Tag: golden lancehead viper
ഉഗ്ര വിഷസര്‍പ്പങ്ങളുടെ സ്വര്‍ഗം: കാലുകുത്തിയാല്‍ മരണം ഉറപ്പ്
ഭൂമിയില്‍ പാമ്പുകള്‍ക്കൊരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ബ്രസീലിലാണ്. ക്യുമെഡാ ഗ്രാന്റ് എന്ന ദ്വീപാണ് കൊടും വിഷമുള്ള പാമ്പുകളുടെ സ്വര്‍ഗം. ഇവിടേയ്ക്ക് മനുഷ്യര്‍ക്ക് പ്രവേശനം ഇല്ല. വിലക്ക് ലംഘിച്ച് ദ്വീപില്‍ കടന്നാല്‍ പാമ്പ് കടിയേറ്റ് മരണം ഉറപ്പ്.സാവോപോളോയില്‍ നിന്ന് 32കിലോമീറ്റര്‍ അകലെയാണ് പാമ്പ് ദ്വീപ്. കുന്തത്തലയന്‍ സ്വര്‍ണ പാമ്പുകളുടെ സ്വര്‍ഗം ദ്വീപ് നിറയെ കുന്തത്തലയന്‍ അണലികളാണ്. ആറടി മുതല്‍ വിവിധ അളവുകളിലുള്ള പാമ്പുകളെ ഇവിടെക്കാണാം. ദ്വീപ് നിറയെ കുന്തത്തലയന്‍ സ്വര്‍ണ അണലികളാണെങ്കിലും മറ്റെങ്ങും ഇവയെ കാണാനില്ലാത്തതിനാല്‍ അതീവ സംരക്ഷണ പട്ടികയിലാണ് ഈ പാമ്പുകള്‍. ഓരോ ചതുരശ്ര മീറ്ററിലും ഒന്ന് മുതല്‍ അഞ്ചു വരെ പാമ്പുകളെക്കാണാം. കടിയേറ്റാല്‍ മാസം പോലും ഉരുക്കുന്ന കൊടും വിഷമാണ് ഈ പാമ്പുകള്‍ക്കെന്നാണ് പറയുന്നത്. ദ്വീപിലെത്തുന്ന പക്ഷികളും അവിടെയുള്ള ജീവികളുമാണ് ഇവയുടെ ആഹാരം. ദുരൂഹത നിറഞ്ഞ ദ്വീപ് കടല്‍ നടുവില്‍ പച്ചപ്പും കുന്നുകളുമൊക്കെയായി കാണാന്‍ മനോഹരമാണ് ദ്വീപ്. സ്ഥല സൗന്ദര്യം കണ്ടാല്‍ ടൂറിസ്റ്റുകള്‍ക്ക് പ്രിയംകരമാവേണ്ട ഇടം. എന്നാല്‍ ദൂരെ നിന്ന് കാണാമെന്നല്ലാതെ ... Read more