Tag: Delhi metro
Delhi Metro Phase 4 project gets cabinet nod
The Union Cabinet, chaired by the Prime Minister Narendra Modi has approved Delhi Metro’s Phase -4 project comprising of 3 priority corridors. The total length of these 3 corridors is 61.679 km. Out of the total 61.679 km, 22.359 km will be built underground and 39.320 km will be constructed as elevated section. These corridors will consist of 46 stations, of which 17 stations will be underground and the rest 29 stations will be constructed as elevated sections. The total completion cost of three metro corridors will be Rs.24,948.65 crore. The project will be implemented by Delhi Metro Rail Corporation ... Read more
New four-line flyover at Dhaula Kuan interchange to be inaugurated today
Dhaula Kuan interchange Nitin Gadkari, Union Minister for Road Transport & Highways, will inaugurate a four-lane flyover at Dhaula Kuan junction near Dhaula Kuan Metro Station on NH 8 today. The flyover is expected to reduce waiting time at the traffic light by 30 minutes at peak hours. This is the first step towards development of an eight-lane, signal free Dhaula Kuan – Airport corridor, as stated in a press release by Ministry or Road Transport and Highways. National Highway No.8 (New NH-48) is the prime link providing connectivity to Indira Gandhi International Airport from Delhi and NCR. The frequent ... Read more
ഗ്രീന്‍ ലൈന്‍ മെട്രോ പാത തുറന്നു
മുണ്ട്ക മുതല്‍ ബഹദൂര്‍ഗഡ് വരെയുള്ള ഗ്രീന്‍ ലൈന്‍ മെട്രോ പാത ഗതാഗതത്തിനു തുറന്നു കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പാതയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവര്‍ ബഹാദുര്‍ഗഡ് സ്റ്റേഷനില്‍ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി. തുടര്‍ന്ന് ഇവര്‍ പുതിയ റൂട്ടില്‍ മെട്രോയില്‍ യാത്ര ചെയ്തു. ഇന്നലെ വൈകിട്ടു നാലിനു പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ആകെ 11.2 കിലോമീറ്റര്‍ ദൂരമുള്ള പാത തുറന്നതോടെ അയല്‍സംസ്ഥാനമായ ഹരിയാനയിലേക്കുള്ള ഡല്‍ഹി മെട്രോയുടെ മൂന്നാമത്തെ പാതയാകുമിത്. പൂര്‍ണമായും തൂണുകളിലാണ് പാത നിര്‍മിച്ചിരിക്കുന്നത്. ഇന്ദര്‍ലോക് മുതല്‍ മുണ്ട്ക വരെയുള്ള ഗ്രീന്‍ പാത ദീര്‍ഘിപ്പിച്ചാണ് ബഹദൂര്‍ഗഡ് വരെയെത്തിക്കുന്നത്. ഹരിയാനയുമായി രാജ്യതലസ്ഥാനനഗരത്തെ ബന്ധിപ്പിക്കുന്ന മൂന്നാമത്തെ പാതയാകുമിത്. നിലവില്‍ ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലേക്കു മെട്രോ പാതയുണ്ട് (നീല, വയലറ്റ് പാതകള്‍). പുതിയ ഭാഗം തുറന്നുനല്‍കുന്നതോടെ ഗ്രീന്‍ ലൈനിന്റെ ആകെ ദൈര്‍ഘ്യം 26.33 കിലോമീറ്ററാകും. ഡല്‍ഹി മെട്രോ റെയില്‍ ശൃംഖല ... Read more
Bahadurgarh is now connected with Delhi Metro
The Prime Minister, Narendra Modi, has inaugurated the Bahadurgarh-Mundka Metro Line via video conference. Congratulating the people of Haryana and Delhi on the commencement of this new section of the Delhi Metro, he said he was happy to see Bahadurgarh connected with the Delhi Metro. This is the third place in Haryana, after Gurugram and Faridabad to be connected like this. The Prime Minister spoke of how the Metro in Delhi has positively impacted the lives of citizens. Noting that Bahadurgarh is witnessing tremendous economic growth, the Prime Minister said that there are several educational centres there, and students from there even ... Read more
Go-Kerala branded in Delhi Metro
Kerala Tourism is once again in the limelight. And, this time it takes the credit for launching one of the biggest advertising campaigns in the national level, aimed to mesmerize the domestic tourists. Joining Kerala Tourism, is the Delhi Metro Rail Corporation, which has offered the exteriors of the coaches of the Delhi metro trains to adorn the vinyl graphics highlighting a collage of images from God’s Own Country. The campaign by Kerala Tourism includes the spectacle of a huge canvas, depicting the state’s soulful natural beauty such as serene beaches, emerald backwaters, lush hill stations, and exotic wildlife.
പുത്തന്‍ പേരില്‍ ഡല്‍ഹി മെട്രോ സ്റ്റേഷനുകള്‍
രാജ്യതലസ്ഥാനത്ത് സൗത്ത് ക്യാംപസ്, മോത്തിബാഗ് എന്നിവ ഉള്‍പ്പെടെ പത്തു മെട്രോ സ്റ്റേഷനുകള്‍ക്ക് ഇനി പുതിയ പേര്. സ്റ്റേഷനുകളുടെ പേര് മാറ്റുന്നത് സംബന്ധിച്ച് ശുപാര്‍ശ നല്കാന് രൂപീകരിച്ച കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് പേരുമാറ്റം. പിങ്ക് ലൈനിലുള്ള സൗത്ത് ക്യാംപസ് മെട്രോ സ്റ്റേഷന് ഇനി ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് എന്നും മോത്തിബാഗ് ഇനി സര് വിശ്വേശ്വരയ്യ മോത്തിബാഗ് എന്നുമാണ് അറിയപ്പെടുക. സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക- വിദ്യാഭ്യാസ മേഖലകളില്‍ സജീവ സാന്നിധ്യവുമായിരുന്ന ദുര്‍ഗാബായ് ദേശ്മുഖിന്റെ പേരിടുന്നത് അവരുടെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ടാണ്. ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് ക്യാംപസിന്റെ ഭാഗമായിട്ടുള്ള ശ്രീ വെങ്കിടേശ്വര കോളജ് സ്ഥാപിച്ചതില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളതിനാലാണ് ക്യാംപസിനു സമീപമുള്ള മെട്രോ സ്റ്റേഷനു ദുര്‍ഗാബായ് ദേശ്മുഖിന്റെ പേരു നല്‍കുന്നത്. മെട്രോ സ്റ്റേഷനുകളില്‍ വനിതകളുടെ പേരു നല്‍കിയിട്ടുള്ള ഏക സ്റ്റേഷനും ഇതാണ്. എന്‍ജിനീയറും പണ്ഡിതനുമെന്ന നിലയില്‍ വിഖ്യാതനായിരുന്ന സര് വിശ്വേശ്വരയ്യയുടെ സ്മരണയ്ക്കായാണ് മോത്തിബാഗ് സ്റ്റേഷന്റെ പേരു മാറ്റുന്നത്. പേരുമാറ്റിയ വയലറ്റ് ലൈനിലെ സ്റ്റേഷനുകള്‍ ഇവയാണ് – തുഗ്ളക്കാബാദ് സ്റ്റേഷന് ... Read more
ഡല്‍ഹി മെട്രോ മജന്ത പാത ഇനി അറിവിന്റെ ഇടനാഴി
ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത ഇനി ‘നോളജ് കോറിഡോര്‍’. നാലു സര്‍വകലാശാലകളെ ബന്ധിപ്പിക്കുന്നതിനാലാണ് പുതിയ ലൈനിന് അറിവിന്റെ ഇടനാഴി എന്നു പേരിടാന്‍ ഡല്‍ഹി മെട്രോ റെയില്‍ അധികൃതര്‍ തീരുമാനിച്ചത്. ഓഖ്ലയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്കു പുറമെ ഐഐടി, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, നോയിഡ അമിറ്റി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമാകും പുതിയപാത. മജന്ത പാതയുടെ ആദ്യഭാഗം കഴിഞ്ഞ ഡിസംബറിലാണ് തുറന്നത്. ബൊട്ടാണിക്കല്‍ ഗാര്ഡന് മുതല്‍ കല്‍ക്കാജി വരെയുള്ള പാത തുറന്നതോടെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ വഴിതുറന്നിരുന്നു. കൂടാതെ നോയിഡ അമിറ്റി സര്‍വകലാശാലയിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കും പാത ഉപകാരപ്പെട്ടിരുന്നു. ഓഖ്ല ബേര്‍ഡ് സാന്‍ച്വറിയില്‍നിന്നു എളുപ്പത്തില്‍ അമിറ്റിയില്‍ എത്തിച്ചേരാന്‍ സാധിക്കും. 28നു തുറക്കുന്ന കല്‍ക്കാജി മുതല്‍ ജനക്പുരി വെസ്റ്റ് വരെയുള്ള ഭാഗമാകട്ടെ ഐഐടി ക്യാംപസിലൂടെയാണ് കടന്നുപോകുന്നത്. മുനീര്‍ക്ക സ്റ്റേഷനില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണു ജവാഹര്‍ലാല്‍ നെഹ്റു ക്യാംപസ്. അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു ഏറ്റവും പ്രയോജനപ്പെടുന്ന പാതയാകും മജന്തയെന്നു ഡിഎംആര്‍സി മാനേജിങ് ... Read more
ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത 28ന്
ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാതയുടെ ജനക്പുരി വെസ്റ്റ്-കല്‍കാജി മന്ദിര്‍ ഭാഗം 28ന് ഉദ്ഘാടനം ചെയ്യും. 29നു രാവിലെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് (ഡിഎംആര്‍സി) അറിയിച്ചു. മെട്രോ മൂന്നാം ഘട്ടത്തിലെ ഏറ്റവും നീളമുള്ള പാതയായി മജന്ത മാറും. ബൊട്ടാണിക്കല്‍ ഗാര്ഡന് മുതല്‍ കല്‍കാജി വരെയുള്ള ഭാഗം നേരത്തെ തുറന്നു നല്‍കിയിരുന്നു. 28നു നെഹ്റു എന്‍ക്ലേവ് മെട്രോ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍ഹിക്കും. തുടര്‍ന്ന് ഇവര്‍ ഹൗസ് ഖാസ് വരെ യാത്ര ചെയ്യും. പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് തൊട്ടടുത്ത ദിവസം മുതലാണ് ആരംഭിക്കുക. 25.6 കിലോമീറ്റര്‍ നീളമുള്ള ഭാഗമാണു 28നു തുറക്കുന്നത്. പുതിയ പാത വരുന്നതോടെ നോയിഡ ഭാഗത്തു നിന്നുള്ളവര്‍ക്കു രാജീവ് ചൗക്കിലും മറ്റും എത്താതെ സൗത്ത് ഡല്‍ഹി ഭാഗത്തേക്ക് എത്താനുള്ള വഴിതുറന്നു ലഭിക്കും. 16 സ്റ്റേഷനുകളാണു പുതിയ ഭാഗത്തുള്ളത്. മജന്ത ... Read more
ജനക്പുരി മുതല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് പാത വരെ മജന്ത ലൈനിന് അനുമതി
ഡല്‍ഹി മെട്രോയുടെ മജന്ത ലൈനിന്റെ ജനക്പുരി വെസ്റ്റ് മുതല്‍ കല്‍കാജി മന്ദിര്‍ വരെയുള്ള ഭാഗത്തിനു യാത്രാനുമതി. 25.6 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗം വൈകാതെ യാത്രയ്ക്കു തുറന്നുനല്‍കും. റെയില്‍വേ ബോര്‍ഡിന്റെ സുരക്ഷാ പരിശോധനയില്‍ അംഗീകാരം ലഭിച്ചതോടെയാണു യാത്രയ്ക്കു പച്ചക്കൊടി ലഭിച്ചത്. ഡല്‍ഹി മെട്രോയുടെ മൂന്നാം ഘട്ടത്തില്‍ ഉള്‍പ്പെട്ട മജന്ത പാതയുടെ ബൊട്ടാണിക്കല്‍ ഗാര്ഡന് മുതല്‍ കല്‍ക്കാജി വരെയുള്ള 12.64 കിലോമീറ്റര്‍ ഭാഗം കഴിഞ്ഞ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ബൊട്ടാണിക്കല്‍ ഗാര്ഡന് മുതല്‍ ജനക്പുരി വെസ്റ്റ് വരെയുള്ള 38.23 കിലോമീറ്ററാണു മജന്ത ലൈന്‍. പുതിയ ഭാഗത്തു 16 സ്റ്റേഷനുകളാണുള്ളത്. ഇതില്‍ ഹൗസ് ഖാസ്, ജനക്പുരി വെസ്റ്റ് എന്നിവ ഇന്റര്‍ചെയ്ഞ്ച് സ്റ്റേഷനുകളാണ്. ഹൗസ് ഖാസ് മെട്രോ സ്റ്റേഷനില്‍ നിന്നു മഞ്ഞ പാതയിലേക്കും ജനക്പുരി സ്റ്റേഷനില്‍ നിന്നു ബ്ലൂ ലൈനിലേക്കും മാറിക്കയറാം. വെസ്റ്റ് ഡല്‍ഹിയും സൗത്ത് ഡല്‍ഹിയും തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാന്‍ പുതിയ പാത വരുന്നതോടെ സാധിക്കും. നിലവില്‍ ഹൗസ് ഖാസില്‍ നിന്നു ജനക്പുരി വെസ്റ്റ് ... Read more
ഡല്‍ഹി മെട്രോ പിങ്ക് ലൈന്‍ രണ്ടാംഭാഗം ട്രയല്‍ റണ്‍ തുടങ്ങി
ഡല്‍ഹി മെട്രോയുടെ പിങ്ക് ലൈനില്‍ ലാജ്പത് നഗര്‍ മുതല്‍ വിശ്വേശ്വരയ്യ മോത്തി ബാഗുവരെയുള്ള 8.10 കിലോമീറ്റര്‍ ദൂരത്തില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ഡിഎംആര്‍സി മാനേജിങ് ഡയറക്ടര്‍ ഡോ. മാംഗു സിങ് ഫ്ലാഗ് ഓഫ് ചെയ്തു. മെട്രോയുടെ മൂന്നാംഘട്ടത്തിലുള്‍പ്പെടുന്ന പിങ്ക് ലൈനിലെ മജ്ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് കാമ്പസുവരെയുള്ള ഭാഗം യാത്രയ്ക്കായി കഴിഞ്ഞ മാര്‍ച്ച് 14ന് തുറന്നുകൊടുത്തതിന്റെ തുടര്‍ച്ചയായാണ് ലാജ്പത് നഗര്‍ മുതല്‍ മോത്തി ബാഗുവരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്. വിശ്വേശ്വരയ്യ മോത്തി ബാഗ്, ഭിക്കാജി കാമ പ്ലേസ്, സരോജിനി നഗര്‍, ഐഎന്‍എ, സൗത്ത് എക്സ്റ്റന്‍ഷന്‍, ലാജ്പത് നഗര്‍ സ്റ്റേഷനുകളാണ് ട്രയല്‍ റണ്ണില്‍ വരുന്നത്. വിശ്വേശ്വരയ്യ മോത്തിബാഗ് സ്റ്റേഷന് ഒഴിച്ച് മറ്റ് സ്റ്റേഷനുകളില്‍ ഭൂമിക്കടിയിലൂടെയാണ് പാത കടന്നുപോകുന്നത്. രണ്ട് ഇന്റര്‍ചെയ്ഞ്ച് സ്റ്റേഷനുകളാണുള്ളത്. ഐഎന്‍എയും ലാജ്പത് നഗറുമാണ് ഈ സ്റ്റേഷനുകള്‍. ഡല്‍ഹി മെട്രോയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പാതയാണ് പിങ്ക് ലൈന്‍5. 8. 596 കിലോമീറ്ററാണ് ദൂരം.മജ്ലിസ് പാര്‍ക്കുമുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് ... Read more
ഡല്‍ഹിയെ ലോകോത്തര നഗരമാക്കാന്‍ പദ്ധതിയിട്ട് ഡിഡിഎ
ഡല്‍ഹി വികസന അതോററ്റി 8032 കോടി രൂപയുടെ പദ്ധതിയിലൂടെ ഡല്‍ഹിയെ ലോകോത്തര നഗരമാക്കുമെന്ന് പ്രഖ്യാപിച്ചു.ഡിഡിഎ ചെയര്മാന് കൂടിയായ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ബജറ്റ് അവതരണം. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി 3633 കോടി രൂപ ചെലവിടും. ഭൂമി ഏറ്റെടുക്കുന്നതിനും, അധിക നഷ്ടപരിഹാരം നല്കുന്നതിനുമായി 765 കോടി രൂപ വകയിരുത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയുടെ രൂപ വീതിച്ചു. ഭൂമി വികസനത്തിന് 2348 കോടി രൂപ. മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1286 കോടി. നഗരത്തില്‍ ഡിഡിഎയ്ക്കു ലഭ്യമായ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കും. ദ്വാരകയില്‍ 200 ഹെക്ടര്‍, രോഹിണിയില്‍ 259 ഹെക്ടര്‍, നരേലയില്‍ 218 ഹെക്ടര്‍ എന്നീ സ്ഥലങ്ങളിലാണു വികസന പ്രവര്‍ത്തനങ്ങള്‍. നരേലയില്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കും. പദ്ധതിയുടെ ഭാഗമായി 15 വികസന പദ്ധതികളും 14 പുതിയ പാര്‍പ്പിട പദ്ധതികളും ആരംഭിക്കും. രോഹിണി, ദ്വാരക, ശാഹ്ദ്ര, മയൂര്‍ പ്ലേസ്, നേതാജി സുഭാഷ് പ്ലേസ് എന്നിവിടങ്ങളില്‍ സാംസ്കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും. ... Read more
അര്‍ധരാത്രിക്കു ശേഷമുള്ള മെട്രോ സര്‍വീസ് പരിഗണനയിലില്ല
അര്‍ധരാത്രിക്കുശേഷം മെട്രോ സര്‍വീസ് നടത്താന്‍ ഡിഎംആര്‍സിക്കു പദ്ധതിയില്ലെന്നു കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി. വിമാനത്താവള പാതയില്‍ രാത്രി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായതിനു പിന്നാലെയാണു മന്ത്രിയുടെ പ്രതികരണം. മെട്രോ ട്രെയിനുകള്‍ വൃത്തിയാക്കുന്നതുള്‍പ്പെടെയുള്ള ജോലികള്‍ നടത്തുന്നതു രാത്രിയിലായതിനാല്‍, സര്‍വീസ് സമയം നീട്ടുന്നതു തല്ക്കാലം ഡിഎംആര്‍സിയുടെ പരിഗണനയിലില്ല. ട്രെയിനുകള്‍ ശുചീകരിക്കാന്‍ കുറച്ചു സമയം മാത്രമാണു ലഭിക്കുന്നതെന്നും അര്‍ധരാത്രിക്കു ശേഷം സര്‍വീസ് നടത്താന്‍ നിലവില്‍ പദ്ധതിയില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദേശ വിമാനങ്ങളില്‍ പലതും നഗരത്തിലെത്തുന്നത് അര്‍ധരാത്രിക്കു ശേഷമായതിനാല്‍, മെട്രോ സര്‍വീസ് സമയം നീട്ടണമെന്നു നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. വിമാനത്താവള പാതയില്‍ രാവിലെ 4.45 മുതല്‍ രാത്രി 11.30 വരെയാണു സര്‍വീസ്. മറ്റു പാതകളില്‍ രാവിലെ അഞ്ചു മുതല്‍ 11.30 വരെയും.
Delhi metro to open Magenta Line
After the successful introduction of Pink line, there comes the good news for the natives of South Delhi, Noida and West Delhi as the new magenta lines would connect all in one stretch. A half portion of the new project is currently in service connecting Botanical Garden and Kalkaji Mandir. The other half Kalkaji – Janakpuri West is nearing completion, which would be opened to public this month, after the final inspection from the railway officials. The new Magenta line will connect over 25 stations out of which 15 underground and 10 on-bridge. The stations are located at south Delhi ... Read more
വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് അതിവേഗ മെട്രോ ട്രെയിന്‍
നവിമുംബൈയിലേയും മുംബൈയിലേയും വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് നിർമിക്കുന്ന മെട്രോ ലൈനിൽ അതിവേഗത്തിൽ ട്രെയിനുകൾ ഓടും. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാകും മെട്രോ ട്രെയിന്‍ ഓടുക. നിലവിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗത്തിലാണ് മെട്രോ സർവീസ് നടത്തിക്കൊണ്ടിരിക്കുന്നത്. ട്രെയിനുകളുടെ വേഗത കൂട്ടുന്നതിലൂടെ ഇരു വിമാനത്താവളങ്ങളും തമ്മിലുളള ഗതാഗതം സൗകര്യപ്രദമാക്കുകയാണ് ലക്ഷ്യം. ഇതിനായി 40 കിലോമീറ്റർ ദൂരമുളള റൂട്ടിൽ അഞ്ചോ ആറോ സ്റ്റേഷനുകളിൽ മാത്രമാകും മെട്രോ നിർത്തുക. ഓരോ 15 മിനിറ്റിലും ട്രെയിന്‍ സർവീസ് നടത്തും. ഒന്നോ രണ്ടോ കിലോമീറ്റർ ഇടവിട്ടു സ്റ്റേഷനുകൾ വരുന്നതിനാലാണ് മെട്രോയ്ക്ക് 30 കിലോമീറ്റർ വേഗത്തിൽ ഓടേണ്ടി വരുന്നത്. മുംബൈ സാന്താക്രൂസിലുളള ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളം പോലെ നവിമുംബൈയിലെ നിർദിഷ്ട രാജ്യാന്തര വിമാനത്താവളവും തിരക്കുണ്ടാകാൻ സാധ്യതയുളള ഇടമായി അതിവേഗം മാറുമെന്നാണു പ്രതീക്ഷ. ഈ സാഹചര്യത്തിൽ യാത്ര കൂടുതൽ സൗകര്യപ്രദമാക്കാനാണ് നീക്കമെന്നു മുംബൈ മെട്രോപ്പൊലീറ്റൻ റീജ്യണല്‍ ഡവലപ്മെന്റ് അതോറിറ്റി (എം.എം.ആർ.ഡി.എ) വെളിപ്പെടുത്തി. ഡൽഹി മെട്രോയിൽ ഉപയോഗിച്ചിരിക്കുന്ന ഇടനാഴിയുടെ മാതൃകയാണ് മുംബൈയിലും തുടരാൻ ... Read more
പിങ്ക് ലൈന്‍ അഴകില്‍ ഡെല്‍ഹി മെട്രോ
ഡല്‍ഹി മെട്രോ ഇനി മുതല്‍ പിങ്ക് ലൈനില്‍. മജ്ലിസ് പാര്‍ക്ക് മുതല്‍ ദുര്‍ഗാബായ് ദേശ്മുഖ് സൗത്ത് ക്യാംപസ് വരെയുള്ള കിലോമീറ്റര്‍ ദൂരമാണ് സഞ്ചാരയോഗ്യമാക്കിരിക്കുന്നത്. സ്റ്റേഷനുകള്‍ ഉള്ള പിങ്ക് ലൈന്‍ മെട്രോ സ്റ്റേഷന് നാലെണ്ണം ഭൂമിക്കടിയില്‍ കൂടിയാണ്. ഏകദേശം ഏഴുനില കെട്ടിടത്തിന്റെ ഉയരമുള്ള മെട്രോ ജനങ്ങള്‍ക്കായി തുറന്ന് നല്‍കിയത് കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരിയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കൂടി ചേര്‍ന്നാണ്. പിങ്ക് ലൈനിലെ എല്ലാ സ്റ്റേഷനുകളും ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലിന്റെ പ്ലാറ്റിനം അംഗീകാരം ലഭിച്ചതാണ്. മെട്രോയുടെ ഫേസ് മൂന്നില്‍ ഉള്‍പ്പെടുന്ന പിങ്ക് ലൈനിന്റെ ആകെ ദൈര്‍ഘ്യം 58.596 കിലോമീറ്ററാണ്. ജൂണില്‍ പിങ്ക് ലൈന്‍ പൂര്‍ണമായും തുറന്നു നല്‍കും.