Tag: dubai international government achievements exhibition 2018
ഭക്ഷണം സുരക്ഷിതമോ? ഫുഡ് വാച്ച് ആപ്പ് പറയും
ദുബായിയുടെ ഭക്ഷ്യമേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് മുനിസിപ്പാലിറ്റിയുടെ ഫുഡ് വാച്ച് ആപ്പ് എത്തുന്നു. ദുബായ് മുനിസിപ്പാലിറ്റിയുടെ ഭക്ഷ്യ സുരക്ഷാവിഭാഗം വികസിപ്പിച്ചെടുത്ത ആപ്പ് അധികൃതര്‍ക്കും, ഭക്ഷ്യവ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും, സേവനദാതാക്കള്‍ക്കും ഉപയോക്താക്കള്‍ക്കും വിവരങ്ങള്‍ കൈമാറാനുള്ള വേദിയാകും. ദുബായിലെ എല്ലാ ഭക്ഷണശാലകളും വിഭവങ്ങളില്‍ ചേരുവകളുടെ വിവരങ്ങളടക്കം ഭക്ഷണത്തിന്റെ മെനു പൂര്‍ണമായും ആപ്പില്‍ പ്രദര്‍ശിപ്പിക്കണം. റെസ്റ്റോറന്റുകളില്‍ മാത്രമല്ല റീട്ടെയില്‍ സ്ഥാപനങ്ങളില്‍ വില്‍ക്കുന്ന ഭക്ഷണത്തിനും ഇത് ബാധകമാണ്. ഭക്ഷ്യരംഗത്തെ ഹാനികരമായ പ്രവണതകള്‍ തടയാനും സുരക്ഷിതത്വം ഉറപ്പാക്കാനും പുതിയ ആപ്പിന് കഴിയുമെന്ന് ഭക്ഷ്യപരിശോധന വിഭാഗം തലവന്‍ സുല്‍ത്താന്‍ അല്‍ താഹിര്‍ പറഞ്ഞു. കൂടാതെ ഉത്പന്നത്തെക്കുറിച്ചും നിര്‍മാണത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍, പരിശീലന രേഖകള്‍, താപനില പരിശോധിച്ചതിന്റെ രേഖകള്‍, വൃത്തിയാക്കുന്നതിന്റെയും അണുവിമുക്തമാക്കുന്നതിന്റെയും രേഖകള്‍ തുടങ്ങിയ പ്രധാനപ്പെട്ട വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാനുള്ള സംവിധാനവും ആപിന്റെ സവിശേഷതയാണ്. ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന വിവിധതരം അലര്‍ജികള്‍ കൃത്യമായി കണ്ടെത്താമെന്നതാണ് ആപ്പിന്റെ മറ്റൊരു ഉപയോഗം. വിഭവങ്ങളുടെ ചേരുവകള്‍ നോക്കി അലര്‍ജി ഉള്ളവര്‍ക്ക് നേരത്തെ സ്സെിലാക്കാനും അത്തരം ഭക്ഷണം ഒഴിവാക്കാനും സാധിക്കും. ദുബായ് ഇന്റര്‍നാഷണല്‍ ... Read more