Tag: dubai taxi
ഹൈടെക് ടാക്സി സര്‍വീസുമായി ദുബൈ
ഹൈടെക് വാഹനങ്ങളും മികച്ച സംവിധാനങ്ങളുമായി ദുബൈ ടാക്സി. പഴയ വാഹനങ്ങൾ പിൻവലിച്ച് ഓരോവർഷവും ആയിരം ഹൈടെക് കാറുകൾ വീതം നിരത്തിലിറക്കാനാണ് ദുബൈ ആർടിഎയുടെ പദ്ധതി. ഈ വർഷം ആദ്യപാദം പിന്നിട്ടപ്പോഴേക്കും 1.9 കോടി യാത്രക്കാർ ടാക്സികൾ പ്രയോജനപ്പെടുത്തിയതായാണ് കണക്ക്. ദുബൈയിലെ 5200 ടാക്സി വാഹനങ്ങൾ 1.1 കോടി സർവീസുകൾ ഇതിനകം പൂർത്തിയാക്കിയെന്ന് ആർടിഎ ട്രാൻസ്പോർട് വിഭാഗം തലവൻ യൂസഫ് അൽ അലി പറഞ്ഞു. പൊതുജനങ്ങളോടു മാന്യമായി ഇടപെടാനും വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കാനും പരിശീലനം ലഭിച്ച ഡ്രൈവർമാരാണ് ദുബൈ ടാക്സികളിലുള്ളത്. വിദ്യാർഥികളെ സുരക്ഷിതമായി വിദ്യാലങ്ങളിൽ എത്തിക്കാനും സർവീസ് നടത്തുന്നുണ്ട്. ഭിന്നശേഷിക്കാർക്കായി പ്രത്യേക വാഹനങ്ങൾ ഇറക്കിയതായും യൂസഫ് അൽ അലി വ്യക്തമാക്കി. ഇലക്ട്രിക് വാഹനങ്ങൾ, വിനോദ യാത്രയ്ക്കായി തുറന്ന വാഹനങ്ങൾ തുടങ്ങിയവയും ടാക്സികളായുണ്ട്. ടാക്സി വാഹനങ്ങളുടെ സേവനം സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവേയിൽ 97 ശതമാനം പേർ സംതൃപ്തി രേഖപ്പെടുത്തി. വാഹനങ്ങൾക്കെതിരെയുള്ള പരാതികൾ കുറഞ്ഞു. ഇന്ധനവില കൂട്ടിയിട്ടും നിരക്കു വർധിപ്പിക്കാതെ സർവീസ് മുന്നോട്ടു കൊണ്ടുപോകാനാണു ... Read more
യാത്രക്കാരുടെ സുരക്ഷ: ദുബൈ ടാക്സികളില്‍ നിരീക്ഷണ ക്യാമറകള്‍
ദുബൈയിലെ ടാക്സികളിലെല്ലാം ഈവര്‍ഷം അവസാനത്തോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. ടാക്സി ഡ്രൈവര്‍മാരുടെ ഡ്രൈവിങ് രീതികള്‍ നിരീക്ഷിക്കുകയാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. പൊതുവാഹനങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗംകൂടിയാണിത്. നിലവില്‍ 6500 ടാക്സികളില്‍ ക്യാമറകള്‍ ഘടിപ്പിച്ചു. ബാക്കിയുള്ള ടാക്സികളില്‍ ഈ വര്‍ഷംതന്നെ നിരീക്ഷണക്യാമറകള്‍ സ്ഥാപിക്കുമെന്ന് ട്രാന്സ്പോര്ട്ടേഷന് സിസ്റ്റംസ് ഡയറക്ടര്‍ അദേല്‍ ശക്രി പറഞ്ഞു. തൊഴില്‍പരമായും വ്യക്തിപരമായും നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ചട്ടങ്ങള്‍ ഡ്രൈവര്‍മാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിരീക്ഷണ ക്യാമറകള്‍ സഹായമാകും. നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഈ ക്യാമറയിലെ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാങ്കേതികതവിദ്യയുടെ സഹായത്തോടെ മെച്ചപ്പെട്ട യാത്രാനുഭവം ഒരുക്കുകയാണ് ആര്‍ടിഎയുടെ ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.