Tag: Digital Garden
ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനായി കനകക്കുന്ന്
കനകക്കുന്ന് കൊട്ടാര വളപ്പിലെ വൃക്ഷങ്ങളും പുഷ്പഫല ചെടികളും ഡിജിറ്റിലെസ് ചെയ്ത് കേരള സര്‍വകലാശാല ബോട്ടണി വകുപ്പ്. 126 ഇനം വൃക്ഷങ്ങളും പൂന്തോട്ട സസ്യങ്ങളും വിശദമായ പഠനത്തിലൂടെ ഡിജിറ്റിലെസ് ചെയ്തു. വെബ്സൈറ്റ്, ക്യൂആര്‍ കോഡ് ലിങ്കിങ്, ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ എന്നിവ വഴി എല്ലാ ഡാറ്റയും ഡിജിറ്റല്‍വല്‍ക്കരിച്ചു സസ്യങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിലൂടെ സന്ദര്‍ശകര്‍ക്ക് ജൈവവൈവിധ്യത്തെക്കുറിച്ച് കൂടുതല്‍ അറിയാം. കനകക്കുന്ന് കൊട്ടാരം ഇന്ത്യയിലെ ആദ്യ ഡിജിറ്റല്‍ ഗാര്‍ഡനുള്ള പൊതുസ്ഥലമായി മാറുകയാണ്. സസ്യങ്ങളുടെ വിശദവിവരങ്ങളടങ്ങിയ ആന്‍ഡ്രോയ്ഡ് ആപ്ലക്കേഷനില്‍ ശാസ്ത്രീയ നാമം, പ്രാദേശിക നാമം, ചിത്രം, വെബ്സൈറ്റിലേക്കുള്ള ലിങ്ക് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന വൃക്ഷങ്ങള്‍ ലേബല്‍ ചെയ്തിട്ടുണ്ട്. ഓരോ സസ്യത്തിന്റെയും ലേബലില്‍ അതിന്റെ ക്യൂആര്‍ കോഡുമുണ്ട്. വെബ്സൈറ്റില്‍ ഉപയോക്താവിന് സസ്യത്തിന്റെ വിവിധ ചിത്രങ്ങള്‍, ഉപയോഗങ്ങള്‍, കാണപ്പെടുന്ന രാജ്യങ്ങള്‍, സവിശേഷതകള്‍ എന്നിവ അറിയാന്‍ കഴിയും. സസ്യങ്ങളുടെ പഠനവും അവയുടെ ഡിജിറ്റലൈസേഷനും നടത്തിയത് ബോട്ടണി വകുപ്പിലെ അഖിലേഷ് എസ് വി നായരും ഡോ. എ ഗംഗപ്രസാദും ചേര്‍ന്നാണ്.