Tag: finance minister
ബജറ്റില്‍ കണ്ണുനട്ട് ടൂറിസം : നികുതി നിരക്കുകള്‍ കുറയുമോ ?
ന്യൂഡല്‍ഹി : ഫെബ്രുവരി 1ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ് ലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് വിനോദസഞ്ചാര മേഖല. ജി എസ് ടി കുറയുമോ? രാജ്യത്തെ വലിയ തൊഴില്‍ദാന മേഖലകളിലൊന്നാണ് വിനോദ സഞ്ചാര രംഗം. ഹോട്ടല്‍ താരിഫ് നിരക്കിലെ 28%ജിഎസ്ടി എന്നത് കുറയ്ക്കണമെന്ന ആവശ്യം ഈ രംഗത്തുള്ളവര്‍ ഉന്നയിച്ചുവരുന്നുണ്ട് .ധനമന്ത്രിക്കും ഇതിനോട് യോജിപ്പെന്നാണ് സൂചന. ടൂറിസം രംഗത്ത് സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നല്‍കാനുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ടൂറിസം രംഗം വേണ്ടത്ര ശക്തിപ്പെടാത്ത ഇടങ്ങളില്‍ നിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത. pic courtesy: hindustan times നിലവില്‍ ഹോട്ടലുകളിലെ ജിഎസ് ടി നിശ്ചയിക്കുന്നത് പരസ്യപ്പെടുത്തിയ നിരക്കിന് അനുസരിച്ചാണ് . എന്നാല്‍ റൂം നിരക്കുകളില്‍ പല സാഹചര്യത്തിലും വ്യത്യാസം വരാറുണ്ടെന്നും അതിനനുസരിച്ചേ നികുതി ഈടാക്കാവൂ എന്നും ഹോട്ടല്‍ ഉടമകള്‍ പറയുന്നു. ലളിതമാകുമോ ലൈസന്‍സ് നിലവില്‍ ഒരു ഭക്ഷണശാല തുറക്കണമെങ്കില്‍ 23ലൈസന്‍സുകള്‍ സമ്പാദിക്കണം. ഈ പ്രക്രിയ ലളിതമാക്കണമെന്ന ആവശ്യം വിനോദ സഞ്ചാര ... Read more