Tag: government of kerala progress report

പിണറായി സർക്കാരിൻറെ രണ്ടു വർഷം: ടൂറിസം രംഗത്തെ വാഗ്ദാനങ്ങളും നിറവേറ്റിയതും

പിണറായി വിജയൻ സർക്കാർ അധികാരത്തിൽ രണ്ടു വർഷം പൂർത്തീകരിച്ചു. ടൂറിസം മേഖലയിൽ ഈ സർക്കാർ എന്തൊക്കെ ചെയ്തു? അധികാരത്തിലേറും മുൻപ് ഇടതുമുന്നണി നൽകിയ വാഗ്ദാനങ്ങളും ഇതുവരെ നടപ്പാക്കിയവയും. സംസ്ഥാന സർക്കാർ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതാ… വാഗ്ദാനം : കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് 2014- 16 കാലത്ത് ഗണ്യമായി മന്ദീഭവിച്ചിട്ടുണ്ട്. ഇതിനുള്ള കാരണങ്ങൾ കണ്ടെത്തി പരിഹരിച്ച് അഞ്ചുവർഷത്തിനുള്ളിൽ കേരളത്തിലേക്കുള്ള വിദേശടൂറിസ്റ്റുകളുടെ എണ്ണം ഇരട്ടിയാക്കും. വിദേശടൂറിസ്റ്റുകളുടെ എണ്ണം 12 ലക്ഷത്തിൽനിന്ന് (2016) 24 ലക്ഷമായി അഞ്ചു വർഷംകൊണ്ട് (2021) ഉയർത്തും. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം 1.3 കോടിയിൽനിന്ന് രണ്ടുകോടിയായി ഉയർത്തും. നടപടി :  കേരളത്തിലെ വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എത്തുന്ന വിദേശീയരും തദ്ദേശീയരുമായ ടൂറിസ്റ്റുകൾക്ക് വേണ്ട അടിസ്ഥാനസൗകര്യവികസനത്തിന് ആരംഭിച്ചിട്ടുള്ള പദ്ധതിയാണ് ഗ്രീൻ കാർപ്പറ്റ് പദ്ധതി. വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ മേളകൾ, റോഡ് ഷോകൾ,നവമാദ്ധ്യമപ്രചാരണം എന്നിയും സംഘടിപ്പിച്ചതിലൂടെ വിദേശടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർദ്ധന ഉണ്ടായിട്ടുണ്ട്. ടൂറിസ്റ്റുകളെ ഹർത്താലിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം ടൂറിസം മേഖലയെ ... Read more