Tag: facebook new feature face recognition
ഫേയ്സ് റെക്കഗ്നിഷന്‍ ടൂള്‍ ഫെയ്സ്ബുക്കിലെത്തി
ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഫേയ്സ് റെക്കഗ്നിഷന്‍ ടൂള്‍ ഫെയ്സ്ബുക്ക് അവതരിപ്പിച്ചു. നിങ്ങളുടെ ചിത്രം ഫെയ്സ്ബുക്കില്‍ മറ്റാരെങ്കിലും പോസ്റ്റ് ചെയ്താല്‍ അക്കാര്യം അറിയിക്കുന്ന സംവിധാനമാണിത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സ്വകാര്യതയ്ക്ക് വേണ്ടി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഫീച്ചര്‍ അവതരിപ്പിക്കുമെന്ന് ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചത്. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ അതിലെ സുഹൃത്തുക്കളുടെ മുഖം തിരിച്ചറിഞ്ഞ് അവര്‍ക്ക് ടാഗ് ചെയ്യാന്‍ നിര്‍ദേശിക്കുന്ന സംവിധാനം ഇപ്പോള്‍ ഫെയ്സ്ബോക്കില്‍ ലഭ്യമാണ്. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിങ്ങളറിയാതെ ആരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ ആക്കാര്യം അറിയിക്കുന്നത്. സെറ്റിങ്സില്‍ ഇതിനായി ഫേയ്സ് റെക്കഗ്നിഷന്‍ എന്ന പ്രത്യേക ഓപ്ഷന് നല്‍കിയിട്ടുണ്ട്. ഫേയ്സ് റെക്കഗ്നിഷന്‍ ആക്റ്റിവേറ്റ് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. ഈ ടൂള്‍ ആക്റ്റിവേറ്റ് ചെയ്താല്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും നിങ്ങളെ ടാഗ് ചെയ്യുന്ന ചിത്രങ്ങളും ഫെയ്സ്ബുക്ക് പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളുടെ മുഖം ഫെയ്സ്ബുക്ക് തിരിച്ചറിയുന്നതും മറ്റാരെങ്കിലും നിങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്താല്‍ ... Read more