Tag: Danushkodi
അവധിക്കാലം: ടൂറിസം പാക്കേജുകളുമായി തൃശൂര്‍ ഡിടിപിസി
വേനലവധിക്കാലം അടിച്ചുപൊളിക്കാൻ തൃശൂര്‍ ജില്ലാ ടൂറിസം ഡിപ്പാര്‍ട് മെന്റ് വിവിധ ടൂറിസം പാക്കേജുകള്‍ അവതരിപ്പിച്ചു. മസിനഗുഡി–ഊട്ടി, ഇക്കോട്രിപ്പ്, പറമ്പിക്കുളം വൈൽഡ് ലൈഫ് സഫാരി, തെന്മല ഇക്കോ സഫാരി, വയനാട്, മുസിരിസ് ഹെറിറ്റേജ് ടൂർ, കായല്‍ യാത്ര, മൂന്നാർ ഹിൽ യാത്ര, രാമേശ്വരം ധനുഷ്കോടി യാത്ര, പഴനിയാത്ര, കടൽയാത്ര, മൂകാംബിക–മുരുഡേശ്വർ–ഉഡുപ്പി, ആലപ്പുഴ സഞ്ചാരം എന്നിവയാണു പ്രധാന പാക്കേജുകൾ. മസിനഗുഡി– ഊട്ടി നാടുകാണി ചുരത്തിലൂടെയാണ് യാത്ര. നിലമ്പൂർ തേക്ക് മ്യൂസിയം, മുതുമല ടൈഗർ റിസർവ്, ഊട്ടിയിലെ നീഡിൽ റോക്ക്, ഷൂട്ടിങ് പോയിന്റ്, ബോട്ടിങ്, ബോട്ടാണിക്കൽ ഗാർഡൻ എന്നിവ സന്ദർശിക്കും. ഭക്ഷണം, താമസം, യാത്ര, പ്രവേശന ഫീസ് എന്നിവ ഉൾപ്പെടെ ഒരാൾക്കു 4,335 രൂപയാണു ചാർജ്. വയനാട് വയനാട് സഫാരിയിൽ താമരശ്ശേരി ചുരം, പൂക്കോട് തടാകം, എടയ്ക്കൽ ഗുഹ, വയനാട് മ്യൂസിയം, തോൽപ്പെട്ടി ജീപ്പ് സഫാരി, തിരുനെല്ലി ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുരസാഗർ ഡാം എന്നിവയാണ് ഉൾപ്പെട്ടിട്ടുള്ളത്. താമസം, ഭക്ഷണം, എന്നിവയുൾപ്പെടെ 3250 രൂപയാണു ചാർജ്. ... Read more
ധനുഷ്കോടി ചുറ്റി വരാന്‍ പുതിയ തീവണ്ടി
ഒരു ദിവസം കൊണ്ട് ധനുഷ്കോടി ചുറ്റി വരാന്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു. എറണാകുളം മുതല്‍ രാമേശ്വരം വരെയാണ് പുതിയ ട്രെയിന്‍. ഒറ്റ ദിവസം അവധിയെടുത്ത് ധനുഷ്കോടി പോയി വരാമെന്ന തരത്തിലാണ് ട്രെയിന്‍ സമയം ആസൂത്രണം ചെയ്തിരിക്കുന്നത്. ആഴ്ച്ചയില്‍ ഒരു ദിവസം മാത്രമാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ചൊവ്വഴ്ച്ച മുതല്‍ ആണ് പ്രത്യേക തീവണ്ടി സര്‍വീസ് തുടങ്ങുന്നത്. വൈകുന്നേരം എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 8.40ന് പാലക്കാട് എത്തിച്ചേരും.പാലക്കാട്ട് നിന്ന് വീണ്ടും യാത്രയാരംഭിക്കുന്ന ട്രെയിന്‍ പുലര്‍ച്ച 7.10ന് രാമേശ്വരത്ത് എത്തിച്ചേരും. അന്നു രാത്രി പത്ത് മണിക്ക് തന്നെ ഇതേ ട്രെയിന്‍ തിരിച്ച് യാത്ര തുടങ്ങും. രാവിലെ 8.30ന് പാലക്കാട് എത്തുന്ന വണ്ടി ഉച്ചയ്ക്ക് 12.45ന് എറണാകുളത്ത് എത്തിച്ചേരും. ജൂണ്‍ 26 വരെ ഈ സര്‍വീസ് തുടരുമെന്ന് റെയില്‍ വേ അറിയിച്ചിട്ടുണ്ട്. ലാഭകരമല്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.