Tag: halal fest

ഖത്തര്‍ ഹലാല്‍ മേളക്ക് തുടക്കം

ഏഴാമത് ഹലാല്‍ മേളക്ക് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ തുടക്കമായി. വെള്ളിയാഴ്ച വൈകീട്ട് കത്താറ കള്‍ച്ചറല്‍ വില്ലേജ് ജനറല്‍ മാനേജര്‍ ഡോ.ഖാലിദ് ഇബ്രാഹിം അല്‍ സുലൈത്തി മേള ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മേഖലയിലെ ഏറ്റവും പ്രചാരമേറിയ മേളയിലൊന്നായ ഹലാല്‍ മേളയോടനുബന്ധിച്ച് വിവിധ മത്സരങ്ങള്‍, വിനോദ പരിപാടികള്‍, സ്റ്റേജ് ഷോകള്‍, ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, വിദ്യാഭ്യാസ പരിപാടികള്‍ നടക്കും. ആടുകളുടേയും ചെമ്മരിയാടുകളുടേയും സൗന്ദര്യ മത്സരമായ അല്‍ മസെയ്നാണ് മേളയിലെ പ്രധാന ഇനം. കരകൌശല-കൈത്തറി ഉത്പന്ന പ്രദര്‍ശനം, പരമ്പരാഗത ഭക്ഷ്യമേള തുടങ്ങിയവയും മേളയുടെ ഭാഗമായുണ്ട്. വിദ്യാര്‍ഥികള്‍ക്കുള്ള കലാ ശില്‍പശാലകള്‍ക്ക് ഇന്ന് അരങ്ങുണരും. ഈ മാസം പത്തുവരെ നീളുന്ന മേളയില്‍ രാവിലെ എട്ടു മുതല്‍ പന്ത്രണ്ട് വരെയും വൈകീട്ട് മൂന്നു മുതല്‍ പത്ത് വരെയുമാണ് പ്രവേശനം.