Tag: dust storm
ഉത്തര്‍പ്രദേശില്‍ വീണ്ടും പൊടിക്കാറ്റ്: 17 മരണം
ഉത്തര്‍പ്രദേശില്‍ വീണ്ടും പൊടിക്കാറ്റ്. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റില്‍ 17 പേര് മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. മരം വീണോ, വീട് തകര്‍ന്നോ ആണ് ഭൂരിഭാഗം പേരും കൊല്ലപ്പെട്ടതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. മൊറോദാബാദിനെയാണ് പൊടിക്കാറ്റ് ഏറ്റവും കൂടുതല്‍ ബാധിച്ചത്. 7 പേരാണ് ഈ ജില്ലയില്‍ മാത്രം മരിച്ചത്. 3 പേർ സാംബാലിൽ മരിച്ചു, രണ്ടുപേര്‍ വീതം ബാദും, മുസാഫിര്‍ നഗര്‍, മീററ്റ് എന്നിവിടങ്ങളിലും ഒരാൾ അംറോഹയിലും മരിച്ചു. എല്ലാ ജില്ലയിലും 24 മണിക്കൂറിനകം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി. മെയ്മാസത്തിലുണ്ടായ പൊടിക്കാറ്റില്‍ 130 പേര് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു.
വീണ്ടും പൊടിക്കാറ്റും മഴയും: 20 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം
അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഇരുപതു സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകൾക്കാണു ജാഗ്രതാനിർദേശം. പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ബിഹാർ, അസം, മേഘാലയ, ബംഗാൾ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, സിക്കിം, ഒഡീഷ, തെലങ്കാന, വടക്കൻ കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. ഇവിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂഡൽഹിയിൽ മഴയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. എവിടേക്കെങ്കിലും യാത്ര പുറപ്പെടും മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പ് നോക്കണമെന്ന് ജനങ്ങൾക്കു നിർദേശമുണ്ട്. ഡൽഹി മെട്രോ സർവീസുകളിലും കാലാവസ്ഥയ്ക്കനുസരിച്ച് നിയന്ത്രണമുണ്ടാകും. കാറ്റിന്റെ വേഗം കൂടുന്നതിന് അനുസരിച്ചായിരിക്കും ട്രെയിൻ നിയന്ത്രണം. ... Read more
ഉത്തരേന്ത്യയെ തകർത്തെറിഞ്ഞ് മഴയും പൊടിക്കാറ്റും: വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു, 48 മണിക്കൂര്‍ ജാഗ്രതാ നിര്‍ദേശം
ഉത്തരേന്ത്യയില്‍ വീശിയടിച്ച കനത്തകാറ്റിലും മഴയിലും വന്‍നാശനഷ്ടം. ഉത്തർപ്രദേശിലെ ചില ഭാഗങ്ങളിലും രാജസ്ഥാനിലും 48 മണിക്കൂറിനുള്ളിൽ ശക്തിയായ പൊടിക്കാറ്റ് വീണ്ടും വീശിയടിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഉത്തര്‍പ്രദേശിലെ 30 ജില്ലകളില്‍ കൂടുതല്‍ ജാഗ്രതാ നിര്‍ദേശം നല്കി. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കാറ്റും മഴയും കൂടുതല്‍ നാശം വിതച്ചത്. ആഗ്രയില്‍ താജ്മഹലിലേയ്ക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടാതെ പക്ഷിസങ്കേതങ്ങളായ ഭരത്പൂരും ബിക്കാനീറും, . താർ മരുഭൂമിയിലേക്കുള്ള പ്രവേശന കവാടകമായ ചുരുവും അടച്ചു. അതേസമയം, കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 125ആയി ഉയര്‍ന്നു. യുപിയിൽ 64 പേരും രാജസ്ഥാനിൽ 31 പേരും ഉത്തരാഖണ്ഡ്, പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ രണ്ടു പേർ വീതവും മരിച്ചു. ഹരിയാനയിലും നാശനഷ്ടമുണ്ട്. ഡൽഹിയിൽ കാറ്റിലും മഴയിലും ഗതാഗതം തടസ്സപ്പെട്ടു. രണ്ടു രാജ്യാന്തര സർവീസ് അടക്കം 15 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. നൂറുകണക്കിനാളുകൾക്ക് പരിക്കുണ്ട്. പലയിടത്തും മരങ്ങൾ കടപുഴകിവീണ് വൈദ്യുതി നിലച്ചു. ... Read more
ഉത്തരേന്ത്യയിൽ ശക്തമായ പൊടിക്കാറ്റും മഴയും: 97 മരണം, വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു
ഉത്തരേന്ത്യയിൽ കനത്ത നാശം വിതച്ച് പൊടിക്കാറ്റും മഴയും. മരിച്ചവരുടെ എണ്ണം 97 ആയി ഉയർന്നു. നൂറിലധികം പേർക്കു പരിക്കേറ്റു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണു കൂടുതൽ നാശനഷ്ടം. പഞ്ചാബ്, ഹരിയാന, ഡൽഹി സംസ്ഥാനങ്ങളെയും ദുരിതം ബാധിച്ചു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ നാലു ജില്ലകളിലായി 42 പേർ മരിച്ചെന്നാണു റിപ്പോർട്ട്. ആഗ്രയിൽ 36 പേരും ബിജ്നോറിൽ മൂന്നും സഹരൻപുരിൽ രണ്ടും ബറേലിയിൽ ഒരാളും മരിച്ചു. രാജസ്ഥാനിൽ ബുധനാഴ്ച രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേർക്കു പരിക്കേറ്റു. കിഴക്കന്‍ രാജസ്ഥാനിൽ ഇന്നലെ രാത്രിയുണ്ടായ കനത്ത പൊടിക്കാറ്റിൽ മരിച്ചവരുടെ എണ്ണം 27 ആയി. നിരവധി പേർക്ക് പരിക്കേറ്റു. ആല്‍വാര്‍, ധോൽപുർ, ഭരത്പുര്‍ ജില്ലകളിൽ കഴിഞ്ഞദിവസം അര്‍ധരാത്രിയോടെയാണു പൊടിക്കാറ്റ് വീശിയടിച്ചത്. കാറ്റിൽപ്പെട്ടു മറിഞ്ഞുവീണ മരങ്ങളുടെയും വൈദ്യുത തൂണുകളുടെയും അടിയില്‍പ്പെട്ടാണ് മരണങ്ങള് കൂടുതലും സംഭവിച്ചത്. മിക്ക ജില്ലകളിലും ഇന്നലെ രാത്രി മുതൽ വൈദ്യുതി നിലച്ചിരിക്കുകയാണ്. വീടുകൾ ഉൾപ്പെടെ ഒട്ടേറെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ട്. പ്രശ്നബാധിത സ്ഥലങ്ങളിൽ ... Read more
22 killed, over 100 injured in Rajasthan dust storm
High-speed dust storm in Rajasthan’s Bharatpur, Alwar and Dholpur districts have killed 22 and injured over 100 people. Eleven people died in Bharatpur, six in Dholpur, four in Alwar and one in Jhunjhunu. The dust storm left a trail of destruction leaving hundreds of trees and electric poles uprooted. On Wednesday, heat wave was reported in parts of Rajasthan with Kota recording the highest temperature at 45.4 degrees. The weather department had warned of dust storm, heat wave and light rains in different pockets of the state. “A detailed report of the disaster is awaited. Relief and rescue teams have been ... Read more