Tag: dharamshala tourism
മലനിരകള്‍ കാവല്നില്ക്കുന്ന ധരംശാല
ഹിമാചല്‍ പ്രദേശിലെ വിലകൂടിയ രത്നമെന്ന് വിശേഷിപ്പിക്കുന്ന ചെറിയ കുന്നുംപ്രദേശം. അതാണ് ധരംശാല. വേനല്‍ക്കാല ടൂറിസത്തിന്റെ ഈറ്റില്ലം. ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട മനോഹരമായ സ്ഥലം. ടിബറ്റന്‍ ബുദ്ധിസ്റ്റുകള്‍ കൂടുതല്‍ താമസിക്കുന്ന പ്രദേശമാണിത്. മലനിരകളുമായി ചുറ്റപ്പെട്ടിരിക്കുന്നതും പച്ചപ്പ് നിറഞ്ഞതുമായ ധരംശാല പ്രകൃതി സൗന്ദര്യം കൊണ്ട് സഞ്ചാരിയെ വീഴ്ത്തുകയും മഞ്ഞു വീഴ്ച കൊണ്ട് അമ്പരപ്പിക്കുകയും ചെയ്യും. സെന്‍ട്രല്‍ ടിബറ്റന്‍ ഭരണപ്രദേശം കൂടിയാണിത്. സമുദ്രനിരപ്പിൽ നിന്ന് 1457 മീറ്റര്‍ ഉയരത്തിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. ധൌലധാർ മലനിരകളുടെ ഭാഗമായി കാംഗ്ഡ താഴ്വരയിലാണ് ധരംശാല സ്ഥിതി ചെയ്യുന്നത്. 1852ൽ കാംഗ്ഡ ജില്ലയുടെ തലസ്ഥാനമായിരുന്നു ധരംശാല. ധരംശാല പട്ടണം രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അപ്പർ ധരംശാലയും ലോവർ ധരംശാലയും. അപ്പർ ധരംശാല ഇപ്പോഴും ബ്രിട്ടീഷ് കോളനിയെ പോലെയാണ്. ബ്രിട്ടീഷ് വാസ്തുവിദ്യ അതേപടി ഇവിടെ നിലനില്ക്കുന്നു. ലോവർ ധരംശാല വ്യവസായിക കേന്ദ്രമാണ്. ഇത് രണ്ടും തമ്മിൽ ഏകദേശം 9 കി.മി ദൂരമുണ്ട്. അപ്പര്‍ ധരംശാലയിലാണ് ഇപ്പോഴത്തെ ദലൈ ലാമ താമസിക്കുന്നത്. വേനല്‍ക്കാലത്ത് ധരംശാലയില്‍ ... Read more