Tag: Doha
Saudi Arabia offers visas on arrival for Qatari Hajj pilgrims
Saudi Arabia will provide Hajj visas for Qatari nationals on-arrival, noting that Doha had been attempting to block access to citizens wishing to perform the holy pilgrimage later this month. The Saudi Ministry of Hajj and Umra countered Qatari claims that the kingdom was blocking access to websites used to register for Hajj visas by officially allowing citizens to obtain permits at the King Abdulaziz Airport in Jeddah. The ministry provided photos of the offices that will be responsible for Qatari pilgrims during their stay in Makkah. “Qataris will be granted passage, despite a diplomatic dispute between Riyadh and Doha,” ... Read more
അല്‍ ദഖീറ ബീച്ച് സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നു
ശുചീകരിച്ച അല്‍ ദഖീറ ബീച്ച് സന്ദര്‍ശകര്‍ക്കായി തയ്യാറായി. മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ പൊതുശുചിത്വ വിഭാഗമാണ് അല്‍ ദഖീറ ബീച്ച് ശുചീകരണ പ്രക്രിയ നടത്തിയത്. ബീച്ച് ശുചീകരണത്തോടൊപ്പം മണല്‍ പുഷ്ടിപ്പെടുത്തുന്ന പ്രവര്‍ത്തനവും നടത്തി. ഏകദേശം ഒരുകിലോമീറ്റര്‍ ദൂരത്തില്‍നിന്ന് 18 ടണ്‍ കല്ലുകള്‍ നീക്കുകയും അവിടെ മണല്‍ നിറയ്യക്കുകയും ചെയ്തു. മണല്‍ നിറയ്ക്കലിന്റെ ആദ്യഘട്ടം ഏപ്രിലിലാണ് നടത്തിയത്. കല്ലുകള്‍ നീക്കംചെയ്തശേഷം മണല്‍ നിറയ്ക്കുകയായിരുന്നു. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് ശുചിത്വവിഭാഗം ഡയറക്ടര്‍ സഫര്‍ അല്‍ ഷാഫി പറഞ്ഞു. അല്‍ ദഖീറ പ്രദേശത്തെ ആളുകളുമായി സഹകരിച്ചാണ് മണല്‍ നിറയ്ക്കല്‍ പ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. മണല്‍ കൊണ്ടിട്ടെങ്കിലും ബീച്ചിന്റെ ഭൂപ്രകൃതിക്ക് വ്യത്യാസമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അല്‍ ദഖീറ ബീച്ച് ശുചിയാക്കുകയും മികവുറ്റതാക്കുകയും ചെയ്തതോടെ സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവമാണ് ലഭ്യമാകുക. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് കൂടിയായ അല്‍ ദഖീറ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന അംഗം ഹമദ് ലഹ്ദാന്‍ അല്‍ ... Read more
ദോഹയില്‍ സല്‍വാ- ദൂഖാന്‍ ഹൈവേ തുറന്നു
റവ്ദ റാഷിദ് റോഡ് വികസനപദ്ധതിയുടെ മൂന്നാം ഭാഗമായി സല്‍വ റോഡിനെയും ദൂഖാന്‍ ഹൈവേയെയും ബന്ധിപ്പിക്കുന്ന പാത തുറന്നു. പുതിയ പാത ഗതാഗതത്തിനു പൂര്‍ണ സജ്ജമാക്കിയാണ് തുറന്നുകൊടുത്തിരിക്കുന്നതെന്ന് അഷ്ഗാല്‍ തെക്കന്‍ പാതാ വിഭാഗം മേധാവി അഹമ്മദ് അല്‍ ഒബയ്ദ്ലി അറിയിച്ചു. വടക്ക് റവ്ദ റാഷിദ് വില്ലേജ് റൗണ്ട് എബൗട്ട് മുതല്‍ ദൂഖാന്‍ ഹൈവേയിലെ ലിബ്സയ്യാര്‍ ഇന്റര്‍ചേഞ്ച് വരെ നീളുന്ന പാതയുടെ നീളം 14 കിലോമീറ്ററാണ്. ഇരുദിശകളിലും മൂന്നുവരി ഗതാഗതം സാധ്യമാണ്. ഏറ്റവും മുന്തിയ നിലവാരത്തിലാണ് നിര്‍മാണം. ഈ റോഡില്‍ നിന്നു കിഴക്കോട്ടേക്ക് (അല്‍ ഷീഹാനിയ പ്രദേശത്തേക്ക്) മൂന്നു കിലോമീറ്റര്‍ നീളത്തില്‍ ഇരുവശങ്ങളിലും രണ്ടുവരി ഗതാഗതം സാധ്യമാകുന്ന അനുബന്ധ റോഡും നിര്‍മിച്ചിട്ടുണ്ട്. സുരക്ഷാവേലികള്‍, തെരുവുവിളക്കുകള്‍ എന്നിവയ്ക്കു പുറമേ 29 കിലോമീറ്റര്‍ നീളത്തില്‍ കുടിവെള്ള പൈപ്പുകളും 31 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുത കേബിളുകളും സ്ഥാപിച്ചിട്ടുണ്ട്. ടെലികമ്യുണിക്കേഷന്‍ ശൃംഖലയ്ക്കായി മേഖലയില്‍ 100 കിലോമീറ്റര്‍ കേബിളും പാതയോരത്തു ചെടികള്‍ നനയ്ക്കാനായി 3.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഉപരിതല പൈപ്പുകളും സ്ഥാപിച്ചതായും ... Read more
ബോധവല്‍ക്കരണ പരിപാടിയുമായി ദോഹ ട്രാഫിക് വകുപ്പ്
സുരക്ഷ ഉറപ്പാക്കാന്‍ റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന സന്ദേശവുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക്. അറബ് ട്രാഫിക്ക് വാരാചരണത്തോടനുബന്ധിച്ച് ട്രാഫിക്ക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാന്‍ വകുപ്പ് വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. രണ്ടുദിവസം നീണ്ട ട്രാഫിക്ക് ബോധവത്കരണ പ്രദര്‍ശനമായിരുന്നു ഇതില്‍ പ്രധാനം. ട്രാഫിക് ചട്ടങ്ങള്‍ പാലിക്കുകയെന്നത് ഒരു സംസ്കാരമായി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. യുവാക്കള്‍ക്കിടയിലെ ബോധവത്കരണവും വകുപ്പ് ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ട്രാഫിക് ബോധവത്കരണ വകുപ്പ് വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാദി അല്‍ ഹാജ്രി പറഞ്ഞു. അടുത്തിടെയുണ്ടായ അപകടങ്ങളില്‍ കൂടുതലും യുവാക്കള്‍ ഉള്‍പ്പെട്ടവയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സ്- അടിയന്തര രക്ഷാവിഭാഗങ്ങളുടെ വികസനവും മെച്ചപ്പെട്ട സേവനവുമാണ് റോഡിലെ അപകടമരണങ്ങള്‍ കുറയാന്‍ കാരണമായതെന്നും മുഹമ്മദ് റാദി അല്‍ ഹാജ്രി ചൂണ്ടിക്കാട്ടി.
വെസ്റ്റ് ബേ നോര്‍ത്ത് ബീച്ച് ഇനി വിനോദ കേന്ദ്രമാകുന്നു
വെസ്റ്റ് വേ നോര്‍ത്ത് ബീച്ച് വികസന പദ്ധതിയുമായി ദോഹ പൊതുമരാമത്ത് വകുപ്പ്. ആകര്‍ഷകമായ ഒരു വാട്ടര്‍ഫ്രണ്ട് വിനോദകേന്ദ്രമായി ഇവിടം മാറ്റാനാണ് പദ്ധതി. ബീച്ച് പാര്‍ക്ക്, ഫാമിലി സോണ്‍, കായിക വിനോദങ്ങള്‍ക്ക് പ്രത്യേക മേഖലകള്‍, സൈക്കിള്‍ പാതകള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള പദ്ധതിയാണ് ഒരുക്കുന്നത്. താമസക്കാരെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന, വിനോദ സഞ്ചാര – ഹോസ്പിറ്റാലിറ്റി മേഖലകള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള ഒരു കേന്ദ്രമായി ഇവിടം വികസിപ്പിക്കാനാണ് പദ്ധതിയെന്ന് അഷ്ഘാല്‍ വെബ്സൈറ്റിലൂടെ അറിയിച്ചു. പദ്ധതിക്കായി ഖത്തറിലെ കമ്പനികളില്‍നിന്നും അന്തരാഷ്ട്ര തലത്തില്‍ പ്രശസ്തരായ ആര്‍ക്കിടെക്ടുകളില്‍ നിന്നും ഡിസൈന്‍ ക്ഷണിച്ചിട്ടുണ്ട്. ‘വിഷന്‍ കോംപെറ്റിഷന്‍ ഫോര്‍ വെസ്റ്റ് ബേ ബീച്ച് ഡെവലപ്മെന്റ് ‘ എന്ന പേരിലാണ് ഡിസൈനിനായുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. പദ്ധതിയുടെ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തിയ ത്രിമാന അനിമേഷന്‍ ചിത്രമാണ് സമര്‍പ്പിക്കേണ്ടത്. നഗരഭാഗത്ത് നിന്ന് വിവിധ ഗതാഗത സംവിധാനങ്ങള്‍ ഏകോപിപ്പിച്ച് വാട്ടര്‍ ഫ്രണ്ടിലേക്ക് എത്താനുള്ള മാര്‍ഗങ്ങളും ഡിസൈനില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. തിരഞ്ഞെടുക്കുന്ന പ്ലാനിന് 300,000 ഖത്തര്‍ റിയാല്‍ സമ്മാനമായി ലഭിക്കുമെന്നും അഷ്ഘാല്‍ അറിയിച്ചു. ... Read more
സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതുമയുമായി കത്താറ
ദോഹ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ വരുന്നു. ഹൈടെക് പ്ലാനറ്റേറിയം, ആഡംബര ഷോപ്പിങ് മാള്‍, കുട്ടികളടക്കമുള്ളവര്‍ക്ക് ഷോപ്പിങ് സൗകര്യങ്ങള്‍ തുടങ്ങിവയാണ് കത്താറ വില്ലേജില്‍ തയ്യാറാകുന്നത്. ഈ വര്‍ഷം അവസാനപാദത്തില്‍ പ്ലാനറ്റേറിയത്തിന്റെയും വാനനിരീക്ഷണ കേന്ദ്രത്തിന്റെയും പണിപൂര്‍ത്തിയാകും. കടല്‍ കാണാവുന്ന വിധത്തില്‍ 12 വ്യത്യസ്ത കെട്ടിടങ്ങളും പാര്‍ക്കിങ് സ്ഥലവും ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി. ഭക്ഷണശാലകള്‍, കഫേകള്‍, വായനശാലകള്‍, പ്രദര്‍ശനഹാള്‍, സിനിമാ തിയേറ്റര്‍, സാംസ്കാരിക കേന്ദ്രങ്ങള്‍ തുടങ്ങിയവയുണ്ടാകും. പ്ലാനറ്റേറിയം 2240 ചതുരശ്ര മീറ്ററിലാണ് പണിയുക. 200 പേര്‍ക്ക് ഒരേസമയം പ്രദര്‍ശനം കാണാവുന്ന വിധത്തില്‍ ക്രമീകരിച്ച പ്ലാനറ്റേറിയത്തില് നാലു ഇരിപ്പിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്കും നാലെണ്ണം മുതിര്‍ന്ന പൗരന്മാര്‍ക്കുമുണ്ടാകും. വ്യത്യസ്ഥ പരിപാടികള്‍ നടത്തുന്നതിനായി കടല്‍ കാണാവുന്നതരത്തില്‍ വിശാലമായ ടെറസ്സാണ് ഒരുങ്ങുന്നത്. മധ്യപൂര്‍വേഷ്യയിലെ ആദ്യത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ ‘ഏവിയന്‍ സ്പാ’ കത്താറ പ്ലാസയിലൊരുക്കുന്നുണ്ട്. കുട്ടികള്‍ക്കായുള്ള മാളുമുണ്ടാകും. ചുവപ്പിലും സ്വര്‍ണനിറത്തിലും പൊതിഞ്ഞ വലിയ രണ്ട് സമ്മാനപ്പൊതികളുടെ രൂപത്തിലാണ് ഇത് ഡിസൈന്‍ ചെയ്യുന്നത്. മറ്റൊരു ആകര്‍ഷണമായി മാറുന്ന കത്താറ ഹില്‍സ് ... Read more
ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് തുറന്നു
ഖലീഫ അവന്യൂ പദ്ധതിയുടെ ഭാഗമായുള്ള ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച് ഗതാഗതത്തിനായി തുറന്നു. ദോഹ, ദുഖാന്, ബാനി ഹാജര്‍, അല്‍ റയാന് എന്നിവിടങ്ങള്‍ക്കിടയില്‍ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതാണ് ബാനി ഹാജര്‍ ഇന്റര്‍ചേഞ്ച്. അഷ്ഘാല്‍ എക്സ്പ്രസ്സ് വേ വകുപ്പ് മാനേജര്‍ എന്‍ജിനീയര്‍ യൂസഫ് അല്‍ ഇമാദി, ഗതാഗത എന്‍ജിനീയറിങ്-സുരക്ഷാ വകുപ്പ് മാനേജര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് മാരിഫിയ എന്നിവര്‍ ചേര്‍ന്നാണ് ഇന്റര്‍ചേഞ്ച് ഗതാഗതത്തിന് തുറന്നത്. അഷ്ഘാല്‍ ജീവനക്കാരും പ്രോജക്ട് എന്‍ജിനീയര്‍മാരും തൊഴിലാളികളും ഉദ്ഘാടനത്തില്‍ പങ്കെടുത്തു. ബാനി ഹാജറിലെ പുതിയ ഇന്റര്‍ചേഞ്ച് തുറന്നതോടെ താത്കാലികമായി നിര്‍മിച്ച റോഡ് നീക്കും. ഇനിമുതല്‍ ഇന്റര്‍ചേഞ്ച് വഴിയുള്ള സ്ഥിരമായ പാതയിലൂടെയാകും ഗതാഗതം. പുതിയ ഇന്റര്‍ചേഞ്ച് തുറന്നതോടെ യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ കഴിയും. ബാനി ഹാജര്‍ റൗണ്ട് എബൗട്ട് മൂന്ന് തലത്തിലുള്ള ഇന്റര്‍ചേഞ്ചായി മാറ്റിയതിലൂടെ മണിക്കൂറില്‍ 1,500 വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയും. ഖലീഫ അവന്യൂ, ദുഖാന് റോഡ്, അല്‍ റയാന് റോഡ് എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാനുള്ള പ്രധാന പോയന്റുകൂടിയാണിത്. അല്‍ റയാന് റോഡില്‍നിന്നും ... Read more
ഹമദ് വിമാനത്താവളത്തില്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ പിടിവീഴും
പത്തു മിനിട്ടില്‍ കൂടുതല്‍ ഹമദ് വിമാനത്താവളത്തിന്റെ മുമ്പില്‍ അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ ഇനി പിടിവീഴും. അശ്രദ്ധമായി വിമാനത്താവളത്തിന്റെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്താല്‍ വാഹനം എടുത്തുനീക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചുള്ള പുതിയ നടപടിക്ക് ഞായറാഴ്ച തുടക്കമായി. വിമാനത്താവളത്തിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകളില്‍ നിരവധി യാത്രക്കാര്‍ വാഹനങ്ങള്‍ ദീര്‍ഘനേരം പാര്‍ക്ക് ചെയ്യുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാലാണ് പുതിയ നടപടി. പരമാവധി പത്ത് മിനിട്ടില്‍ കൂടുതല്‍ വിമാനത്താവളത്തിന്റെ മുമ്പില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. വിമാനത്താവളത്തിലെ സുരക്ഷ നിലനിര്‍ത്തണമെന്നും അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വാഹനം പാര്‍ക്ക് ചെയ്യാനായി വലിയ സൗകര്യമാണുള്ളത്. ടെര്‍മിനലുകളുടെ മുമ്പില്‍ വാഹനം പാര്‍ക്ക് ചെയ്യാതെ പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
ദോഹ മെട്രോ ആദ്യ സര്‍വീസ് ഒക്ടോബറില്‍
ദോഹ മെട്രോയുടെ ആദ്യ ഘട്ടമായ റെഡ്ലൈനിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 31ന് നടന്നേക്കും. അല്‍ വക്രയിലേക്കാവും ആദ്യ സര്‍വീസ് നടത്തുക. സിവില്‍ ഡിഫന്‍സുമായിച്ചേര്‍ന്ന് ദോഹ മെട്രോ ആസ്ഥാനത്തു സംഘടിപ്പിച്ച സുരക്ഷാ ശില്പശാലയില് മെട്രോയുടെ നിര്‍മാണ, നിയന്ത്രണ ചുമതലയുള്ള ഖത്തര്‍ റെയില്‍ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. അല്‍ റിഫാ സ്റ്റേഷന്റെ ആകാശ ദൃശ്യം അത്യാഹിത ഘട്ടങ്ങളില്‍ സ്റ്റേഷനുകളില്‍നിന്നു യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതു സംബന്ധിച്ചായിരുന്നു ശില്പശാല. തീരപാത എന്നുകൂടി അറിയപ്പെടുന്ന റെഡ് ലൈനിനു 40 കിലോമീറ്ററാണു ദൈര്‍ഘ്യം. വടക്ക് ലുസൈലില്‍ നിന്നാരംഭിക്കുന്ന പാത തെക്ക് അല്‍ വക്രയിലാണ് അവസാനിക്കുന്നത്. 2022ലെ ഫിഫ മല്‍സര സ്റ്റേഡിയങ്ങളിലേക്കു നേരിട്ടെത്താവുന്ന വിധത്തിലാണ് രണ്ടിടത്തും സ്റ്റേഷനുകള്‍ നിര്‍മിച്ചിരിക്കുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിനെ സ്പര്‍ശിച്ചാണു റെഡ് ലൈന്‍ കടന്നുപോകുന്നത്. റെഡ് ലൈനില്‍ 18 സ്റ്റേഷനുകളാണ് ഉള്ളത്. കത്താറ, അല്‍ ബിദ, വെസ്റ്റ്ബേ, കോര്‍ണിഷ്, ഡിഇസിസി (ദോഹ എക്സിബിഷന് ആന്‍ഡ് കണ്വന്ഷന് സെന്റര്‍), അല്‍ ഖസാര്‍, റാസ് ബു ഫോണ്ടാസ്, ഇക്കണോമിക് ... Read more
കടലാമകളുടെ പ്രജനനം: ഫുവൈറിത്ത് ബീച്ച് നാല് മാസത്തേക്ക് അടച്ചു
വംശനാശ ഭീഷണി നേരിടുന്ന കടലാമകളുടെ സംരക്ഷണാര്‍ത്ഥം ദേഹയിലെ പ്രധാന ബീച്ചുകളിലൊന്നായ ഫുവൈറിത്ത് നാലുമാസത്തേക്ക് അടച്ചു. നഗരസഭാ പരിസ്ഥിതി മന്ത്രാലയത്തിലെ പരിസ്ഥിതിസംരക്ഷണ വന്യജീവി വകുപ്പാണ് ബീച്ച് അടച്ചത്. ഏപ്രില്‍ ഒന്നുമുതല്‍ ഓഗസ്റ്റ് ഒന്നുവരെ വംശനാശഭീഷണി നേരിടുന്ന ഹൗക്ക്സ് ബില്‍ കടലാമകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രജനനം സംരക്ഷിക്കാനായാണ് ബീച്ച് അടച്ചത്. ഓഗസ്റ്റ് ഒന്നുവരെയാണ് കടലാമകളുടെ പ്രജനനം നടക്കുന്നത്. രാജ്യത്ത് നാല് കടലോരങ്ങളിലും നാല് ദ്വീപുകളിലുമാണ് കടലാമകള്‍ മുട്ടയിടുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാകുന്നത്. ഫുവൈറിത്ത്, അല്‍ ഖാരിയ, റാസ് ലഫാന്‍, അല്‍ മറൂണ എന്നീ തീരങ്ങളിലും ഹലുല്‍, ഷരീവു, റാസ് രഖന്‍, ഉംതെയ്സ് എന്നീ ദ്വീപുകളിലുമാണ് കടലാമകളുടെ സാന്നിധ്യം ഏറെയുള്ളത്. വംശനാശഭീഷണി നേരിടുന്ന കടലാമകളും ഫുവൈറിത്തിലെത്തുന്നുണ്ട്. കടലാമകള്‍ കൂടുതലായി മുട്ടിയിടാനെത്തുന്ന ഫുവൈരിത്ത് തീരഭാഗം വേലികെട്ടി തിരിച്ചും മറ്റും കടലാമകള്‍ക്ക് സുരക്ഷിതമായി മുട്ടയിടാനുള്ള അവസരം മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. കടലാമകളുടെ സാന്നിധ്യം ഏറെയുള്ള സ്ഥലങ്ങളില്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കും. കടലാമകളുടെ വംശനാശഭീഷണി മുന്നില്‍ക്കണ്ടാണ് മന്ത്രാലയം സംരക്ഷണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്ത് നടപ്പാക്കുന്നത്. ഒന്‍പത് ... Read more
ദോഹ–ചിക്കാഗോ സർവീസില്‍ ക്യൂസ്യൂട്ടുമായി ഖത്തര്‍ എയര്‍വേയ്സ്
ബിസിനസ് ക്ലാസ് രംഗത്തെ വിപ്ലവകരമായ ചുവടുവെപ്പായ ക്യൂ സ്യൂട്ട് ഏപ്രിൽ ഒന്ന് മുതൽ ദോഹ – ചിക്കാഗോ സർവീസിൽ അവതരിപ്പിക്കുമെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. ബിസിനസ് ക്ലാസ് ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്കും വാഷിംഗ്ടൺ ഡല്ലസ് രാജ്യാന്തര വിമാനത്താവളത്തിലേക്കുമുള്ള സർവീസുകളിൽ ഖത്തർ എയർവേയ്സ് തുടക്കം കുറിച്ചിരുന്നു. ഖത്തർ എയർവേയ്സിെൻറ അവാർഡ് വിന്നിംഗ് ബിസിനസ് ക്ലാസ് യാത്ര കൂടുതൽ പേർക്കെത്തിക്കുകയും അമേരിക്കൻ വിപണികളിലുള്ള ഖത്തർ എയർവേയ്സിെന്റെ പ്രതിബദ്ധത ശക്തിപ്പെടുത്തുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ചിക്കാഗോയിലെ ഓഹാരേ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള ഖത്തർ എയർവേയ്സ് സർവീസിലാണ് ക്യൂ സ്യൂട്ട് ഘടിപ്പിക്കുന്നത്. ബോയിങ് 777–300 വിമാനമാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്. ബിസിനസ് ക്ലാസ് യാത്രയിൽ വ്യത്യസ്ത യാത്രാ അനുഭവം ലഭ്യമാക്കുന്ന ക്യൂ സൂട്ട് ബോയിംഗ് 777ലാണ് ആദ്യമായി ഘടിപ്പിച്ചത്. അന്താരാഷ്ട്ര ഏവിയേഷൻ രംഗം ഇരു കൈയും നീട്ടി സ്വീകരിച്ച ക്യൂ സ്യൂട്ടിലൂടെ ഖത്തർ എയർവേയ്സിന് അൾട്രാസ് 2017ൽ ബെസ്റ്റ് എയർലൈൻ ഇന്നവേഷൻ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചിരുന്നു. ... Read more
ദോഹ എയര്‍പോര്‍ട്ട് റോഡില്‍ പുതിയ നടപ്പാലം വരുന്നു
12 മണിക്കൂര്‍ കൊണ്ട് റോഡിന് മുകളില്‍ മേല്‍പാലം സ്ഥാപിച്ച് ദോഹ എയര്‍പ്പോര്‍ട്ട് റോഡ്. ദ്രുതഗതിയില്‍ പുരോഗമിക്കുന്ന നടപ്പാലത്തിന്റെ അനുബന്ധ ജോലികള്‍ കൂടി പൂര്‍ത്തിയാക്കിയശേഷം നടപ്പാലം ഏറെ വൈകാതെ തുറന്നു കൊടുക്കും. റോഡിനു മുകളിലെ പാലത്തിന്റെ ഭാഗങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി കഴിഞ്ഞ ദിവസം 12 മണിക്കൂര്‍ നേരത്തേക്ക് എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതം തടഞ്ഞിരുന്നു. നേരത്തേ തയ്യാറാക്കി വച്ച ഭാഗങ്ങള്‍ റോഡിനു മുകളില്‍ സ്ഥാപിക്കുകയാണു ചെയ്തത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓഫിസുകളിലുള്ളവര്‍ക്ക് ഏറെ പ്രയോജനകരമാകും ഈ കാല്‍നടപ്പാലമെന്നു വിലയിരുത്തുന്നു. കാല്‍നട യാത്രക്കാര്‍ക്കുവേണ്ടി പ്രത്യേക മാസ്റ്റര്‍പ്ലാനിനു ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയം അടുത്തിടെ രൂപം നല്‍കിയിരുന്നു. കാല്‍നട യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള പദ്ധതിപ്രകാരം 50 ക്രോസ്വാക്കുകളാണു നിര്‍മ്മിക്കുക. ഇതില്‍ 26 എണ്ണം മേല്‍നടപ്പാതകളും കീഴ്നടപ്പാതകളുമാണ്.
പുതിയ പിഴത്തുക അടിസ്ഥാനരഹിതമെന്ന് ഗതാഗതവകുപ്പ്
ദോഹ:ഗതാഗതനിയമത്തില്‍ ഭേദഗതി വരുത്തിയെന്നതരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് ഗതാഗതവകുപ്പ്. വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട ഗതാഗതകേസുകളില്‍ പുതിയ പിഴത്തുക ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിനെതിരെ പ്രതികരണവുമായി ഗതാഗത വകുപ്പിലെ മീഡിയ-ഗതാഗത ബോധവത്കരണ അസി. ഡയറക്ടര്‍ മേജര്‍ ജാബിര്‍ മുഹമ്മദ് ഒദെയ്ബ മുന്നോട്ട് വന്നു. വാഹനാപകടങ്ങളില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം പാലിച്ചിട്ടില്ലെങ്കിലോ അല്ലെങ്കില്‍ റോഡില്‍ സുരക്ഷിതമായ വാഹനം ഓടിക്കാത്തതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ പിഴ ത്തുക ഏര്‍പ്പെടുത്തുന്നത് നിലവിലുള്ളതാണെന്നും പുതുതായിട്ടുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വാഹനാപകടങ്ങളില്‍ പുതിയ പിഴത്തുക ഏര്‍പ്പെടുത്തിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. താഗതനിയമത്തിലെ 64-ാം വകുപ്പ് പ്രകാരം മതിയായ അകലം പാലിക്കാത്തതിനെത്തുടര്‍ന്ന് അപകടത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ നിന്ന് ആയിരം റിയാലും 46-ാം വകുപ്പ് പ്രകാരം സുരക്ഷിതമായി വാഹനം ഓടിക്കാത്തതിനെത്തുടര്‍ന്ന് റോഡ് അപകടത്തിനിടയാക്കുകയും ചെയ്യുന്നവരില്‍നിന്ന് 500 റിയാലുമാണ് ഈടാക്കുന്നത്. ഇത്തരം ലംഘനങ്ങള്‍ അപകടങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഗതാഗത പോലീസിന്റെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കും. ഡ്രൈവര്‍മാരുടേയും റോഡിലെ മറ്റ് ഉപയോക്താക്കളുടേയും സുരക്ഷ ഉറപ്പാക്കാന്‍ ഗതാഗത സുരക്ഷാ ... Read more
ഒട്ടകങ്ങള്‍ ഓടും അറേബ്യ; ഒട്ടക ഓട്ട മത്സരത്തിന് തുടക്കമായി
ദോഹ: രാജ്യത്തെ ഏറ്റവും ചിലവേറിയ മേളകളിലൊന്നായ അറേബ്യന്‍ ഓട്ടമത്സരത്തിന് തുടക്കമായി. അല്‍ ഷഹാനിയ ഒട്ടക റേസ് ട്രാക്കിലാണ് മത്സരം നടക്കുന്നത്. പന്ത്രണ്ട് ദിവസം നീണ്ടു നില്ക്കുന്ന മത്സരത്തിന്റെ ഒടുവില്‍ വിജയിയായി എത്തുന്നവര്‍ക്ക് പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വാളാണ് സമ്മാനം. മത്സരം ആരംഭിച്ച ആദ്യ ദിവസം 26 റൗണ്‍ുകളാണ് ഉണ്ടായിരുന്നത്. നാല് മുതല്‍ അഞ്ച് കിലോമീറ്റര്‍ വരെയുള്ള ഓട്ടമത്സരങ്ങളാണ് ആദ്യ ദിനം നടന്നത്. അറേബ്യയിലെ പരമ്പരാഗത കായികയിനമായ ഒട്ടകങ്ങളുടെ ഓട്ടമത്സരം കാണാന്‍ നിരവധി പേരാണ് എത്തുന്നത്. മത്സരം മാര്‍ച്ച 14ന് അവസാനിക്കും.
കൂറ്റന്‍ അറേബ്യന്‍ ടെന്റിലിരുന്ന് കാണാം ലോകകപ്പ് സെമി
അല്‍ഖോറില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനായി നിര്‍മ്മിക്കുന്ന അല്‍ ബാത്ത് സ്റ്റേഡിയത്തില്‍ അറേബ്യന്‍ ടെന്റ് പൂര്‍ത്തിയാവുന്നു. ഈ വര്‍ഷത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്ന സ്റ്റേഡിയം രൂപകല്പന ചെയ്യുന്നത് പ്രശസ്തമായ അറേബ്യന്‍ ടെന്റിന്റെ മാതൃകയിലാണ്. അന്തിമ ഘട്ടത്തിലേക്ക് നിര്‍മാണം കടന്നതോടെ പുറം ഭാഗത്തെ അറേബ്യന്‍ ടെന്റുകളുട മാതൃകയിലുള്ള പാനലുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു. 4584 തൊഴിലാളികള്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന് ചുമതല ഗള്‍ഫാര്‍ അല്‍ മിസ്നാദ്, സാലിനി ഇംപ്രെജിലോ ഗ്രൂപ്, സിമോല എന്നിവര്‍ക്കാണ്. ലോക കപ്പിനായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വലിയ സ്റ്റേഡിയത്തിന് ഇതിനോടകം തന്നെ 1.6 കോടി മനുഷ്യ പ്രവര്‍ത്തി മണിക്കൂറുകള്‍ സ്റ്റേഡിയം നിര്‍മാണത്തിനായി ചെലവഴിച്ചു. ലോകകപ്പ് സെമി ഫൈനല്‍ നടക്കുവാനിരിക്കുന്ന സ്റ്റേഡിയത്തില്‍ 60,000 കാണികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ദോഹയില്‍ നിന്ന് 60 കിലോമീറ്റര്‍ വടക്കു മാറി സ്ഥിതി ചെയ്യുന്ന സ്റ്റേഡിയം പൂര്‍ത്തിയാവുന്നതോടെ നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതാവും. ഗള്‍ഫ് രാജ്യങ്ങളുടെ അടയാളമായ ടെന്റുകളുടെ മാതൃക സംസ്കാരത്തിന്റെ ഭാഗമാണ്. ദൂരെ നിന്ന് നോക്കിയാല്‍ ... Read more