Tag: Delhi Development Authority
ഡല്‍ഹിയെ ലോകോത്തര നഗരമാക്കാന്‍ പദ്ധതിയിട്ട് ഡിഡിഎ
ഡല്‍ഹി വികസന അതോററ്റി 8032 കോടി രൂപയുടെ പദ്ധതിയിലൂടെ ഡല്‍ഹിയെ ലോകോത്തര നഗരമാക്കുമെന്ന് പ്രഖ്യാപിച്ചു.ഡിഡിഎ ചെയര്മാന് കൂടിയായ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ബജറ്റ് അവതരണം. വാണിജ്യ, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കായി 3633 കോടി രൂപ ചെലവിടും. ഭൂമി ഏറ്റെടുക്കുന്നതിനും, അധിക നഷ്ടപരിഹാരം നല്കുന്നതിനുമായി 765 കോടി രൂപ വകയിരുത്തി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതിയുടെ രൂപ വീതിച്ചു. ഭൂമി വികസനത്തിന് 2348 കോടി രൂപ. മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1286 കോടി. നഗരത്തില്‍ ഡിഡിഎയ്ക്കു ലഭ്യമായ സ്ഥലങ്ങളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ടെന്‍ഡര്‍ ക്ഷണിക്കും. ദ്വാരകയില്‍ 200 ഹെക്ടര്‍, രോഹിണിയില്‍ 259 ഹെക്ടര്‍, നരേലയില്‍ 218 ഹെക്ടര്‍ എന്നീ സ്ഥലങ്ങളിലാണു വികസന പ്രവര്‍ത്തനങ്ങള്‍. നരേലയില്‍ റെയില്‍വേ മേല്‍പാലം നിര്‍മിക്കും. പദ്ധതിയുടെ ഭാഗമായി 15 വികസന പദ്ധതികളും 14 പുതിയ പാര്‍പ്പിട പദ്ധതികളും ആരംഭിക്കും. രോഹിണി, ദ്വാരക, ശാഹ്ദ്ര, മയൂര്‍ പ്ലേസ്, നേതാജി സുഭാഷ് പ്ലേസ് എന്നിവിടങ്ങളില്‍ സാംസ്കാരിക സമുച്ചയങ്ങള്‍ നിര്‍മിക്കും. ... Read more