Tag: hawaii tourism
Hawaii delays reopening tourism sector by another month
Hawaii has decided to delay reopening its tourism sector for another month. It will now open on September 1. The move comes in the wake of the rising Coronavirus cases in the Aloha State. It was earlier decided to allow tourists into Hawaii from August 1. Hawaii Governor David Ige stated that all travellers who enter the state, even those who have tested negative for coronavirus, will be undergoing a mandatory 14-day quarantine. The previous plan was to allow tourists, who have tested negative for COVID-19 within 72 hours of entering Hawaii, to bypass the mandatory 14-day quarantine starting from ... Read more
ഹവായിയില്‍ തേങ്ങ പൊതിക്കുന്നതെങ്ങനെ?
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഹവായിലെ പേൾ ഹാർബറും ഹോണോലുലുവും സ്ഥിതി ചെയ്യുന്ന ഒആഹോ ദ്വീപിലെ കാണേണ്ട സ്ഥലമാണ് പോളിനേഷ്യൻ കൾച്ചറൽ സെന്‍റെര്‍. ഹവായിക്കാർ പോളിനേഷ്യയിൽ നിന്ന് വന്നവരായാതിനാല്‍ പല ദ്വീപുകളിലെയും സാംസ്‌കാരിക പൈതൃകം ഇവിടുണ്ട്. ആളുകളെ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ സ്ഥലം. ആദ്യമായി ഞങ്ങൾ കണ്ടത് സമോവ ദ്വീപിലെ ഒരു ഷോ ആണ്. വളരെ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളുടെ മുമ്പിലേക്ക് ഒരു തോർത്ത് മുണ്ടെടുത്ത് തളപ്പിട്ട് രണ്ടുപേർ വന്നു തെങ്ങു കയറാൻ തുടങ്ങി. കേരളത്തിൽ വീട്ടിൽ തേങ്ങാ ഇടുന്നത് ആയിരം തവണ കണ്ട എനിക്ക് നൂറു ഡോളർ കൊടുത്തു കാണാനുള്ളത് തെങ്ങുകയറ്റമാണോ എന്ന ആശങ്ക തോന്നി. ഒരു തേങ്ങ എങ്ങനെ പൊതിക്കാം എന്നുള്ളതായിരുന്നു അടുത്തത്. ഒരറ്റം കൂർപ്പിച്ച മുള എടുത്ത് അതിൽവച്ച് നമ്മൾ നാട്ടിൽ പൊതിക്കുന്ന പോലെ തേങ്ങാ പൊതിക്കുമ്പോള്‍ ആളുകൾ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഞാനാണെങ്കിൽ നാട്ടിൽ സ്ഥിരം ചെയ്തു കൊണ്ടിരുന്ന പണിയായിരുന്നു ഇത്. ഒരു കല്ലെടുത്ത് പൊതിച്ച തേങ്ങ ... Read more
ഹവായ്; പുതിയ ആകാശം, പുതിയ ഭൂമി
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എട്ടു ദ്വീപുകളുടെ സമൂഹമാണ് ഹവായ്. മിക്കവരും ബീച്ച് തേടി ഒആഹു ദ്വീപിൽ പോകുമ്പോള്‍ ഞാൻ അഗ്നിപർവതങ്ങളെയും ലാവയും തേടി ഹവായ് ദ്വീപിലേക്ക് പോയി. ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഹവായ്. കേരളത്തിന്‍റെ നാലിൽ ഒന്നുമാത്രം വലുപ്പമുള്ള ഈ ദ്വീപിൽ അഞ്ചു അഗ്നിപർവതങ്ങളുണ്ട്. കനത്ത മഴയിലാണ് കോന ഇന്‍റർനാഷണൽ എയർപോർട്ടിൽ വിമാനമിറങ്ങിയത്. ഒഴുകി ഉറച്ച ലാവയുടെ നടുവിലേക്കാണ് വിമാനം ഇറങ്ങുന്നത്. ആദ്യം അമ്പരപ്പ് തോന്നുമെങ്കിലും ആദ്യ ദിവസങ്ങളിൽ തന്നെ നമുക്ക് മനസ്സിലാകും ഇവിടെയുള്ള എല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ലാവയുടെ മുകളിലാണ് കെട്ടിപ്പൊക്കിയിരിക്കുന്നത്. റോഡിലൂടെ കാറിൽ പോകുമ്പോള്‍ സ്റ്റോപ്പ് സൈൻ, മുമ്പില്‍ ലാവ റോഡിനു കുറുകെ ഒഴുകുന്നു. ഞങ്ങൾ എത്തുന്നതിനു മാസങ്ങള്‍ക്ക് മുമ്പാണ് പഹോവ ഗ്രാമത്തിലുള്ളവര്‍ക്ക് ലാവ പ്രവാഹത്തിൽ നിന്ന് രക്ഷപെടാൻ മാറി താമസിക്കേണ്ടി വന്നത്. അവിടെ ലാവ ഒഴുകി കടലിൽ വീഴുന്നത് ഒരു കാഴ്ചയാണ്. ഇങ്ങനെ കടലിൽ വീഴുന്ന ലാവ ഉറച്ചാണ് പുതിയ ഭൂപ്രദേശം ഹവായിൽ ഉണ്ടാവുന്നത്. ... Read more