Tag: Fake Mesage
സൗജന്യ ടിക്കറ്റ് വാര്‍ത്ത വ്യാജമെന്ന് ജെറ്റ് എയര്‍വേയ്സ്
കമ്പനിയുടെ 25ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജെറ്റ് എയര്‍വെയ്സ് എല്ലാവര്ക്കും രണ്ട് വിമാനടിക്കറ്റുകള്‍ വീതം സൗജന്യമായി നല്കുന്ന വാര്‍ത്ത തെറ്റെന്ന് സ്ഥിരീകരണം. വാട്സാപ്പിലൂടെ പ്രചരിച്ച സന്ദേശം വ്യാജമാണെന്ന് ജെറ്റ് എയര്‍വേയ്സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു. ഇത്തരത്തില്‍ കമ്പനി പ്രഖ്യാപിക്കുന്നവ ജെറ്റ് എയര്‍വേയ്സിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെ മാത്രമായിരിക്കും അറിയിക്കുക എന്ന്് ട്വീറ്റില്‍ പറയുന്നു. വെബ്സൈറ്റിലേക്കുള്ള ലിങ്കടക്കമാണ് വാട്സാപ്പിലൂടെ സന്ദേശം അയച്ചുനല്‍കിയിരുന്നത്. ടിക്കറ്റ് സ്വന്തമാക്കാന്‍ സര്‍വെ ഫോം പൂരിപ്പിക്കാനും 20 പേര്‍ക്ക്് ഈ മെസേജ് ഫോര്‍വേര്‍ഡ് ചെയ്യാനുമായിരുന്നു മെസേജില്‍ ആവശ്യപ്പെട്ടത്. ജെറ്റഅ എയര്‍വേയ്സ് വെബ്സൈറ്റ് എന്ന് തെറ്റിധരിപ്പിക്കുന്ന ലിങ്കായിരുന്നു മെസേജിനൊപ്പം അയച്ചുനല്‍കിയിരുന്നത്. സൂക്ഷ്മമായി നോക്കിയാല്‍ പോലും ലിങ്കിലെ അക്ഷരങ്ങള്‍ക്ക് വ്യത്യാസം കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. ഒറ്റനോട്ടത്തില്‍ കുഴപ്പമൊന്നും തോന്നില്ലെങ്കിലും ഐ എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ നോക്കിയാല്‍ ഇത് വ്യാജ സന്ദേശമാണെന്ന് തെറ്റിദ്ധരിച്ച് ഇത് മറ്റുള്ളവരുടെ നമ്പറുകളിലേക്ക്് ഫോര്‍വേര്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ ആളുകളിലേക്ക് എത്തുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് കമ്പനി അധികൃതര്‍ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.