Tag: gdp growth
2018-19 വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച ഉയരും; സാമ്പത്തിക സര്‍വേ
ന്യൂഡല്‍ഹി: 2018 ഏപ്രിലില്‍ തുടങ്ങുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 7-7.5 ശതമാനം ഉയരുമെന്ന് സാമ്പത്തിക സര്‍വേ. ഉയര്‍ന്ന ഇന്ധനവില പ്രധാന ആശങ്കയാണെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടുകയെന്നത് കടുത്ത വെല്ലുവിളിയാണെന്നും സര്‍വേയില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച 6.75 ശതമാനമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജൈറ്റ്ലി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാവസായിക വളര്‍ച്ച 4.4 ശതാമാനമാവും. ജിഎസ്ടി പൊതുമേഖലാ ബാങ്കുകളുടെ അടിത്തറ ശക്തിപ്പെടുത്തിയതാണ് രണ്ടാം പാദത്തില്‍ വളര്‍ച്ച കൂടാന്‍ കാരണം. നേരിട്ടുള്ള വിദേശ നിക്ഷേപ സ്വീകരണത്തിലെ ഉദാരവല്ക്കരണവും ഉയര്‍ന്ന കയറ്റുമതിയും വളര്‍ച്ചക്ക് അവസരം നല്കി. തൊഴില്‍, വിദ്യാഭ്യാസം, കാര്‍ഷികം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചക്കായിരിക്കും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക. ജിഎസ്ടി നടപ്പാക്കിയതും നോട്ട് അസാധുവാക്കലും നികുതി നല്‍കുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.