Tag: domestic services of indigo and go air

ആഭ്യന്തര യാത്രകള്‍ക്ക് നിരക്ക് വര്‍ധിപ്പിച്ച് ഇന്‍ഡിഗോയും ഗോ എയറും

വി​മാ​ന​ങ്ങ​ളു​ടെ ത​ക​രാ​ർ​മൂ​ലം ഇ​ൻ​ഡി​ഗോ​യും ഗോ ​എ​യ​റും സ​ർ​വി​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ച​തോടെ യാത്രാ നിരക്കും വര്‍ധിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനിയാണ് ഇന്‍ഡിഗോ. എ320 ഇനത്തില്‍പെട്ട 31 വിമാനമാണ് ഇന്‍ഡിഗോക്കുള്ളത്. ഇതില്‍ എട്ടെണ്ണത്തിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതുമൂലം 400ല്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കപ്പെട്ടത്. തകരാര്‍ പരിഹരിച്ച് വിമാനങ്ങള്‍ സര്‍വീസിനു ഉപയോഗിക്കാന്‍ രണ്ടുമാസമെങ്കിലും എടുക്കും. അതുവരെ നിരക്കു വര്‍ധന തുടരും. ഇ​ൻ​ഡി​ഗോ​യും ഗോ ​എ​യ​റും ഉ​പ​യോ​ഗി​ച്ചി​രു​ന്ന എ 320 ​വി​മാ​ന​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ത​ക​രാ​റി​ലാ​കു​ന്ന​തി​നെ തു​ട​ർ​ന്ന് സു​ര​ക്ഷ​കാ​ര​ണ​ങ്ങ​ളാ​ൽ പ​റ​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന​ത് വി​ല​ക്കി​യ​താ​ണ് പ്ര​ശ്നം സൃ​ഷ്​​ടി​ച്ച​ത്. അ​തി​നാ​ൽ ബ​ദ​ൽ സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തി​യ​തി​നു​ൾ​പ്പെ​ടെ ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഇ​രു​വി​മാ​ന​ക്ക​മ്പ​നി​ക്കു​മു​ണ്ടാ​യി. ഇ​തോ​ടെ ഇ​വ​ർ ടിക്കറ്റുകളുടെ നി​ര​ക്ക് വര്‍ധിപ്പിക്കുകയായിരുന്നു.