Tag: Gulab Jamun
നാവില്‍ കൊതിയൂറും നമ്മുടെ പലഹാരങ്ങള്‍ വന്ന വഴി
ഇന്ത്യ-പാകിസ്ഥാന് ക്രിക്കറ്റ് മത്സരം പോലെയാണ് ഇന്ത്യാക്കാരുടെ ഭക്ഷണത്തോടുള്ള ആവേശം. നൂറ്റാണ്ടുകളോളം വിദേശത്ത് നിന്നും ലോകത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള വിവിധ രാജപരമ്പരകള്‍ ഇന്ത്യ ഭരിച്ചിട്ടുണ്ട്. അവരുടെ സംസ്കാരത്തിന് ഒപ്പം തന്നെ നല്ല രുചികരമായ വിഭവങ്ങളും അവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നു. അവരുടെ ഭക്ഷണങ്ങള്‍ ഇവിടത്തുകാര്‍ സ്വാഗതം ചെയ്തു. എന്നാല്‍ ആ ഭക്ഷണങ്ങളൊക്കെ ഇവിടുത്തെ രുചിക്കൂട്ടുകള്‍ ചേര്‍ത്ത് നമ്മുടെ നാടന്‍ ഭക്ഷണമാക്കി മാറ്റി. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ എന്ന് നിങ്ങള്‍ കരുതിയിട്ടുള്ള എന്നാല്‍ പുറത്തുനിന്നെത്തിയ ഭക്ഷണ പദാര്‍ത്ഥങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഫില്‍ട്ടര്‍ കോഫി ഫില്‍ട്ടര്‍ കോഫി എങ്ങനെ ഇന്ത്യന്‍ വിഭവം അല്ലാതെയാകും എന്നാണ് ആലോചിക്കുന്നത് അല്ലേ? 1950ല്‍ ചായ പ്രശസ്തമായി തുടങ്ങിയപ്പോള്‍ തന്നെയാണ് ഫില്‍ട്ടര്‍ കോഫിയും വ്യാപിച്ച് തുടങ്ങിയത്. പതിനാറാം നൂറ്റാണ്ടില്‍ മെക്കയിലേക്ക് തീര്‍ത്ഥാടനത്തിന് പോയ ബാബ ബുടാന്‍ ഇന്ത്യയില്‍ കള്ളക്കടത്തായി കോഫി കൊണ്ടു വന്നപ്പോഴാണ് ഇന്ത്യക്കാര്‍ക്ക് ഇത് സുപരിചിതമായി തുടങ്ങിയത്. തിരിച്ചു വന്ന അദ്ദേഹം കാപ്പി കൃഷി തുടങ്ങി. അങ്ങനെ ഈ പാനീയം പ്രശസ്തിയാര്‍ജ്ജിച്ച് ... Read more