Tag: flipkart shopping
ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിനു സ്വന്തം
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്ലിപ്കാര്‍ട്ടിന്‍റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 20 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. സോഫ്റ്റ് ബാങ്ക് സിഇഒ മസായോഷി സോണ്‍ വാള്‍മാര്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു. വാള്‍മാര്‍ട്ടിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് ബിസിനസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ-കൊമേഴ്‌സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെയാണ്. ഇനി ഇന്ത്യന്‍ ഇ- കൊമേഴ്‌സ് രംഗം കാണാന്‍ പോകുന്നത് വാള്‍മാര്‍ട്ടും ആമസോണും തമ്മിലുള്ള കടുത്ത മത്സരമാണ്. തുടക്കത്തിൽ ഇരുനൂറ് കോടി ഡോളറിന്റെ നിക്ഷേപമാണ് വാള്‍മാര്‍ട്ട് നടത്തുക. വൈകാതെ തന്നെ ബാക്കി നിക്ഷേപം ഇറക്കും. ഗൂഗിളിന്റെ ആൽഫബറ്റും ഫ്ലിപ്കാർട്ടിന്റെ അഞ്ച് ശതമാനം ഓഹരി വാങ്ങുമെന്ന സൂചനയുണ്ട്. വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കുന്നതോടെ സ്ഥാപകനും ചെയർമാനുമായ സച്ചിൻ ബൻസാൽ സ്ഥാനമൊഴിയും. സച്ചിൻ ബൻസാലിന്‍റെ 5.5 ശതമാനം ഓഹരിയും ... Read more
ഫ്ലിപ്കാര്‍ട്ടില്‍ മെഗാ ഷോപ്പിംഗ് ഈ മാസം 13 മുതല്‍
ഫ്ലിപ്കാര്‍ട്ടില്‍ മെഗാ ഷോപ്പിങ് ഫെസ്റ്റ് വരുന്നു. ഈ മാസം 13 മുതല്‍ 16 വരെയാണ് ബിഗ് ഷോപ്പിങ് സെയില്‍ നടക്കുന്നത്. നിരവധി ഉല്‍പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് സെയിലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍, ടിവി തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ആറിരട്ടി വര്‍ധനയാണ് ഈ ദിവസങ്ങളില്‍ കമ്പനി പ്രതീക്ഷിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ്, ടിവി, ക്യാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്കാണ് വമ്പന്‍ ഓഫറുകള്‍ നല്‍കുന്നത്. ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് പ്രത്യേക കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്. ഷോപ്പിങ് ഡെയ്‌സില്‍ വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 100 ശതമാനം കാഷ് ബായ്ക്ക് ലഭിക്കുന്നതിനും അവസരമുണ്ട്. ലാപ്‌ടോപ്, കാമറ, പവര്‍ ബാങ്ക്, ടാബ് ലെറ്റ് തുടങ്ങിയവയ്ക്ക് 80 ശതമാനംവരെ വിലക്കിഴിവാണ് ഓഫര്‍ ചെയ്യുന്നത്. ടിവി ഉള്‍പ്പടെയുള്ള ഹോം അപ്ലെയന്‍സുകള്‍ക്ക് 70 ശതമാനം വരെയും വിലക്കിഴിവ് നല്‍കും. ചില ബ്രാന്‍ഡുകളുടെ ടിവികള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും ഫ്‌ളാഷ് സെയിലും ഏര്‍പ്പെടുത്തുന്നുണ്ട്.