Tag: Dubai
ഷാര്‍ജ-ദുബൈ റോഡ് അടയ്ക്കും
ഷാര്‍ജയില്‍നിന്ന് ദുബൈയിലേക്കുള്ള പ്രധാന റോഡുകളിലൊന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നാഴ്ചത്തേക്ക് അടയ്ക്കുന്നു. ദുബൈയിലെ ബൈറൂത്ത് റോഡുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡാണു അടയ്ക്കുന്നത്. ഏപ്രില്‍ 15 വരെ ഷാര്‍ജ വ്യവസായ മേഖല മൂന്നിലെ ദുബൈയിലേക്കുള്ള റോഡ് താത്കാലികമായി അടയ്ക്കുമെന്ന് ഷാര്‍ജ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. വ്യവസായ മേഖല രണ്ടിലെയും നാലിലെയും റോഡുകള്‍ പകരം ഉപയോഗിക്കാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഷാര്‍ജയിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് റോഡ് അടയ്ക്കുന്നത്.
ഇമറാത്തി കാഴ്ചകളുമായി പൈതൃകഗ്രാമം ഒരുങ്ങുന്നു
ഇമറാത്തി പൈതൃകവും സംസ്കാരവും തുളുമ്പുന്ന മനംനിറയ്ക്കും കാഴ്ചകളുമായി അല്‍ മര്‍മൂമില്‍ പൈതൃകഗ്രാമം ഒരുങ്ങുന്നു.മാര്‍മൂം ഒട്ടക ഓട്ടമത്സര മേളയുടെ പ്രധാന ആകര്‍ഷണമാണ് ഇമറാത്തി പൈതൃക ഗ്രാമം. വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 12 വരെ പൈതൃകഗ്രാമം സന്ദര്‍ശകരെ വരവേല്‍ക്കും . യു.എ.ഇ.യുടെ തനതുഭക്ഷണം, കരകൗശല വസ്തുക്കള്‍, സംഗീതം, വിവാഹാഘോഷം തുടങ്ങി രാജ്യത്തിന്റെ കലാ- സാംസ്കാരിക വൈവിധ്യം മുഴുവന്‍ ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാം. നൂറിലധികം ചെറിയ കടകളും കിയോസ്കുകളും ഇത്തവണ ഒരുങ്ങുന്നുണ്ട്. രാഷ്ട്രപിതാവിന്റെ ജീവിതവും വ്യക്തിത്വവും അടുത്തറിയാന്‍ അവസരമൊരുക്കുന്ന ‘സായിദ് പ്രദര്‍ശനവും’ ഇക്കുറി പൈതൃകഗ്രാമത്തില്‍ ഉണ്ടാവും. രാജ്യത്തെ വിദേശികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇമറാത്തി കാഴ്ചകള്‍ കാണാന്‍ അവസരമൊരുക്കുന്ന മേളയ്ക്ക് ഓരോ വര്‍ഷം പിന്നിടുമ്പോളും സ്വീകാര്യതയും പങ്കാളിത്തവും കൂടി വരികയാണെന്ന് സംഘാടകസമിതി അംഗം അബ്ദുള്ള ഫരാജ് പറഞ്ഞു. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കുമായി നിരവധി പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ദുബൈയിലെ ഡ്രൈവിംഗ് പരീക്ഷകള്‍ ഇനി സ്മാര്‍ട്ട് സംവിധാനത്തില്‍
ദുബൈയില്‍ ഡ്രൈവിങ് പരീക്ഷകളുടെ ഫലം നിര്‍ണയിക്കാനും ഇനി സ്മാര്‍ട്ട് സംവിധാനം. അത്യാധുനിക സെന്‍സറുകളും നൂതനമായ ക്യാമറകളും വഴി ഡ്രൈവിങ് ടെസ്റ്റുകളുടെ ഫലം നിര്‍ണയിക്കുന്ന സ്മാര്‍ട്ട് ട്രെയിനിങ് ആന്‍ഡ് ടെസ്റ്റിങ് യാര്‍ഡ് ദുബൈയില്‍ തുടങ്ങി.അല്‍ ഖൂസിലെദുബൈ ഡ്രൈവിങ് സെന്ററില്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്മാന് മാതര്‍ അല്‍ തായര്‍ സ്മാര്‍ട്ട് യാര്‍ഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു ഇനി മുതല്‍ പരീക്ഷാര്‍ഥിയുടെ ഡ്രൈവിങ് രീതികളും പ്രതികരണവും കൃത്യമായി നിരീക്ഷിച്ച് ക്യാമറകള്‍വഴി വിവരങ്ങള്‍ ഒരു സെന്‍ട്രല്‍ പ്രോസെസ്സറില്‍ എത്തിക്കും.ഡ്രൈവിംഗ് പരീക്ഷകള്‍ സ്മാര്‍ട്ട് ആകുന്നതോടെ ഈ സംവിധാനം തന്നെയാവും പിഴവുകള്‍ കണ്ടെത്തി ഡ്രൈവറുടെ ജയവും തോല്‍വിയും നിര്‍ണയിക്കുന്നത്. ഒരു പരിശോധകന്റെ സഹായമില്ലാതെ ഡ്രൈവിങ് ടെസ്റ്റുകള്‍ പരമാവധി സുതാര്യമാക്കുന്നതിന് സ്മാര്‍ട്ട് സംവിധാനം സഹായമാകും. സ്മാര്‍ട്ട് യാര്‍ഡില്‍ കണ്ട്രോള് ടവര്‍ വഴി ഒന്നിലധികം വാഹനങ്ങള്‍ ഒരേസമയം നിരീക്ഷിക്കാന്‍ പരിശോധകന് സാധിക്കും. പല ഘട്ടങ്ങളിലായാണ് പരീക്ഷാര്‍ഥിയെ വിലയിരുത്തുന്നത്.ആവശ്യമെങ്കില്‍ ഓരോ ഘട്ടത്തിന്റെയും ഫലം പ്രത്യേകം ലഭിക്കുകയും ചെയ്യും. ഉള്‍ഭാഗത്തും മുന്നിലും പിറകിലും വശങ്ങളിലുമായി ... Read more
ദുബൈ വിമാനത്താവളം വഴിയാണോ പോകുന്നത്..? ഈ ബാഗേജ് നിയമങ്ങള്‍ പാലിക്കണം
ലോകത്തെ ഏറ്റവും കൂടുതല്‍ തിരക്കുള്ള വിമാനത്താവളമായ ദുബൈയില്‍ യാത്രക്കാര്‍ക്ക് ബാഗേജ് കൊണ്ടുപോകാനുള്ള നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി. കൃത്യമായി ലഗേജ് പാക്ക് ചെയ്താൽ യാത്രക്കാർക്ക് അവരുടെ സമയവും പണവും ലാഭിക്കാം എന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്. ദുബൈ വിമാനത്താവളം വഴിയുള്ള യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ അധികൃതർ ചില നിര്‍ദേശങ്ങളും യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ സാധാരണയായി രണ്ടു തരത്തിലുള്ള ബാഗേജ് ആണ് രാജ്യാന്തര യാത്രകൾക്ക് അനുവദിക്കുക. 32 കിലോയിൽ കൂടുതൽ ഇല്ലാത്തവയായിരിക്കണം ഇത്. ഒാരോ വിമാനക്കമ്പനിയുടെയും നിയമം വ്യത്യസ്തമായിരിക്കും. അതിനാൽ യാത്രയ്ക്ക് മുൻപ് ഇക്കാര്യത്തിൽ ഉറപ്പ് വരുത്തണം. 90 സെന്റിമീറ്ററിൽ അധികം നീളം, 75 സെന്റിമീറ്ററിൽ അധികം ഉയരം, 60 സെന്റിമീറ്ററിൽ അധികം വീതി അല്ലെങ്കിൽ പരന്ന ആകൃതിയിൽ ഇല്ലാത്ത ലഗേജുകൾ എന്നിവ ഓവർ സൈസ്ഡ് ബാഗേജ് കൗണ്ടറിൽ ആണ് പരിശോധിക്കുക. ഇതിന് കൂടുതൽ സമയം ആവശ്യമാണ്. യാത്രയ്ക്ക് മുൻപ് ഈ പരിശോധനയ്ക്കുള്ള സമയം കൂടി കരുതണം. നിശ്ചിത ഭാരത്തിൽ കൂടുതൽ ... Read more
യു.എ.ഇ. ടൂറിസം: കൈ കോർത്ത് അബുദാബിയും ദുബൈയും
യു.എ.ഇയിൽ വൻ വികസന പദ്ധതികൾക്കായി അബുദാബിയും ദുബൈയും കൈകോർക്കുന്നു. ഇരുനഗരങ്ങളിലുമായി 3000 കോടി ദിർഹത്തിന്റെ പദ്ധതികളാണ് നടപ്പാക്കുക. പ്രമുഖ കെട്ടിട നിര്‍മാതാക്കളായ അബുദാബിയിലെ അല്‍ദാറും ദുബൈയിലെ ഇമാറും സംയുക്തമായി നടപ്പാക്കുന്ന പദ്ധതികള്‍ 2021ല്‍ യാഥാര്‍ത്ഥ്യമാകും. അബുദാബി സാദിയാത് ദ്വീപ്, ദുബൈ ഇമാര്‍ ബീച്ച് ഫ്രണ്ട് എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന പദ്ധതി രണ്ടു രാജ്യങ്ങളുടേയും വിനോദ സഞ്ചാര മേഖലയുടെ വികസനത്തിന് വഴിയൊരുക്കും. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ സാന്നിധ്യത്തിൽ അൽദാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ഇമാർ പ്രോപ്പർട്ടീസ് ചെയർമാൻ മുഹമ്മദ് അൽ അബ്ബാര്‍ എന്നിവര്‍ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവച്ചു. സാദിയാത് ദ്വീപ് പദ്ധതിയിൽ 2000 താമസകേന്ദ്രങ്ങൾ, രണ്ടു ലോകോത്തര ഹോട്ടലുകൾ, 400 അപാർട്ട് മെന്റ്, ലൈഫ് സ്റ്റൈൽ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പ്രമുഖ ബ്രാൻഡുകളുടെ ഔട്ലെറ്റുകൾ തുടങ്ങിയവ ഉണ്ടാകും. ദുബൈയിലെ ഇമാർ ... Read more
Emaar launches hunt for ‘world’s greatest hospitality talent’
Photo Courtesy: lerner Emaar Hospitality group has announced its hunt for its ‘world’s greatest hospitality talent’. The group will conduct a worldwide search to identify talented young people interested in the hospitality sector. The competition is open to candidates below the age of 26 from anywhere in the world and hold a bachelor’s degree from any discipline. The competition aims to identify and nurture the most talented individual for a senior position through a three-year all-expenses paid programme. “With the guest profile changing and a new generation of travellers and entrepreneurs demanding new hospitality experiences, it is important to have youthful ... Read more
Travellers get ‘smiley visa’ on Happiness Day at Dubai Airport
Passport officers have stamped passports with a smiley face as part of Happiness day celebrations. General directorate of Residency and Foreigners Affairs (GDRFA) Dubai, surprised those who arrived at the Dubai International Airport today with a unique stamp with a smiley face design and the title ‘Welcome to the Happy UAE’. Around 100 lucky passengers at the Dubai Airport will be getting free taxi rides throughout the day as part of the celebrations.
Planning to fly out of Dubai? Better reach the airport early
Travel is expected to peak this weekend for Emirates, as the airline expects yet another busy period with visitors passing through Terminal 3 ahead of the spring break holiday. “The busiest time for departures will be on Friday 23rd March in the morning and continuing all day on Saturday 24th and Sunday 25th March,” the airlines said in a statement. With road works and infrastructure enhancements happening around the main airport highways and roads during this time, Emirates urges customers to build in extra time to their journeys to avoid potential delays. “Customers are reminded to arrive at the airport ... Read more
ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ ടവറുമായി ദുബൈ
ദുബൈ സൗരോര്‍ജപാര്‍ക്കില്‍ ഇനി ഏറ്റവും വലിയ സൗരോര്‍ജ ടവര്‍ ഉയരും. 260മീറ്റര്‍ നീളമുള്ള സൗരോര്‍ജ ടവര്‍ സൗരോര്‍ജ പാര്‍ക്കിന്റെ നാലാം ഘട്ട പ്രവര്‍ത്തനമാണ്. 700 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ നാലാംഘട്ടം ദുബായിലെ 2,70,000 വീടുകള്‍ക്ക് വെളിച്ചമേകും. മാത്രമല്ല 14 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടയുകയും ചെയ്യും. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 5000 മെഗാവാട്ട് ഊര്‍ജമാണ് ഉത്പാദിപ്പിക്കപ്പെടുക. 5000 കോടി ദിര്‍ഹം ചെലവില്‍ നിര്‍മിക്കുന്ന പദ്ധതി നാലുഘട്ടമായാണ് പൂര്‍ത്തിയാക്കുന്നത്. 2020 -ഓടെ 1000 മെഗാവാട്ട് ഊര്‍ജമുത്പാദിപ്പിക്കാന്‍ പദ്ധതി സജ്ജമാകുമെന്ന് ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി ദീവ മേധാവി സയീദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. എക്സ്പോ 2020ന് വേണ്ട മുഴുവന്‍ ഊര്‍ജവും ഈ ടവറിന് ഉല്പാദിപ്പിക്കാനാവുമെന്ന് മുഹമ്മദ് ബിന്‍ അല്‍ മക്തൂം പറഞ്ഞു. പൂര്‍ണമായും ശുദ്ധസ്രോതസ്സുകളില്‍നിന്ന് ഉത്പാദിപ്പിച്ച ഊര്‍ജവുമായി നടക്കുന്ന ആദ്യ എക്സ്പോ എന്ന ബഹുമതിയും ദുബായ് എക്സ്പോയ്ക്ക് സ്വന്തമാകും. ദുബായ് ക്ളീന്‍ എനര്‍ജി സ്ട്രാറ്റജി എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും ... Read more
Wear yellow tomorrow and win a free entry to Legoland Dubai
If you are planning to go to Legoland tomorrow, wear yellow and you may win a chance of getting a free entry. The first 20 people who turn up tomorrow will be given complimentary access. The offer is part of the International Day of Happiness. The fun and freebies doesn’t stop there. The staff of the park may surprise you by handing yellow envelopes which contains all sorts of prizes, which range from meal vouchers to Lego gift sets, park tickets and much more. One lucky family will even receive Annual Passes to Legoland Dubai and Legoland Water Park. “There are ... Read more
സന്തോഷദിനത്തില്‍ 100 വിനോദ സഞ്ചാരികള്‍ക്ക് സൗജന്യ യാത്ര
അന്താരാഷ്ട്ര സന്തോഷദിനം ആചരിക്കുന്ന ഈ മാസം 20ന് ദുബൈ വിമാനത്താവളത്തിലെത്തുന്ന വിനോദസഞ്ചാരികളായ 100 ഭാഗ്യശാലികൾക്ക് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) സൗജന്യ ടാക്സി യാത്ര ലഭ്യമാക്കും. കൂടാതെ ഹാപ്പിനസ് ബസ്സുകളിൽ സൗജന്യ ടൂറും ആസ്വദിക്കാം. പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രക്കാർ, ജീവനക്കാർ, ബസ് ഡ്രൈവർമാർ, പരിശോധകർ എന്നിവർക്ക് സമ്മാനവും ആർ.ടി.എ നൽകും. ജനങ്ങളിലേക്ക് സന്തോഷമെത്തിക്കുന്നതിന് ആർ.ടിഎ പ്രതിജ്ഞാബദ്ധമാണെന്ന് ഡയറക്ടർ ജനറല്‍ മതാർ ആൽ തായർ പറഞ്ഞു. ഹത്ത ഡാമിൽ സൗജന്യ ജലയാത്ര, ഗ്ലോബൽ വില്ലേജ്, ലാമെർ, ദുബൈ പാർകസ് റിസോർട്ടസ് തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഹാപ്പിനസ് ബസ്സുകളിൽ സൗജന്യ യാത്ര എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും. സ്മാർട്ട് ദുബൈ ഒാഫിസുമായി ചേർന്ന് നിശ്ചിത സൗജന്യ നോൽ കാർഡുകൾ മെട്രോ, ട്രാം, ബസ്, വിമാനത്താവളത്തിലെ ടാക്സി എന്നിവയിൽ വിതരണം ചെയ്യുമെന്ന് കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട്ട് സർവിസ് സെക്ടർ സി.ഇ.ഒ യൂസുഫ് ആൽ റിദ വ്യക്തമാക്കി. ബസ്സുകളും ടാക്സികളും സന്തോഷദിന ലോഗോ പതിച്ച് ... Read more
ദുബൈ മാളില്‍ ഇനിയൊന്നു വിശ്രമിക്കാം
ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളില്‍ ഒന്നായ ദുബൈ മാളില്‍ ഇനി ഉറങ്ങാനുള്ള സൗകര്യവും. ഷോപ്പിങ്ങിനിടെ ഒന്നു ഉറങ്ങണം എന്നു തോന്നിയാലോ, ക്ഷീണം അനുഭവപ്പെട്ടാലോ വിശ്രമിക്കാന്‍ മാളില്‍ സ്ലീപ്പിംഗ് പോഡ് ലോഞ്ച് ലഭിക്കും. ലോവര്‍ ഗ്രൌണ്ട് ലെവലില്‍ പാര്‍ക്കിംഗ് സ്ഥലത്തോട് ചേര്‍ന്നാണ് പോഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. വിമാനത്തിലെ സുഖകരമായ ഉറക്കത്തെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളാണ് സ്ലീപിംഗ് പോഡ് ലോഞ്ചിലുള്ളത്. രണ്ട് യു.എസ്.ബി പോര്‍ട്ടുകള്‍, ചാര്‍ജിംഗ് സോക്കറ്റ് എന്നിവ പോഡില്‍ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ എന്തെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ വന്നാല്‍ അടിയന്തരമായി ബന്ധപ്പെടാനുള്ള നമ്പറുകളും പോഡില്‍ നല്‍കിയിട്ടുണ്ട്. പോഡിന്റെ ഉയരം ഇഷ്ടാനുസരണം ക്രമീകരിക്കാം. തലയിണയും ലഭിക്കും. ഒന്നില്‍ കൂടുതല്‍ വേണമെങ്കില്‍ അഞ്ചു ദിര്‍ഹം കൂടുതല്‍ നല്കിയാല് മതി. മണിക്കൂറിനു 40 ദിര്‍ഹം നല്‍കണം ഇവിടെ വിശ്രമിക്കാന്‍. രണ്ടു മണിക്കൂറിനു 75ഉം മൂന്നു മണിക്കൂറിനു 95 ദിര്‍ഹവുമാണ് നല്‍കേണ്ടത്. അഞ്ചു ശതമാനം വാറ്റ് ചേര്‍ത്തിട്ടുള്ള നിരക്കുകളാണിത്.
ദുബൈ വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് കൂട്ടി
ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്ക് വര്‍ധിപ്പിച്ചു. പത്തുവര്‍ഷത്തിനു ശേഷമാണ് വിമാനത്താവളത്തിലെ കാര്‍ പാര്‍ക്കിങ്ങിന്റെ നിരക്ക് കൂട്ടുന്നത്. ഇതനുസരിച്ച് ആദ്യ മണിക്കൂറിന് അഞ്ച് ദിര്‍ഹത്തില്‍ നിന്നും 10 ദിര്‍ഹം വരെ വര്‍ധന ഉണ്ടായിട്ടുണ്ട്. ദീര്‍ഘകാല ഇക്കോണമി പാര്‍ക്കിങ് (ബി പാര്‍ക്കിങ്) നിരക്ക് ആദ്യമണിക്കൂറിന് 20 ദിര്‍ഹത്തില്‍നിന്ന് 25 ദിര്‍ഹമായി ഉയര്‍ന്നു. ഹ്രസ്വകാല പ്രീമിയം പാര്‍ക്കിങ്ങിന് (എ പാര്‍ക്കിങ്) ആദ്യമണിക്കൂറില്‍ 30 ദിര്‍ഹം നല്‍കണം. ഇത് മുമ്പ് 20 ദിര്‍ഹമായിരുന്നു. എന്നാല്‍ 24 മണിക്കൂര്‍ പാര്‍ക്കിങ്ങിന്റെ നിരക്ക് 280 ദിര്‍ഹത്തില്‍നിന്ന് 125 ദിര്‍ഹമായി കുറച്ചിട്ടുമുണ്ട്. അഞ്ചുശതമാനം വാറ്റ് കൂടി ഉള്‍പ്പെട്ടതാണ് നിരക്കുകള്‍. രണ്ടു മണിക്കൂറിന് എ പാര്‍ക്കിങ്ങിന് 40 ദിര്‍ഹവും ബി പാര്‍ക്കിങ്ങിന് 30 ദിര്‍ഹവുമാണ് നിരക്ക്. ഇത് തന്നെ ടെര്‍മിനലിന് അനുസരിച്ച് വ്യത്യാസമുണ്ട്. ടെര്‍മിനല്‍ മൂന്നിന് എ പാര്‍ക്കിങ് നിരക്കുകളാണ് ബാധകമാവുക. എന്നാല്‍ ബി പാര്‍ക്കിങ്ങില്‍നിന്ന് 10 ദിര്‍ഹം കുറവാണ് ടെര്‍മിനല്‍ രണ്ടിലെ പാര്‍ക്കിങ് നിരക്കുകള്‍. മൂന്ന് മണിക്കൂര്‍ പാര്‍ക്ക് ചെയ്യാന്‍ ... Read more
Fairmont opens its beach for free to children with disabilities
The private beach at Fairmont The Palm Dubai, located on Palm Jumeirah, is open for children with disabilities. The children can avail the facilities totally free of cost, thanks to a collaboration between Team Angel Wolf, a non-profit association and Fairmont The Palm. The children will be taken on a devise specially designed for the purpose. It looks like extended deckchairs with a lengthy seat section suspended on a tubular frame. Floatable armrests are also attached to the frame. The straps fitted at either end will help carers to pull them through the water. The beach will be open for children ... Read more
Dubai gears up for Xyoga
Dubai’s biggest yoga festival, holistic events and entertainment for yogis and complete beginners alike, will be conducted from 16-17 March. The two-day event will see yoga sessions and classes running all weekend, from sunrise until sunset, taught by local and international yoga teachers. One of the international yogis taking part will be Tao Porchon-Lynch, who at 97 holds the Guinness World Record for being the oldest yoga teacher in the world. Bollywood star and yoga practitioner, Malaika Arora Khan will also be leading the yoga sessions. Visitors will also be able to find healthy food stalls, yoga equipment, entertainment, and more. ... Read more