Tag: cyclone alert
കേരള-കർണാടക തീരത്ത് ന്യൂനമർദം: ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള-കർണാടക തീരത്ത് കഴിഞ്ഞ ദിവസം അറബി കടലിന്റെ തെക്കു കിഴക്ക് രൂപപ്പെട്ട ശക്തമായ ന്യൂനമർദം തുടരുന്നു. കേരള-കർണാടക തീരത്തിലും ലക്ഷദീപ്-കന്യാകുമാരി മേഖലയിലും പടിഞ്ഞാറ് ദിശയിൽ നിന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗത്തിൽ ശക്തമായ കാറ്റ് വീശും. ഈ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ ആകാനും സാധ്യത ഉണ്ട്. ഇതിന്റെ ഫലമായി കാലാവസ്ഥ മാറിമാറിയാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ അടുത്ത 48 മണിക്കൂര്‍ മത്സ്യത്തൊഴിലാളികൾ കേരള, കർണാടക തീരങ്ങളിലും ലക്ഷദീപ്, കന്യാകുമാരി, മാലിദീപ് മേഖലകളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിക്കുന്നു.
മെകുനു: ഗോവ-മഹാരാഷ്ട്ര തീരത്ത് ജാഗ്രത നിർദേശം
മെകുനു ചുഴലിക്കാറ്റിനെ തുടർന്ന് ഗോവ-മഹാരാഷ്ട്ര തീരങ്ങളിൽ ജാഗ്രത നിർദേശം നൽകി. അടുത്ത രണ്ട് ദിവസത്തേക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. മൽസ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. അറബികടലിൽ വലിയ തിരമാലകൾക്ക് സാധ്യതയുള്ളതിനാല്‍ കടലിൽ ഇറങ്ങരുതെന്ന നിർദേശം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കേരളത്തിലും കനത്ത മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ പ്രവചനം. ചിലയിടങ്ങളിൽ 21 സെ.മി വരെ മഴയുണ്ടാകാനാണ് സാധ്യത. ഉരുൾപ്പൊട്ടൽ സാധ്യത കണക്കിലെടുത്ത് മലമ്പ്രദേശങ്ങളിലുടെയുള്ള രാത്രി യാത്ര ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ മെകുനു കൊടുങ്കാറ്റ് ഒമാൻ തീരത്ത് കനത്ത നാശനഷ്ടം വരുത്തിയുരുന്നു. സലാല പോലുള്ള നഗരങ്ങൾ മെകുനുവിന്റെ കെടുതികൾ അനുഭവിക്കുകയാണ്.
സാഗർ വരുന്നു; കേരളം അടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
ഏദൻ ഗൾഫ് തീരത്തു രൂപപ്പെട്ട സാഗർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി. കേരളം, തമിഴ്നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾക്കും ലക്ഷദ്വീപിനുമാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 70-80 കിലോമീറ്റർ വേഗത്തിൽ വീശുന്ന ശക്തമായ കാറ്റ് 90 കിലോമീറ്റർ വരെ വേഗമാർജിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂർ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും മത്സ്യബന്ധനത്തിനു പോകുന്നവർ അടുത്ത 48 മണിക്കൂർ സമയത്തേക്ക് ഗൾഫ് ഓഫ് ഏദൻ തീരങ്ങളിലും അതിന്റെ പടിഞ്ഞാറൻ, തെക്കു പടിഞ്ഞാറൻ മേഖലയിലെ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലേക്കും പോകാൻ പാടില്ല എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾ ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തി ആവശ്യമെങ്കിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ജില്ലാ ... Read more