ചു.കോവളം ഗ്രോവ് ബീച്ച് ഭാഗം മുതല്‍ വിഴിഞ്ഞം ഐബിക്ക് സമീപത്തെ ബൊള്ളാര്‍ഡ് പൂള്‍ പരിശോധനാ കേന്ദ്രം വരെയുള്ള കടലിനു അടിത്തട്ട് നാവികസേന അരിച്ചു പെറുക്കി. അന്വേഷണത്തിന് കേന്ദ്ര ഹൈഡ്രോഗ്രാഫിക് സര്‍വേ വകുപ്പിന്‍റെ സഹായം കേരള പൊലീസ് തേടിയിട്ടുണ്ട്.രണ്ടു ദിവസത്തിനകം ഇവര്‍ എത്തുമെന്ന് വിഴിഞ്ഞം തീരദേശ ... Read more