Tag: google android
ഹിന്ദി പറഞ്ഞ് ഗൂഗിള്‍ അസിസ്റ്റന്റ്
ഗൂഗിള്‍ അസിസ്റ്റന്റ് സേവനം ഇനി മുതല്‍ ഹിന്ദി ഭാഷയിലും ലഭ്യമാവും. ആന്‍ഡ്രോയിഡ് മാര്‍ഷമെലേയ്ക്ക് ശേഷം പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ഫോണ്‍ പതിപ്പുകളില്‍ ഇനി ഗൂഗിള്‍ അസിസ്റ്റന്റ ഹിന്ദിയില്‍ പ്രവര്‍ത്തിപ്പിക്കാം. ഉടന്‍ തന്നെ ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ്, ഐഫോണ്‍, ആന്‍ഡ്രോയിഡ് ഓറിയോ ഗോ എഡിഷന് എന്നിവയില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഹിന്ദി ഭാഷ സേവനം ലഭ്യമാകും. ഇന്ത്യന്‍ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലുന്നതിന്റെ ഭാഗമായാണ് ഗൂഗിള്‍ തങ്ങളുടെ സേവനങ്ങളിലെല്ലാം പ്രാദേശിക ഭാഷാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെയാണ് ഗൂഗിള്‍ മാപ്പില്‍ മലയാളമുള്‍പ്പടെയുള്ള ഭാഷകളില്‍ ശബ്ദ നിര്‍ദ്ദേശങ്ങള്‍ നല്കുന്ന സേവനം ഗൂഗിള്‍ ആരംഭിച്ചത്. ഗൂഗിള്‍ അസിസ്റ്റന്റില്‍ ഹിന്ദി ലഭിക്കുന്നതിന് ഡിവൈസ് ലാങ്ക്വേജ് ഹിന്ദിയിലേക്ക് മാറ്റുക. ഒപ്പം ഗൂഗിള്‍ അസിസ്റ്റന്റ് അപ്ഡേറ്റ് ചെയ്യുക. നിലവില്‍ എട്ട് ഭാഷകളാണ് ഗൂഗിള്‍ അസിസ്റ്റന്റിലുള്ളത്. ഈ വര്‍ഷം അവസാനത്തോടെ 30 ഭാഷകളില്‍ ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാവും. അതോടെ രാജ്യത്തെ 95 ശതമാനം പേരും തങ്ങളുടെ പ്രാദേശിക ഭാഷകളില്‍ ഗൂഗിള്‍ സേവനം ഉപയോഗിക്കാനാവും.
ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി ഈ മാസം അവതരിപ്പിക്കും
ഗൂഗിള്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ഫോണ്‍ ഓപറേറ്റിങ് സിസ്റ്റത്തിന്റെ അടുത്ത പതിപ്പ് ആന്‍ഡ്രോയിഡ് പിയുടെ ആദ്യ ബീറ്റാ പ്രിവ്യൂ ഈ മാസം അവതരിപ്പിക്കും. ഇവാന് ബ്ലാസ് എന്ന ലീക്കറാണ് ട്വിറ്ററില്‍ ഈ വിവരം പുറത്തുവിട്ടത്. മാര്‍ച്ച് പകുതിയോടെ ഗൂഗിള്‍ ആന്‍ഡ്രോയിഡ് പി അവതരിപ്പിച്ചേക്കുമെന്നാണ് ഇവാന് ബ്ലാസിന്റെ ട്വീറ്റ്. കഴിഞ്ഞ മാര്‍ച്ചിലാണ് ആന്‍ഡ്രോയിഡ് ഒ പതിപ്പിന്റെ ആദ്യ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തുവിട്ടത്. ആപ്പിള്‍ പുറത്തിറക്കാനിരിക്കുന്ന ഐഒഎസ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തോട് കിടപിടിക്കും വിധമുള്ള രൂപകല്‍പ്പനയാവും പുതിയ ആന്‍ഡ്രോയിഡ് പതിപ്പിലേതെന്നാണ് സൂചന. ഇതുവഴി കൂടുതല്‍ ഐഫോണ്‍ ഉപയോക്താക്കളെ ആന്‍ഡ്രോയിഡിലേക്ക് ആകര്‍ഷിക്കാനാണ് ഗൂഗിളിന്‍ന്റെ പദ്ധതി. ഐഫോണ്‍ 10 മാതൃകയിലുള്ള ഡിസ്പ്ലേ അടക്കം വിവിധ ഡിസ്പ്ല ഡിസൈനുകളെ പിന്തുണയ്ക്കുന്ന ഒഎസ് ആവും ആന്‍ഡ്രോയിഡ് പി. വ്യത്യസ്തങ്ങളായ ഡിസ്പ്ലേ ഡിസൈനുകളില്‍ ഫോണുകള്‍ അവതരിപ്പിക്കാനുള്ള ശ്രമവും ഗൂഗിള്‍ നടത്തിവരികയാണ്. ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍ ആന്‍ഡ്രോയിഡ് പിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമവും ഗൂഗിള്‍ നടത്തുന്നുണ്ട്. ഇതുവഴി മറ്റ് ആപ്ലിക്കേഷന്‍ ഡെവലപ്പര്‍മാര്‍ക്കും ഗൂഗിള്‍ അസിസ്റ്റന്റ് സേവനത്തിന്റെ ... Read more