Tag: easter
Uday Samudra is calling you for a special Easter brunch buffet
Uday Samudra Resort in Kovalam, is offering a rich and splendid brunch buffet tomorrow, on the day of Easter. The buffet will have a live carving station which will serve various macroni servings, including spaghetti, penne with a wide variety of sauces. Greek Salad Bar, Organic Tomato Salad, Quinoa Salad, Black eyed Pea Salad and Balinese Red Rice Salad are sure going to be a feast for the salad lovers. The counter will also serve freshly baked hot cross bun and bread served with butter. Those who like to have it piping hot should definitely try rotisserie chicken with pommery mustard ... Read more
Enjoy Easter special menus on the sky
Emirates is introducing seasonal treats to celebrate Easter on board and in select airport lounges worldwide. The Easter menu is available to customers in all cabin classes from 19 to 23 April when travelling from Dubai to destinations in Europe, Australia, New Zealand, USA, Argentina, Brazil, South Africa, Ghana and the Philippines. Emirates will also observe Orthodox Easter with special menus for customers travelling on flights from Dubai to Russia and Greece on 28 April. On board, customers can look forward to Easter buns handmade using Emirates’ signature recipe with spiced dough and orange peel, sultanas and currants; and children ... Read more
ഈസ്റ്റര്‍ രുചിയില്‍ ഇന്‍ട്രിയപ്പം
ത്യാഗസ്മരണയുടെ 50 നോമ്പ് കഴിഞ്ഞു, ലോകം ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിക്കുന്നു. ഈസ്റ്റര്‍ എന്ന ദിനം യേശുവിന്റെ ത്യഗത്തേയും പീഢാനുഭവത്തെയും കുറിച്ച് മാത്രമല്ല തിന്മയുടെയും അസത്യത്തിന്റെയും ജയം താത്കാലികം മാത്രമെന്നും നമ്മെ ഓര്‍മിപ്പിക്കുന്നു. നോമ്പ് വീടല്‍ പ്രക്രിയ പൂര്‍ണമാവുന്നത് അടുക്കളിയിലൂടെയാണ്. ഈസ്റ്ററിന് ഇന്‍ട്രിയപ്പം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം…. ചേരുവകള്‍ പച്ചരി- 1 കപ്പ് ഉഴുന്ന്- കാല്‍ കപ്പ് തേങ്ങ ചെറിയ കഷ്ണങ്ങളായി നുറുക്കിയത്- ചെറിയ ഒരു കപ്പ് മഞ്ഞള്‍പ്പൊടി- ഒരു നുള്ള് ചുവന്നുള്ളി- അര കപ്പ് (ചെറുതായി അരിഞ്ഞത്) കറിവേപ്പില- ഒരു തണ്ട് ഉപ്പ്- ആവശ്യത്തിന് തയ്യറാക്കുന്ന വിധം പച്ചരിയും ഉഴുന്നും അഞ്ച് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കുക. ഇവ രണ്ടും ദോശ മാവിന്റെ രീതിയില്‍ അരച്ചെടുക്കുക. അരച്ച മാവിലേക്ക് ചുവന്നുള്ളിയും, തേങ്ങകൊത്തും, കറിവേപ്പിലയും വറുത്തെടുക്കു വെവ്വേറെ വറക്കുന്നതാവും നല്ലത്. വറത്ത കൂട്ടില്‍ നിന്ന് കുറച്ച് മാറ്റി വെക്കുക ടോപ്പിങ്ങിനായി ഉപയോഗിക്കാന്‍. ബാക്കി വറുത്ത കൂട്ടും, ആവശ്യത്തിന് ഉപ്പും രണ്ടു നുള്ള് മഞ്ഞള്‍പ്പൊടിയും മാവിലേക്ക് ... Read more
ഈസ്റ്റര്‍: കേരള ആര്‍.ടി.സിക്ക് ഏഴു പ്രത്യേക ബസ്സുകള്‍ കൂടി
ഈസ്റ്റര്‍ അവധിയോടനുബന്ധിച്ച് ബാംഗ്ലൂരില്‍ നിന്നും കൂടുതല്‍ പ്രത്യേക ബസ്സുകളുമായി കേരള ആര്‍.ടി.സി. നേരത്തേ പ്രഖ്യാപിച്ചവ കൂടാതെ ഏഴു പ്രത്യേക സര്‍വീസുകള്‍ കൂടി നടത്തും. ബസ്സുകളുടെ സമയവും റൂട്ടും പിന്നീട് അറിയിക്കും. ബസ്സുകളുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഉടന്‍ ആരംഭിച്ചേക്കും. നേരത്തേ 13 പ്രത്യേക ബസ്സുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ആകെ പ്രത്യേക സര്‍വീസുകളുടെ എണ്ണം 20 ആയി. അവധിയോടനുബന്ധിച്ച് പതിവ് സര്‍വീസുകളിലും നേരത്തേ പ്രഖ്യാപിച്ച പ്രത്യേക സര്‍വീസുകളിലും ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. 27, 28, 29 തിയ്യതികളിലാണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ഇതേത്തുടര്‍ന്നാണ് കൂടുതല്‍ ബസ്സുകള്‍ പ്രഖ്യാപിക്കാന്‍ കേരള ആര്‍.ടി.സി. തയ്യാറായത്. അവധിക്കുശേഷവും കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് ബെംഗളൂരുവിലേക്കും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കര്‍ണാടക ആര്‍.ടി.സി.യും പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളില്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു.
ഇന്ന് ഓശാന ഞായര്‍
കുരിശ് മരണത്തിന് മുന്‍പ് യേശുദേവന്‍ കഴുതക്കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ഹീബ്രു ഭാഷയിൽ ‘ഹോശന്ന’ എന്ന വാക്കിന്റ അർഥം ‘രക്ഷിക്കണമേ’ എന്നാണ് അതാണ് പിന്നെ ഓശാന ആയി മാറിയത്.വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും ഒലിവ് മരച്ചില്ലകള്‍ കൈകളില്‍ വഹിച്ചും സ്തുതിപ്പുകളോടെയാണ് ജനം യേശുവിനെ വരവേറ്റത്. യേശുവിന്റെ ജെറുസലേം പ്രവേശനത്തിന്റെ സമരണ പുതുക്കി ദേവാലയങ്ങളില്‍ ഇന്ന് കുരുത്തോല ആശീര്‍വദിക്കല്‍, പ്രദക്ഷിണം, വേദ വായനകള്‍, കുര്‍ബാന എന്നിവയുണ്ടാവും. പീഡാനുഭവ വാരത്തിന്റെ തുടക്കവും ഓശാന ഞായറിലാണ്. പള്ളികളില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. ഏപ്രില്‍ ഒന്ന് ഞായറാഴ്ച ഉയിര്‍പ്പുതിരുനാള്‍ ആഘോഷത്തോടെ 50 നോമ്പാചരണത്തിന് പരിസമാപ്തിയാകും.
ഈസ്റ്റർ: സുവിധ, സ്പെഷൽ ഫെയർ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഈസ്റ്റർ ആഘോഷത്തിനു ചെന്നൈയില്‍ നിന്നും കേരളത്തിലേയ്ക്കുള്ള തിരക്കു കുറയ്ക്കാൻ സുവിധ, സ്പെഷ്യൽ ഫെയർ ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ടിക്കറ്റ് ബുക്കിങ് ഇന്നു രാവിലെ ആരംഭിച്ചു. ചെന്നൈ സെൻട്രൽ–എറണാകുളം ജങ്ങ്ഷന്‍ (82641) സുവിധ ഈ മാസം 28നു രാത്രി എട്ടു മണിക്ക് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8.45ന് എറണാകുളം ടൗണില്‍ എത്തും. സ്റ്റോപ്പുകൾ–ആർക്കോണം, കട്പാഡി, ജോലാർപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ. എറണാകുളം ജങ്ങ്ഷന്‍–ചെന്നൈ സെൻട്രൽ (06060) സ്പെഷ്യൽ ഫെയർ ട്രെയിൻ 29നു രാത്രി 7.30നു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 8.30നു ചെന്നൈയിൽ എത്തും. സ്റ്റോപ്പുകൾ– ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട്, കാട്പാഡി, ആർക്കോണം, പെരമ്പൂർ. ചെന്നൈ എഗ്‍മൂർ–എറണാകുളം ജങ്ങ്ഷന്‍ (06067) സ്പെഷൽ ഫെയർ ട്രെയിൻ ഏപ്രിൽ ഒന്നിനു രാത്രി 10.15നു പുറപ്പെട്ടു പിറ്റേദിവസം രാവിലെ 10.50ന് എറണാകുളം ജങ്ങ്ഷനില്‍ എത്തും. സ്റ്റോപ്പുകൾ–ആർക്കോണം, കാട്പാഡി, ജോലാർപേട്ട്, സേലം, ഈറോഡ്, ... Read more