Tag: harley davidson
വരുന്നു വജ്രം പതിച്ച ഹാര്‍ലി ഡേവിഡ്‌സണ്‍ ബ്ലൂ എഡിഷന്‍
ലോകവിഖ്യാതമായ സ്വിസ് വാച്ച്-ജ്വല്ലറി കമ്പനിയായ ബുഖെറെര്‍ നല്‍കുന്ന വജ്രങ്ങള്‍ പതിച്ച ഹാര്‍ലി ഡേവിസണ്‍ പ്രത്യേക എഡിഷന്‍ പുറത്തിറങ്ങുന്നു. ഏതാണ്ട് 13 കോടി രൂപയാണ് മോട്ടോര്‍സൈക്കിളില്‍ പിടിപ്പിക്കുന്ന വജ്രങ്ങള്‍ക്കു മാത്രം വില. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മോട്ടോര്‍സൈക്കിള്‍ എന്ന ബഹുമതിയാണ് ഇതോടെ ഈ വാഹനത്തെ തേടിയെത്തുന്നത്. ഹാര്‍ലിയുടെ സോഫ്‌ടെയില്‍ സ്ലിം എസ് മോഡലിനെ ആധാരമാക്കിയാണ് ഈ ബ്ലൂ എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. 2500 മനണിക്കൂറുകളാണ് വാഹനത്തിന്റെ നിര്‍മാണസമയം. ഈ മോട്ടോര്‍സൈക്കിളില്‍ കാണുന്ന ഓരോ ലോഹഭാഗങ്ങളും നിര്‍മിച്ചതും വെല്‍ഡ് ചെയ്തതും അടിച്ചുപരത്തിയതും പോളിഷ് ചെയ്തതുമെല്ലാം കൈ കൊണ്ടാണെന്ന് ബുഖെറര്‍ പറയുന്നു. മോട്ടോര്‍സൈക്കിളിന് ബ്ലൂ എഡിഷന്‍ എന്ന് പേരിട്ടതിനു കാരണം മറ്റൊന്നുമല്ല. വാഹനത്തിന്റെ നിറം നീലയാണ്. വിവിധ നിറങ്ങളുടെ ആറ് അടരുകള്‍ ഇതിലുണ്ട്. ഇതൊരു രഹസ്യ കോട്ടിങ് രീതിയാണെന്ന് ബുഖെറര്‍ പറയുന്നു. മോട്ടോര്‍സൈക്കിളിന്റെ ടാങ്കില്‍ ഹാര്‍ലി ഡേവിസണ്‍ പ്രത്യേക പതിപ്പിന് യോജിക്കുന്ന വിധത്തിലുള്ള ലോഗോ നല്‍കിയിട്ടുണ്ട്. ബുഖെറര്‍ ലോഗോയും സവിശേഷമാണ്. മോട്ടോര്‍സൈക്കിളുകളുടെ ഗതകാല ശൈലിയിലുള്ള ബോഡി വര്‍ക്കാണ് ... Read more
Harley to launch Electric Bikes
American motorcycle manufacturer Harley Davidson and China have collaborated together for the launch of their latest electric version of Harley by 2019. In 2014, a concept version of the bike had been showcased under the Live Wire electric cruiser project, followed by a small guest appearance in a movie named Avengers: Age of Ultron. “The new electric segments are set to launch in the next year, with more infrastructure facilities that include charging stations”, said Peter Mackenzie, Managing Director of Harley-Davidson India. Only a few motorcycle company had stepped forward to launch electric motorcycle like ‘Milwaukee’, an American based cruise ... Read more
ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകള്‍ക്ക് വിലകുറയുന്നു
അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന മോഡലുകളുടെ വില കുത്തനെ കുറച്ചു. പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന ഹൈ പവര്‍ ബൈക്കുകളുടെ കസ്റ്റംസ് ഡ്യൂട്ടി 50 ശതമാനം കേന്ദ്ര സര്‍ക്കാര്‍ കുറച്ചതിന് പിന്നാലെയാണ് കമ്പനി വില കുറയ്ക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഹാര്‍ലി വില്‍പ്പനയ്ക്കെത്തിച്ച 16 മോഡലുകളില്‍ നാലെണ്ണം പൂര്‍ണമായും നിര്‍മിച്ചു ഇറക്കുമതി ചെയ്യുന്നവയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും വിലകുറയുന്നത് സി.വി.ഒ ലിമിറ്റഡിനാണ്. 3.73 ലക്ഷം കുറയും. ടൂറിങ് ശ്രേണിയില്‍പ്പെട്ട റോഡ് കിംങ്, സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യല്‍, റോഡ് ഗ്ലൈഡ് സ്‌പെഷ്യല്‍ എന്നിവയാണ് വില കുറച്ച മറ്റു മോഡലുകള്‍. റോഡ് കിംങിന് 3.38 ലക്ഷവും റോഡ് ഗ്ലൈഡ് സ്‌പെഷ്യലിന് 2.62 ലക്ഷവും സ്ട്രീറ്റ് ഗ്ലൈഡ് സ്‌പെഷ്യലിന് 3.51 രൂപയുമാണ് കുറച്ചത്. ഇതോടെ റോഡ് കിംങിന് 24.99 ലക്ഷം, സ്ട്രീറ്റ് ഗ്ലൈഡിന് 29.99 ലക്ഷം, റോഡ് ഗ്ലൈഡ് സ്‌പെഷ്യലിന് 35.61 ലക്ഷം, സിവിഒ ലിമിറ്റഡിന് 51.72 ലക്ഷം എന്നിങ്ങനെയായിരിക്കും വിപണി വില.