Tag: harsha vs
കണികാണാം ആഞ്ഞിലിച്ചക്ക നിറഞ്ഞ വിഷു
(കേരളത്തില്‍ വ്യാപകമായിരുന്ന ആഞ്ഞിലിച്ചക്കകള്‍ എവിടെപ്പോയി? ആഞ്ഞിലിചക്കയുടെ സംരക്ഷണത്തിനും വ്യാപനത്തിനും സോഷ്യല്‍മീഡിയയില്‍ ആവശ്യം ശക്തമാവുകയാണ്. വയനാട് ജില്ലാ ക്ഷീര വികസന ഓഫീസര്‍ ഹര്‍ഷ വി എസിന്റെ ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം.) ആഞ്ഞിലി ചക്കയുടെ മധുരം നാട്ടുപഴങ്ങൾ ഏറെ തേടിപ്പിടിച്ച, കുട്ടിക്കാലം. മാങ്ങയും ചക്കയും പേരയ്ക്കയും ചെറുപഴവും കഴിഞ്ഞാൽ, ഏറ്റവും അധികം കഴിച്ച പഴരുചി, ആഞ്ഞിലി ചക്കയുടേതായിരുന്നു. വിളഞ്ഞു പഴുത്ത ആഞ്ഞിലി ചക്കകൾ, വളരെ ഉയരത്തിൽ നിന്നും, പറിച്ചെടുക്കുക എന്നത് സാഹസികമായിരുന്നു. അടർന്നു മാറി വേർപെട്ടുപോകാതെ, പഴുത്ത ഒരു ആഞ്ഞിലി ചക്ക കയ്യിൽ കിട്ടുവാൻ കൊതിച്ച, ഒരുപാട് അവധിക്കാലങ്ങൾ. മത്സരിച്ചു കഴിച്ച പഴങ്ങളുടെ കണക്കിനായി, സൂക്ഷിച്ചു വച്ച, ചെറിയ ചക്കകുരുക്കൾ. ആഞ്ഞിലി മരങ്ങൾക്ക് ‘ഉയരം കൂടുന്തോറും’, ‘കിട്ടാക്കനിയായ’ പഴങ്ങൾക്കു രുചിയും കൂടി. വാങ്ങി കഴിക്കാൻ കഴിയുന്ന പഴങ്ങളുടെ എണ്ണം കൂടി വന്നപ്പോൾ, വളരെ ഉയരത്തിൽ നിൽക്കുന്ന, ആഞ്ഞിലി ചക്കകൾ, എത്തിപ്പിടിക്കാൻ കൈകൾ മറന്നും തുടങ്ങിയിരുന്നു. മൂപ്പെത്താതെ കൊഴിഞ്ഞു വീഴുന്ന ആഞ്ഞിലിയുടെ ചക്കത്തിരികൾ, വിഷുവിന് ... Read more