Tag: Google Street View
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് അനുമതിയില്ല
360 ഡിഗ്രി പനോരമിക്ക് വ്യൂവില്‍ ഇന്ത്യന്‍ നഗരങ്ങളും വിനോദ സഞ്ചാര കേന്ദ്രങ്ങളും നദികളും മലകളും കാണുന്നതിനുള്ള ഗൂഗിളിന്റെ പുതിയ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ല. പദ്ധതിക്ക് അനുമതി നിഷേധിച്ച വിവരം കേന്ദ്രസര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. 2015ലാണ് പദ്ധതിക്ക് അനുമതി ഗൂഗിള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍ പുതിയ സംവിധാനത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹന്‍സരാജ് ഗംഗാരം അഹിര്‍ ഗൂഗിളിനെ അറിയിക്കുകയായിരുന്നു. സ്ട്രീറ്റ് വ്യൂ ആപ്പില്‍ 360 ഡിഗ്രി പനോരമിക് വ്യൂവില്‍ നഗരങ്ങളിലെ തെരുവുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ കാണുവാന്‍ സാധിക്കും. യു എസ്, കാനഡ, യൂറ്യോപന്‍ രാജ്യങ്ങള്‍ എന്നിവടങ്ങളില്‍ എല്ലാം സ്ട്രീറ്റ് വ്യൂവിന് അനുമതിയുണ്ട്. ആര്‍ക്കിയോളജിക്കല്‍ വകുപ്പുമായി ചേര്‍ന്നാരംഭിച്ച് പദ്ധതിയില്‍ താജ്മഹല്‍, ചുവപ്പ് കോട്ട, കുത്തബ്മിനാര്‍, വാരണാസി, നളന്ദ യൂണിവേഴ്സിറ്റി, മൈസൂര്‍ കൊട്ടാരം, തഞ്ചാവൂര്‍ ക്ഷേത്രം, ചിന്നസ്വാമി സ്റ്റേഡിയം എന്നിവടങ്ങള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിലൂടെ കാണാന്‍ സാധിക്കുമായിരുന്നു.