Tag: godsowncountry
Remnants of a Stormy Past- Chettuva Fort
Standing witness to the passage of time are the glorious ruins of an island fortress that dates to the late medieval period – the Chettuva Fort. It is also the sole fort ever to be constructed by the Dutch in Kerala. Located on the banks of the Chettuvai river, the Chettuva Fort which is in a shambles now is also called Tipu Sultan’s fort as it was briefly occupied by Tipu Sultan. One walks into the fort through a land bridge, across a moat that runs around the fortress. Only the ruins of the fort remain here and one can ... Read more
Create your cooking video and win an exciting trip to Kerala
Kerala, globally renowned as the God’s Own Country, is celebrated for its eclectic and diverse cuisine experiences. Kerala Cuisine Contest 2020 (KCC2020), the International Online Cooking Competition conducted by Kerala Tourism, is a unique campaign aimed at inviting travellers across the globe to experience Kerala’s yummy delicacies. Some of the iconic and traditional dishes of Kerala are featured on this page. All you need to do is to cook any of these dishes at home and share the video with us. Exciting prizes await you! Of course, it’s not about the taste or the aroma but the way you celebrate ... Read more
നീലക്കുറിഞ്ഞി പൂക്കാറായി: തയ്യാറെടുത്ത് മൂന്നാര്‍
പണ്ട്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി വിസ്മയം വരവായി. പൂക്കള്‍ നിറഞ്ഞ നീലപ്പരവതാനി വിരിക്കാന്‍ മൂന്നാറിലെ മലമടക്കുകളും ഒരുങ്ങി. നീലക്കുറിഞ്ഞി കാഴ്ചകള്‍ക്ക് വ്യത്യസ്ത പാക്കേജുകളാണ് വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മുന്നോട്ടു വെയ്ക്കുന്നത്. ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയാണ് നീലക്കുറിഞ്ഞി സീസണ്. നിയന്ത്രണങ്ങള്‍ നീലക്കുറിഞ്ഞി സീസണില്‍ സ്വകാര്യവാഹനങ്ങള്‍ മൂന്നാര്‍ ടൗണില്‍ നിന്നും ഇരവികുളം പാര്‍ക്ക് ഭാഗത്തേക്ക് അനുവദിക്കില്ല.സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ അവ നിശ്ചിത പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യണം. ഇവിടെനിന്നും കെഎസ്ആര്‍ടിസി,ഡിടിപിസി വാഹനങ്ങളില്‍ ഇരവികുളം പാര്‍ക്കിലുള്ള ചെക്ക് പോസ്റ്റില്‍ എത്തണം.തുടര്‍ന്ന് വനം വകുപ്പ് വാഹനങ്ങളിലാണ് പാര്‍ക്കിലേക്ക് പോകേണ്ടത്.ഇതേ നിലയിലാകും തിരിച്ചെത്തേണ്ടതും. കഴിഞ്ഞ നീലക്കുറിഞ്ഞി സീസണിലെ സന്ദര്‍ശകത്തിരക്ക് കണക്കിലെടുത്താണ് നിയന്ത്രണങ്ങള്‍.നീലക്കുറിഞ്ഞി സീസണുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തകര്‍പ്പന്‍ പ്രചാരണം കുറിഞ്ഞി സീസണെ ലോക ടൂറിസം മാപ്പില്‍ ഉറപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. സോഷ്യല്‍ മീഡിയ വഴിയാകും പ്രധാന പ്രചാരണം.ടൂറിസം വെബ്സൈറ്റിലേക്കും യു ട്യൂബ് ചാനലിലേക്കും കുറിഞ്ഞിയെക്കുറിച്ച് വിവരങ്ങള്‍ തേടുന്ന പത്തു ലക്ഷം ... Read more
കേരളത്തിന്റെ മനോഹാരിതയില്‍ മനമലിഞ്ഞു താക്കറെ
ആലപ്പുഴ: മഹാരാഷ്ട്രയില്‍ ബിജെപിയുമായുള്ള സഖ്യം ഉലഞ്ഞതിനിടെ രാഷ്ട്രീയ പിരിമുറുക്കം കുറയ്കാന്‍ ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ കേരളത്തില്‍. കായല്‍ സവാരിയും പക്ഷി നിരീക്ഷണവുമായി ഉദ്ധവിന്റെ കേരളത്തിലെ ആദ്യ ദിനം കടന്നു. കുമരകത്തെ പക്ഷി നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ഉദ്ധവ് ആലപ്പുഴയിലെ സ്പൈസ് റൂട്ടിന്റെ ഹൗസ്ബോട്ടില്‍ കായല്‍ സവാരിയും നടത്തി. കേരളത്തിന്റെ പ്രകൃതിഭംഗിയില്‍ താക്കറെയുടെ മകന്റെ മനസ് നിറഞ്ഞു. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ള ഉദ്ധവ് യാത്രയിലുടനീളം പ്രകൃതി ഭംഗി പകര്‍ത്തുകയും ചെയ്തു. ഉദ്ധവ് താക്കറെ നാളെ ആലപ്പുഴയില്‍ നിന്ന് തിരിക്കും.
ഹ്യൂമേട്ടന് വന്നു..കണ്ടു..കീഴടങ്ങി.. ഇനി വരും ടീം ഒന്നടങ്കം
ഇയാന്‍ ഹ്യൂമുമായി ടൂറിസം ന്യൂസ് ലൈവ് നടത്തിയ അഭിമുഖം ആസ്പദമാക്കിയുള്ള റിപ്പോര്‍ട്ട്. തയ്യാറാക്കിയത്: ആര്യാ അരവിന്ദ് കൊച്ചി: ഐഎസ്എല്‍ മത്സരപിരിമുറുക്കത്തിനിടെ ഇയാന്‍ ഹ്യൂം എന്ന മലയാളികളുടെ ഹ്യൂമേട്ടന് ആലപ്പുഴയില്‍ കായല്‍ സവാരി നടത്തി. ഈ മാസം 27ന് കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ നേരിടുന്നതിനു മുന്‍പ് മാനസിക ഉണര്‍വ് കൂടിയായി ഹ്യൂമിന് കായല്‍ യാത്ര. കളത്തില്‍ ഗോള്‍ദാഹിയാണ് ഹ്യൂമെങ്കില്‍ കാഴ്ചകള്‍ കാണാനും അതേ ജാഗ്രത തന്നെ. കേരളത്തിന്റെ സൗന്ദര്യം ഒരു പെനാല്‍റ്റി കിക്ക് ഗോള്‍ വല തുളച്ചു കയറുംപോലെ ഹ്യൂമിന്റെ മനസ് കീഴടക്കിയിരിക്കുന്നു. അടുത്തിടെ നീരണിയിച്ച ആഡംബര വഞ്ചിവീടായ സ്പൈസ് റൂട്ടിലായിരുന്നു ഹ്യൂമിന്റെ യാത്ര. കൂട്ടിന് ഭാര്യ ക്രിസ്റ്റിനും മക്കളായ അലിസാ ഫേയും കെയ്റയും. അവര്‍ണനീയ അനുഭവം, ഇനിയും വരും – യാത്രയെക്കുറിച്ച് ഇയാന്‍ ഹ്യൂം ടൂറിസം ന്യൂസ് ലൈവിനോട് പറഞ്ഞു. കേരളത്തിന്റെ ആതിഥ്യമര്യാദയെക്കുറിച്ച് ഹ്യൂമിന് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിവരുന്നില്ല. കുടുംബത്തോടൊപ്പം അവധി ചെലവിടാന്‍ സുരക്ഷിത ഇടമാണ് ഇവിടം. ഐഎസ്എല്‍ ... Read more
ടൂറിസം റഗുലേറ്ററി അതോറിറ്റി വരുന്നു; നയപ്രഖ്യാപനത്തിലെ ടൂറിസം വിശേഷങ്ങള്‍
തിരുവനന്തപുരം : കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിനു തുടക്കമിട്ടു ഗവര്‍ണര്‍ പി സദാശിവം നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ടൂറിസം മേഖലക്ക് മുന്തിയ പരിഗണന. വിനോദ സഞ്ചാര രംഗത്തെ അനാരോഗ്യ പ്രവണതകള്‍ നിരോധിക്കാന്‍ ടൂറിസം റഗുലേറ്റി അതോറിറ്റി കേരള (TRAK)രൂപീകരിക്കുമെന്ന് നയപ്രഖ്യാപന പ്രസംഗം പറയുന്നു. ഇക്കോ ടൂറിസം, ക്രൂയിസ് ടൂറിസം, മെഡിക്കല്‍ ടൂറിസം, ഫാം ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കും.തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ടൂറിസം വ്യവസായത്തിലെ പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കും. പരിസ്ഥിതി സൗഹൃദവും മാലിന്യ മുക്തവും അടിസ്ഥാന സൌകര്യവും എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഉറപ്പാക്കും. മലബാറിലെ ഏഴ് നദികളെ സംയോജിപ്പിച്ചുള്ള മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കും. തുറസ്സായ സ്ഥലങ്ങള്‍ ലഭിക്കുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും ‘നാട്ടരങ്ങ്’ എന്ന പേരില്‍ സാംസ്കാരിക ഇടനാഴികള്‍ സ്ഥാപിക്കും.തദ്ദേശീയ കലാപ്രകടനങ്ങള്‍ക്കുള്ള ഇടമായിരിക്കും ഇത്.ധര്‍മടത്ത് എകെജിയുടെ ജീവചരിത്ര മ്യൂസിയം സ്ഥാപിക്കും. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ കൃഷി,ടൂറിസം,പ്രവാസി നിക്ഷേപം ,വ്യവസായം എന്നിവയില്‍ ഊന്നിയതാണ്. ഈ ... Read more
യാത്രക്കാരേ ഇതിലേ..ഇതിലേ.. ടൂറിസം ന്യൂസ് ലൈവിന് ഇന്ന് തുടക്കം
തിരുവനന്തപുരം: ടൂറിസം രംഗത്തെ വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ നിന്നും ആദ്യ സമ്പൂര്‍ണ വാര്‍ത്താ പോര്‍ട്ടലിനു ഇന്ന് തുടക്കം. വൈകിട്ട് 3 ന് തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് https://tourismnewslive.com ഉദ്ഘാടനം ചെയ്യും. കേരള ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, കെടിഡിസി എംഡി ആര് രാഹുല്‍, സികെടിഐ ചെയര്മാന് ഇഎം നജീബ്, കേരള ട്രാവല്‍ മാര്‍ട്ട്സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു സോമതീരം, തിരുവനന്തപുരം പ്രസ്സ്ക്ലബ് പ്രസിഡണ്ട് ജി രാജീവ്, കേരള പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ ആശംസയര്‍പ്പിക്കും. ടൂര്‍- ട്രാവല്‍ രംഗത്തെ മികച്ച പ്രൊഫഷണല്‍ കൂട്ടായ്മയായ ATTOI ആണ് ടൂറിസം ന്യൂസ് ലൈവിന്റെ നടത്തിപ്പുകാര്‍. ടൂറിസം രംഗത്തെ ഏറ്റവും പുതിയ വാര്‍ത്തകള്‍, യാത്രക്കാര്‍ക്കുള്ള മുന്നറിയിപ്പുകള്‍, യാത്രാ വിവരണങ്ങള്‍, ഫോട്ടോ- വീഡിയോ വിശദീകരണങ്ങള്‍ എന്നിവ ടൂറിസം ന്യൂസ് ലൈവിലുണ്ട്. വൈകിട്ട് നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ടൂറിസം ന്യൂസ് ലൈവിന്റെ ഫേസ്ബുക്ക് പേജ് http://www.faebook.com/tourismnewslive.com ല്‍ തത്സമയ സംപ്രേഷണം ... Read more
Tourism News Live Launches Today
In an attempt to help travellers and the travel/tourism business fraternity, Association of Tourism Trade Organisations India (ATTOI), is all set launch Tourism News Live today. Tourism News Live is a 24 hours complete travel and tourism news portal, a one-of-its-kind attempt from Kerala. Hon. Minister for Tourism, Kadakampally Surendran will launch the website. The event is scheduled to be held at 3 PM on January 22, 2018 at Hotel South Park in Thiruvananthapuram. Kerala Tourism Director P Balakiran, KTDC MD R Rahul, CKTI Chairman E Najeeb, Kerala Travel Mart Society President Baby Mathew Somatheeram, Trivandrum Press Club G Rajeev, ... Read more