Tag: cricket
Motera, the largest cricket stadium in the world inaugurated at Ahmedabad
Now no longer has Melbourne, is number one, Motera becomes the top and the largest cricket stadium in the world. Located in Sabarmati, Ahmedabad, the Motera Stadium is equipped with new decorations and the latest facilities for the 3rdTest match between India and England. The stadium was inaugurated on 24 February 2021 by President Ram Nath Kovind in the special presence of Union Home Minister Amit Shah. There will be a festive atmosphere in the entire country including Gujarat. The Sardar Patel Motera Stadium in Ahmedabad is spread over 63 acres, with a seating capacity of 1.10 lakh people. Currently, ... Read more
West Australia to strengthen ties with India to promote tourism
The West Australian state government plans to make its first major investment in attracting Indian tourists to WA, including appointing a full time marketing representative in Mumbai. Details of the programmes will be announced by Paul Papalia, Tourism Minister of WA, during his visit to India shortly; while the focus will be on cricket. A co-operative marketing deal has been arranged with Thomas Cook, offering travel packages to Perth for the first cricket Test match at Optus Stadium in December. “Our extraordinary State has much to offer Indian travellers, whether they’re visiting for business, education or leisure,” said Papalia. “But ... Read more
പിറന്നാള്‍ ദിനത്തില്‍ കേരളത്തിന് ക്രിക്കറ്റ് വിരുന്ന്; ഇന്ത്യ- വിന്‍ഡീസ് ഏകദിനം തലസ്ഥാനത്ത്
തിരിച്ചു വരുന്ന കേരളത്തിന് കരുത്തേകാന്‍ കേരളപ്പിറവി ദിനത്തില്‍ തലസ്ഥാനത്ത് ക്രിക്കറ്റ് വിരുന്ന്. വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യയുടെ അഞ്ചാം ഏകദിന മത്സരത്തിനാണ് തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനക്രമം ബിസിസിഐ പ്രഖ്യാപിച്ചു. മത്സരത്തിനു കാര്യവട്ടം സ്റ്റേഡിയം ഒരുങ്ങിത്തുടങ്ങി.പിച്ചുകളുടെ നിര്‍മാണം പൂര്‍ത്തിയായി. പോയവര്‍ഷം ഇന്ത്യ-ന്യൂസിലണ്ട് മത്സരമായിരുന്നു കാര്യവട്ടത്തെ കന്നിപ്പോര്. കനത്ത മഴയില്‍ അരങ്ങേറ്റ മത്സരം അന്ന് കാര്യവട്ടം സ്റ്റേഡിയം ഗംഭീരമാക്കിയിരുന്നു. നേരത്തെ വേദിയെചൊല്ലി തര്‍ക്കവും ഉയര്‍ന്നിരുന്നു. ഇന്ത്യാ- വിന്‍ഡീസ് മത്സരം കൊച്ചിയില്‍ നടത്തണമെന്നായിരുന്നു കെസിഎ നിലപാട്.
ഇവിടെയെല്ലാം ക്രിക്കറ്റ് മയം
ലോകം മുഴുവന്‍ ഒരു പന്തിന്റെ പിന്നില്‍ പായുന്ന നേരത്ത് അല്പം ക്രിക്കറ്റ് കാര്യം നമുക്ക് ചര്‍ച്ച ചെയ്യാം. സംസ്ഥാനതലസ്ഥാനത്തില്‍ ക്രിക്കറ്റിനായി മാത്രമൊരു ഭക്ഷണശാലയുണ്ട്. തിരുവനന്തപുരം കഴക്കൂട്ടത്തെ ആറ്റിന്‍ക്കുഴി എന്ന സ്ഥലത്താണ് ക്രിക്കറ്റും ഭക്ഷണവും ഒന്നിച്ച് കിട്ടുന്ന ക്രിക്കറ്റ് ഷാക്ക് സ്ഥിതി ചെയ്യുന്നത്. ഭാരതത്തിലെ യുവജനങ്ങള്‍ക്ക് കായികത്തില്‍ ഒരു മതമേയുള്ളൂ ക്രിക്കറ്റ് ഏക ദൈവവും സച്ചിന് രമേശ് ടെന്‍ഡുല്‍ക്കര്‍. ക്രിക്കറ്റ് ഷാക്കിന്റെ ചുവരിലും ഉണ്ട് ക്രിക്കറ്റ് ദൈവം. ആ ചിത്രം നോക്കുമ്പോള്‍ കാതടിപ്പിക്കുന്ന ആരവം കേള്‍ക്കാം കണ്ണിലും, കാതിലും, മനസ്സിലും സച്ചിന്.. സച്ചിന്.. ക്രീസില്‍ വിപ്ലവം സൃഷ്ടിച്ച ആ കുറിയ മനുഷ്യനെ എത്ര വര്‍ഷം കഴിഞ്ഞാലും ആരും മറക്കില്ല. ലോക ക്രിക്കറ്റ് നൂറ്റാണ്ടിന്റെ ചരിത്രങ്ങള്‍, കയ്യടിച്ച മുഹൂര്‍ത്തങ്ങള്‍, റെക്കോഡുകള്‍ എല്ലാം ഉണ്ട് ക്രിക്കറ്റ് ഷാക്കില്‍. ക്രിക്കറ്റ് ഷാക്കിലെ വിഭവങ്ങള്‍ക്കുമുണ്ട് ക്രിക്കറ്റ് ചന്തം നിറഞ്ഞ പേരുകള്‍-ഗോള്‍ഡന്‍ ഡക്ക് എന്ന പേരിലറിയപ്പെടുന്ന ഓംലെറ്റും, കവര്‍ ഡ്രൈവ് എന്നു ആരംഭ വിഭവങ്ങളും സൂപ്പര്‍ സിക്സര്‍ എന്നറിയപ്പെടുന്ന മനം ... Read more
കേരളപ്പിറവി ദിനത്തിൽ തകർപ്പൻ സമ്മാനം: ഇന്ത്യ-വിൻഡീസ് ഏകദിനം തിരുവനന്തപുരത്ത്
വീണ്ടും ക്രിക്കറ്റ് മാമാങ്കത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകുന്നു. നവംബർ ഒന്നിന് കൊച്ചിയിൽ നടക്കേണ്ട ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരമാകും കാര്യവട്ടത്ത് നടക്കുക. കേരളപ്പിറവി ദിനത്തിൽ ക്രിക്കറ്റ് പ്രേമികൾക്ക് അവിസ്മരണീയ വിരുന്നാകും മത്സരം. 2017 നവംബറിൽ നടന്ന ഇന്ത്യ- ന്യൂസിലാൻഡ് ട്വൻറി 20 മത്സരമാണ് കാര്യവട്ടത്ത് നടന്ന ആദ്യ രാജ്യാന്തര മത്സരം. കനത്ത മഴയെത്തുടർന്ന് എട്ട് ഓവറായി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ ആര് വിക്കറ്റിന് ജയിച്ചിരുന്നു. മഴയ്ക്ക് ശേഷം ഗ്രൗണ്ട് വേഗം മത്സര സജ്ജമാക്കിയത് സവിശേഷ ശ്രദ്ധ നേടുകയും ചെയ്തു. ഡേ ആൻഡ് നൈറ്റ് മത്സരമാകും കാര്യവട്ടത്തു നടക്കുക. വിന്‍ഡീസിനെതിരായ പരമ്പരയിലെ അഞ്ചാമത്തെ മത്സരം. ഉച്ചയ്ക്ക് 1.30 നു മത്സരം തുടങ്ങും.ബിസിസിഐയുടെ ടൂർ ആൻഡ് ഫിക്സ്ചർ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നേരത്തെ കൊച്ചിയിൽ മത്സരം നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഫുട്ബോൾ പ്രേമികളുടെ എതിർപ്പിനെത്തുടർന്ന് വേദി മാറ്റുകയായിരുന്നു.
വഴിയരികിൽ യുവാക്കൾക്കൊപ്പം ബാറ്റുവീശി സച്ചിന്
മുംബൈ നഗരത്തില്‍ വഴിയരികിൽ യുവാക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിൻ തെൻഡുൽക്കറിന്റെ വിഡിയോ വൈറലാകുന്നു. മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയാണ് സച്ചിൻ വഴിയരികിൽ ക്രിക്കറ്റ് കളിക്കുന്ന വിഡിയോ ട്വിറ്ററിലൂടെ ആരാധകരിലെത്തിച്ചത്. നഗരത്തിലൂടെ കാറിൽ യാത്ര ചെയ്യുമ്പോള്‍ വഴിയരികിൽ യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതു കണ്ട സച്ചിൻ കാർ നിർത്തി അവർക്കൊപ്പം കൂടുകയായിരുന്നു. ആദ്യം സച്ചിനെ കണ്ട് അമ്പരന്ന യുവാക്കൾ പിന്നീട് സച്ചിനൊപ്പം കളിക്കാന്‍ കൂടി. യുവാക്കളുടെ പക്കൽനിന്നു ബാറ്റുവാങ്ങി ‘ക്രീസിലെ’ത്തിയന് സച്ചിൻ, ഒന്നു രണ്ടു പന്തുകൾ നേരിടുന്നുമുണ്ട്. കളി കഴിഞ്ഞ് യുവാക്കള്‍ക്കൊപ്പം സെല്‍ഫിയുമെടുത്ത് താരം മടങ്ങി. വീഡിയോ കാണാം
ഇന്ത്യ-വിന്‍ഡീസ് ഏകദിനം കൊച്ചിയിലോ..? തിരുവനന്തപുരത്തോ..?
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം എവിടെ നടത്തണമെന്ന കാര്യത്തില്‍ തീരുമാനമായില്ല. കലൂർ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ വിളിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്റെയും കേരളാ ബ്ലാസ്റ്റേഴ്സിന്റെയും യോഗത്തിലാണ് വേദിയുടെ കാര്യത്തില്‍ തീരുമാനമാവാത്തത്. കലൂരില്‍ ക്രിക്കറ്റും ഫുട്ബോളും നടത്താം എന്നാണു യോഗത്തിനു ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ജി.സി.ഡി.എ അറിയിച്ചത്. വിദഗ്ദാഭിപ്രായത്തിനു ശേഷമായിരിക്കും തീരുമാനം. കൊച്ചിയില്‍ ഫുട്ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും നടത്തണമെന്നു പറയാനാകില്ലെന്നും ജി.സി.ഡി.എ ചെയര്മാന് സി.എന്‍ മോഹനന് പറഞ്ഞു. ഇവ രണ്ടും കൊച്ചിയിൽ നടത്താമെങ്കിൽ നടത്തണമെന്നാണു നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോളിനു തടസ്സമില്ലെങ്കിൽ കലൂർ സ്റ്റേഡിയത്തിൽ തന്നെയാകും ഏകദിനം നടക്കുകയെന്ന് കെ.സി.എയും കേരള ഫുട്ബോൾ അസോസിയേഷനും അറിയിച്ചു. എന്നാല്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് നടത്താനാണ് ബി.സി.സി.ഐയുടെ നിര്‍ദേശം. മത്സരം കൊച്ചിയിലേയ്ക്ക് മാറ്റാനുള്ള കെ.സി.എയുടെ തീരുമാനത്തില്‍ എതിര്‍പ്പുകളും രോഷവും ഫലംകണ്ടതോടെയാണ് ഏകദിനം തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബിലേയ്ക്ക് മാറ്റം എന്ന തീരുമാനത്തില്‍ ബി.സി.സി.ഐ എത്തിയത്. കലൂർ സ്റ്റേഡിയത്തിൽ പുതിയ ക്രിക്കറ്റ് പിച്ച് നിർമിക്കുന്നതിനായി ഫുട്ബോൾ മൈതാനത്തില്‍ ... Read more