Tag: h1b visa in america
എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ഇനി അമേരിക്കയില്‍ ജോലിയില്ല
എച്ച് 1 ബി വിസയില്‍ എത്തുന്നവരുടെ പങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന വ്യവസ്ഥ പിന്‍വലിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. എച്ച് 4 വിസയാണ് ജോലി പെര്‍മിറ്റായി എച്ച് 1 ബി വിസയുള്ളവരുടെ പങ്കാളിക്ക് നല്‍കാറുള്ളത്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകാലത്താണ് എച്ച് 1 ബി വിസയിലെത്തുന്നവരുടെ പങ്കാളിയേയും ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം കൊണ്ടുവന്നത്. എന്നാല്‍ നിയമം പൂര്‍ണമായും എടുത്തുകളയുന്നതിന്റെ ഭാഗമായാണ് എച്ച്4 വിസയിലുള്ള ജോലി പെര്‍മിറ്റ് നിര്‍ത്തലാക്കുന്നത്. അധികം വൈകാതെ തന്നെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസസ് ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്ന സെനറ്റര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. നിശ്ചിതകാലയളവിനുള്ളില്‍ നിയമപരിഷ്കരണം സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്കാന് പൊതുജനത്തിന് അവസരമുണ്ടെന്നും സിസ്ന പറഞ്ഞു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യമാണ് വിസ നിര്‍ത്തലാക്കുന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സൂചനയുണ്ട്. മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോര്‍ട്ട് അനുസരിച്ച് 71,000 പേരാണ് എച്ച് 4 വിസക്കാരായി അമേരിക്കയില്‍ ജോലി ചെയ്യുന്നത്. ... Read more