Tag: DTPC
പാലക്കാട് ഗ്രാമീണ ടൂറിസം പദ്ധതിയുമായി ഡിടിപിസി
ഗ്രാമങ്ങളുടെ സൗന്ദര്യവും പാരമ്പര്യവും ആസ്വദിക്കാനും അറിയാനും വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ തുറന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. പാലക്കാടന്‍ ഗ്രാമങ്ങളുടെ തനിമ ചോരാതെ നാട്ടുവഴികളിലൂടെയുള്ള സഞ്ചാരം വിനോദസഞ്ചാരികള്‍ക്ക് അനുഭവഭേദ്യമാക്കാനാണ് ജില്ലാ വിനോദസഞ്ചാര വികസന കൗണ്‍സില്‍ ശ്രമിക്കുന്നത്. ഗ്രാമങ്ങളെ അറിയുക, ഗ്രാമങ്ങളുടെ ചരിത്രം പഠിക്കുക, പരമ്പരാഗത തൊഴിലും ഉപജീവനങ്ങളും പരിചയപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. കഴിഞ്ഞമാസം 25 അംഗ വിദേശ സംഘങ്ങളുമായി ഗ്രാമങ്ങളിലൂടെ പാലക്കാട് ഡി ടി പി സി യാത്ര നടത്തിയിരുന്നു. അപൂര്‍വ വാദ്യോപകരണങ്ങളും നെയ്ത്തും പാലക്കാടിന്റെ പ്രത്യേകതകളാണ്. ഇവയൊക്കെ പഠിക്കാന്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി ഗ്രാമങ്ങളെ കോര്‍ത്തിണക്കുന്ന ഉത്തരവാദിത്ത ടൂറിസവും ആരംഭിച്ചു. ചെണ്ടയും മദ്ദളവും ഇടയ്ക്കയും നിര്‍മിക്കുന്ന പെരുവെമ്പ്, ലോക പൈതൃകഗ്രാമമായി പ്രഖ്യാപിച്ച് നവീകരിച്ച കല്‍പ്പാത്തി, കഥകളി പാഠ്യപദ്ധതിയായി ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ സ്‌കൂള്‍ സ്ഥിതിചെയ്യുന്ന വെള്ളിനേഴി എന്നീ ഗ്രാമങ്ങളെ കോര്‍ത്തിണക്കി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് ഡിടിപിസി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതോടൊപ്പം ഡാമുകള്‍ കേന്ദ്രീകരിച്ചും വിനോദസഞ്ചാര മേഖല വികസിപ്പിക്കാന്‍ ഡിടിപിസി ലക്ഷ്യമിടുന്നുവെന്ന് ... Read more
കുറവനും കുറത്തിക്കും കൂട്ടായി രാമക്കല്‍മെട്ടില്‍ ശില്‍പ വേഴാമ്പല്‍ ഒരുങ്ങുന്നു
രാമക്കല്‍മെട്ടിലെ കുറവനും കുറത്തിക്കും കൂട്ടായി മലമുഴക്കി വേഴാമ്പലും. സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ശില്‍പമാണ് ഈ മാസം അവസാനത്തോടെ ജനങ്ങള്‍ക്കായ് തുറന്നുകൊടുക്കുന്നത്. കുറവന്‍ – കുറത്തി ശില്‍പ്പത്തിനരുകിലായി വാച്ച് ടവറിലാണ് ശില്‍പം നിര്‍മിച്ചിട്ടുള്ളത്. ഡിടിപിസിയുടെ നേതൃത്വത്തില്‍ 30 ലക്ഷം രൂപ ചെലവില്‍ കെ.ആര്‍.ഹരിലാലാണ് ശില്‍പത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. മൂന്ന് മാസമെടുത്ത് നിര്‍മിച്ച ശില്‍പത്തിന്റെ പ്രത്യേകത ശില്‍പത്തിനകത്ത് പ്രവേശിച്ച് മുകളിലെത്തി പ്രകൃതി ഭംഗി ആസ്വദിക്കാം എന്നതാണ്. ചുവട്ടിലെ മണ്ണ് നഷ്ടപ്പെട്ട് വേരുകള്‍ പുറത്തേക്ക് ഉന്തി നില്‍ക്കുന്ന മണ്ടയില്ലാത്ത ഒരു വന്‍ മരവും അതിന്റെ മുകളില്‍ നാളെത്തെ പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്നു കൊണ്ട് വന്നിരിക്കുന്ന മലമുഴക്കി വേഴാമ്പലും. പ്രകൃതിയും മണ്ണും ജലവും ശുദ്ധമായ വായുവും നഷ്ടപ്പെടുത്തിയ മനുഷ്യനുള്ള ചൂണ്ടുപലകയായി മലമുഴക്കിയുടെ ചുണ്ടുകളില്‍ കടിച്ചു പിടിച്ചിരിക്കുന്ന ഒരു കുഞ്ഞു ചെടിയുമുണ്ട്. ഈ ചെടി നാളത്തെ പച്ചപ്പിലേക്കുള്ള പ്രതീക്ഷയാണന്ന് ശില്‍പി പറയുന്നു. ഇതേ സമയം പൊള്ളയായ മരത്തിനുള്ളിലെ പൊത്തില്‍ നിന്ന് ഒരു കരിവീരന്‍ പുറത്തേക്ക് തലനീട്ടുന്നുണ്ട്. ... Read more
മൂന്നാറില്‍ വസന്തോത്സവം തുടങ്ങി
അവധിക്കാലം പൂക്കളോടൊപ്പം ആഘോഷിക്കാന്‍ പഴയ ഡി. ടി. പി. സി റിവര്‍വ്യൂ പാര്‍ക്കില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കായി. പള്ളിവാസല്‍ പോപ്പി ഗാര്‍ഡന്‍സും ജില്ലാ ടൂറിസം പ്രൊമോഷനും ചേര്‍ന്നാണ് പുഷ്പമേള നടത്തുന്നത്. മന്ത്രി എം. എം മണി ഉദ്ഘാടനം ചെയ്ത പുഷ്പമേളയില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. മേയ് 16 വരെ നടക്കുന്ന മേളയില്‍ മുതിര്‍ന്നവര്‍ക്ക് നാല്‍പതും കുട്ടികള്‍ക്ക് ഇരുപത് രൂപയുമാണ് പ്രവേശന നിരക്ക്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം എസ്. രാജേന്ദ്രന്‍ എം.എല്‍.എ. , ഡി. ടി. പി. സി സെക്രട്ടറി ജയന്‍, പി. വിജയന്‍, ജില്ലോ പഞ്ചായത്തംഗം എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
വേനല്‍ക്കാല ടൂറിസം പാക്കേജുകളുമായി ഡിടിപിസി
വേനല്‍ക്കാലം ആഘോഷമാക്കാന്‍ വിവിധ വിനോദ സഞ്ചാര പാക്കേജുകള്‍ ഒരുക്കി ഡിടിപിസി. ഗ്ലോറിയസ് തിരുവനന്തപുരം, റിഫ്രഷിങ് പൊന്‍മുടി, കൊച്ചി സ്‌പ്ലെന്‍ഡർ, അള്‍ട്ടിമേറ്റ് കൊച്ചി എന്നിവയാണ് ടൂര്‍ പാക്കേജുകള്‍. ഗ്ലോറിയസ് തിരുവനന്തപുരം അനന്തപുരിയിലെ കാഴ്ചകൾ ഒറ്റ ദിവസം കൊണ്ട് കാണാൻ കഴിയുന്ന പാക്കേജാണിത്. മസ്ക്കറ്റ് ഹോട്ടലിൽ നിന്നും ആരംഭിക്കുന്ന ഈ യാത്രയില്‍ കോട്ടൂർ ആന പലിപാലനകേന്ദ്രം, നെയ്യാർ ഡാം, ബോട്ടിങ്, തിരുവനന്തപുരം മൃഗശാല, മ്യൂസിയം, ആർട്ട് ഗാലറി, കോവളം ബീച്ച് എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രാവിലെ 7.30 തുടങ്ങുന്ന യാത്ര വൈകീട്ട് 7 മണിക്ക് അവസാനിക്കും. 795 രൂപയാണ് ചാര്‍ജ്. കൊച്ചി സ്‌പ്ലെന്‍ഡർ & അള്‍ട്ടിമേറ്റ് കൊച്ചി കൊച്ചിയിലെ കാഴ്ചകളിലേക്കുള്ള യാത്രയാണിത്. ബോള്‍ഗാട്ടി പാലസിൽ നിന്നാണ് ബസ് ആരംഭിക്കുന്നത്. മറൈൻ ഡ്രൈവിലെ കെടിഡിസിയുടെ ഇൻഫർമേഷൻ സെന്‍ററില്‍ നിന്നും സഞ്ചാരികളെ പിക്ക് ചെയ്യും. ഇവിടെ നിന്നും നേരെ തൃപ്പൂണിത്തുറ ഹിൽ പാലസിലേക്ക് പോകും. ഉച്ച ഭക്ഷണവും കഴിഞ്ഞ് മട്ടാഞ്ചേരി, ഡച്ച് പാലസ്, ജൂത പള്ളി, ഫോർട്ട് കൊച്ചി, ... Read more
കൊച്ചി കാണാന്‍ കേരള സിറ്റി ടൂറുമായി ഡിടിപിസി
കൊച്ചി കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്കായി പുത്തന്‍ സാധ്യതകളുമായി എറണാകുളം ഡിടിപിസി. സഞ്ചാര സാധ്യതകള്‍ സന്ദര്‍ശകരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ട്രാവല്‍ സൊല്യൂഷന്‍ എന്ന സ്ഥാപനം എറണാകുളം ഡിടിപിസിയുടെ അംഗീകാരത്തോടെ സീറ്റ് ഇന്‍ കോച്ച് ബേസില്‍ കേരള സിറ്റി ടൂര്‍ ആരംഭിച്ചു. കേരള സിറ്റി കോച്ചിന്റെ ആദ്യ യാത്ര ഡിടിപിസി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള നിര്‍വഹിച്ചു. ബസിന്റെ ആദ്യ ട്രിപ്പ് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നിന്ന് തുടങ്ങി കേരള ഹിസ്റ്റോറിക്കല്‍ മ്യൂസിയം, കേരള ഫോക്‌ലോര്‍ മ്യൂസിയം, ഹില്‍ പാലസ് തുടങ്ങിയ സ്ഥലം സന്ദര്‍ശിച്ചു. ഉദ്ഘാടന യാത്രയില്‍ ജനസേവ അനാഥ മന്ദിരത്തിലെ അന്തേവാസികളായ കുട്ടികളാണ് പങ്കെടുത്തത്. ചടങ്ങില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ടൂറിസം ജോയിന്റ് ഡയറക്ടര്‍ കെ പി നന്ദകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ വി പി കൃഷ്ണകുമാര്‍, ഡിടിപിസി എക്സിക്യൂട്ടീവ് മെമ്പര്‍മാരായ പി ആര്‍ റെനീഷ്, പി എസ് പ്രകാശന്‍, സതീഷ് എന്നിവര്‍ പങ്കെടുത്തു. ദിവസവും രാവിലെ ... Read more
കേരളത്തിന്റെ സ്വന്തം കാരവന്‍ ദേ മലപ്പുറത്ത് എത്തി
മെഗാ സ്റ്റാറുകള്‍ക്ക് മാത്രമല്ല ഇനി നമുക്ക് ഉണ്ട് കാരവന്‍. ചലിക്കുന്ന കൊച്ചു വീടെന്ന് അറിയുന്ന കാരവന്‍ മലപ്പുറത്ത് എത്തി. അതും ഒന്നല്ല രണ്ടെണ്ണം മലപ്പുറം കോഴിച്ചെന ലാവര്‍ണ്ണ എസ് ട്രാവല്‍സാണ് ആദ്യമായി ടൂറിസ്റ്റ് കാരവന്‍ നിരത്തിലറക്കുന്നത്. വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഒരേസമയം ആറുപേര്‍ക്ക് ഉപയോഗിക്കാനുള്ള സജ്ജീകരണങ്ങള്‍ കാരവനിലുണ്ട്. മേക്കപ്പ് റൂം, ബാത്ത് റൂം, ബെഡ് റൂം എന്നിവയുള്‍പ്പെടെ അത്യാധുനികസൗകര്യങ്ങളാണുള്ളത്.വൈ ഫൈ സൗകര്യവും ടെലിവിഷന്‍, എ.സി., റെഫ്രിജറേറ്റര്‍, ഓവന്‍ തുടങ്ങിയവയും ഈ ചലിക്കുന്ന കൊച്ചുവീട്ടിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമായും സിനിമാ ആവശ്യങ്ങള്‍ക്കായാണ് കാരവന്‍ ഉപയോഗിക്കുന്നത്. മലയാളത്തില്‍ ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമാണ് സ്വന്തമായി കാരവാനുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വാടകക്കെടുത്താണ് മിക്ക സിനിമാ ലൊക്കേഷനുകളിലും കാരവന്‍ എത്തിക്കുന്നത്. വിദേശികളായ ടൂറിസ്റ്റുകള്‍ക്കും ഉപയോഗിക്കാമെന്ന ലക്ഷ്യത്തോടെയാണ് കാരവനുകള്‍ വാങ്ങിയതെന്ന് ട്രാവല്‍സ് ഉടമ ഷാഫി പറഞ്ഞു. കെ.ടി.ഡി.സി.യുമായി സഹകരിച്ച് ഇതിനുള്ള സംവിധാനങ്ങളൊരുക്കുന്ന തയ്യാറെടുപ്പിലാണ് ഷാഫി. കോട്ടയ്ക്കലില്‍ എത്തുന്ന വിദേശികള്‍ക്ക് പഞ്ചനക്ഷത്രസൗകര്യത്തോടെ നാട് ചുറ്റിക്കാണുവാനുള്ള സൗകര്യമൊരുക്കുന്നതിനും പദ്ധതിയുണ്ട്.