Tag: general ticket app
റെയില്‍വേ യുടിഎസ് ആപ്പ് സേവനം ഇന്നുമുതല്‍
Photo Courtesy: smithsoniamag മൊബൈൽ വഴി അൺറിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള ആപ്പുമായി (യുടിഎസ് ഓൺ മൊബൈൽ) റെയിൽവേ. ഇന്നു മുതൽ സംവിധാനം തിരുവനന്തപുരം ഡിവിഷനിലെ തിരഞ്ഞെടുത്ത 18 സ്റ്റേഷനുകളിൽ പ്രവർത്തനക്ഷമമാകും. ഗൂഗിൾ പ്ലേ സ്റ്റോർ, വിൻഡോസ്, ആപ്പിൾ സ്റ്റോറുകളിൽ നിന്നു യുടിഎസ് ആപ്പ് ഡൗൺലോഡ് ചെയ്യാം. സ്റ്റേഷൻ കൗണ്ടറുകളിലെ തിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണു ആപ്പ് അവതരിപ്പിക്കുന്നത്. ആപ്പിലുള്ള റെയിൽവേ വാലറ്റിലേക്ക് (ആർ വോലറ്റ്) ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ആവശ്യമുള്ള തുക നിക്ഷേപിക്കാം. റിസർവേഷൻ ആവശ്യമില്ലാത്ത ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും സീസൺ ടിക്കറ്റ് പുതുക്കാനും പ്ലാറ്റ്ഫോം ടിക്കറ്റ് എടുക്കാനും ആപ്പ് ഉപയോഗിക്കാം. സർവീസ് ചാർജ് ഉണ്ടായിരിക്കില്ല. ആപ്പിലെ പേപ്പർലസ് എന്ന ഓപ്ഷൻ വഴി ടിക്കറ്റെടുത്താൽ ടിക്കറ്റിന്റെ ചിത്രം ഫോണിൽ ഡൗൺലോഡാകും. ടിക്കറ്റ് പരിശോധകരെ ഇതു കാണിച്ചാൽ മതിയാകും. ടിക്കറ്റ് മറ്റൊരു മൊബൈലിലേക്കു കൈമാറ്റം ചെയ്യാൻ കഴിയില്ല. സ്റ്റേഷനകത്തും ട്രെയിനുകളിലും ആപ്പ് പ്രവർത്തിക്കില്ല. പരിശോധകരെ കാണുമ്പോൾ പെട്ടെന്നു ടിക്കറ്റ് ... Read more