Tag: emrites
ആളെ പറ്റിച്ച് വീണ്ടും എമിറേറ്റ്സിന്റെ വമ്പന്‍ പ്രഖ്യാപനം
ആകാശം കണ്ടുകൊണ്ട് തുറസ്സായി മേഘങ്ങള്‍ക്കിടയിലൂടെ യാത്ര ചെയ്യാന്‍ ഒരു അവസരം കിട്ടിയാല്‍ എങ്ങനെയുണ്ടാകും 2020ല്‍ ഇത്തരമൊരു സ്വപ്നം യാഥാര്‍ഥ്യമാകും എന്ന് എമിറേറ്റ്സ് തന്നെ പ്രഖ്യാപിച്ചു. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ അവര്‍ പങ്കുവച്ചു. നിരവധി ആളുകള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തി. പക്ഷേ, ആ സ്വപ്ന സങ്കല്പ്പത്തിന് ആയുസ് കുറവായിരുന്നു. വിഡ്ഢി ദിനത്തിന്റെ ഭാഗമായി ‘ആളെ പറ്റിക്കാന്‍’ എമിറേറ്റ്സ് ഒപ്പിച്ച പണിയായിരുന്നു ഇത്. ലോകത്തെ ഏറ്റവും മികച്ച വിമാനക്കമ്പനികളില്‍ ഒന്നായ എമിറേറ്റ്സ് അവരുടെ സമൂഹമാധ്യമ പേജുകളിലൂടെയാണ് ‘പറ്റിക്കല്‍ വാര്‍ത്ത’ പുറത്തുവിട്ടത്. 2020 മുതല്‍ ബോയിങ് 777എക്സില്‍ സ്കൈ ലോഞ്ച് ഉള്ള തുറസ്സായ വിമാനം എമിറേറ്റ്സ് പുറത്തിറക്കുന്നു. ആഡംബരത്തിന്റെ അവസാനവാക്കായ ഈ വിമാനത്തില്‍ നിന്നും അതിമനോഹരമായ ആകാശ ദൃശ്യങ്ങള്‍ കാണാമെന്നും മറ്റാരും നല്‍കാത്ത രീതിയിലുള്ള ജനാലക്കാഴ്ച നല്‍കുമെന്നും പോസ്റ്റുകളില്‍ പറയുന്നു. പക്ഷേ, അധികം വൈകാതെ തന്നെ ഇത് എമിറേറ്റ്സിന്റെ തമാശ പരിപാടിയായിരുന്നുവെന്ന് വ്യക്തമായി. വരാന്‍ പോകുന്ന വിമാനത്തിന്റേതെന്ന് തോന്നിക്കുന്ന ചില ചിത്രങ്ങളും എമിറേറ്റ്സ് അധികൃതര്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ... Read more
വീസ സേവനങ്ങള്‍ നല്കുന്ന അമര്‍ സെന്ററുകള്‍ എഴുപതാക്കി ഉയര്‍ത്തും
എമ്റേറ്റില്‍ വിസ സേവനങ്ങള്‍ നല്കുന്ന അമര്‍ സെന്ററുകള്‍ ഈ വര്‍ഷം അവസാനത്തോടെ എഴുപതാക്കി ഉയര്‍ത്താന്‍ തീരുമാനമായെന്ന് താമസ കുടിയേറ്റ വകുപ്പ്. ദുബൈയില്‍ നിലവില്‍ 21 അമര്‍ സെന്ററുകളാണ് ഉള്ളതെന്ന് ദുബൈ ജനറല്‍ ഡയറക്ടര്‍ ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മര്‍ അഹമ്മദ് അമര്‍ മര്‍റി അറിയിച്ചു. താമസ കുടിയേറ്റ വകുപ്പിന്റെ ഓഫീസുകളില്‍ പോകാതെ വീസ ഇടപാടുകള്‍ പൂര്‍ണമായി നടത്താനാകും എന്നതാണ് അമര്‍ കേന്ദ്രങ്ങളുടെ സേവനം. തുടക്കത്തില്‍ 15 അമര്‍ സെന്ററുകളായി ആരംഭിച്ചത് ഈ അടുത്തയിടെയാണ് ആറു പുതിയ കേന്ദ്രങ്ങള്‍ കൂടി തീരുമാനിച്ചത്. ഈ വര്‍ഷം അവസാനമാകുന്നതോടെ എഴുപതായി ഉയര്‍ത്തുമെന്ന് അറിയിച്ചു. പ്രതിദിനം ആറായിരം ഇടപാടുകളാണ് അമര്‍ സെന്ററുകള്‍ വഴി നടക്കുന്നത്.കേന്ദ്രങ്ങളുടെ കാര്യശേഷി വര്‍ധിപ്പിക്കാനുള്ള പരിഗണനയിലാണ്. പ്രവര്‍ത്തനശേഷി പര്‍ധിപ്പിച്ച് ദിനംപ്രതി ആയിരത്തോളം ആളുകള്‍ക്ക് ജോലി നല്‍കാനാകുമെന്നാണ് മേജര്‍ ജനറല്‍ മുഹമ്മര്‍ അഹമ്മദ് അമര്‍ മര്‍റി പറഞ്ഞു.