Tag: coco cola

ഇനി കൊക്കോ കോളയില്‍ നിന്നും ലഹരി പാനീയവും

ബഹുരാഷ്ട്ര ശീതളപാനീയ കമ്പനിയായ കൊക്കോ കോള ലഹരി പാനീയവും വിപണിയിറക്കുന്നു. തുടക്കമെന്ന നിലയില്‍ ജപ്പാനിലാണ് കൊക്കോ കോളയുടെ കുറഞ്ഞ ലഹരിയുള്ള പാനീയം വിപണിയിലിറക്കുന്നത്. ജപ്പാനില്‍ നിലവിലുള്ള ‘ചു ഹി’ എന്നറിയപ്പെടുന്ന പാനീയത്തിന് സമാനമായാണ് കൊക്കോ കോളയുടെ ഉല്‍പ്പന്നവും വിപണിയിലെത്തുകയെന്ന് കൊക്കോ കോള ജപ്പാന്‍ പ്രസിഡന്‍റ് ജോര്‍ജ് ഗര്‍ഡുനോ പറഞ്ഞു. ജപ്പാന്‍റെ പരമ്പരാഗത പാനീയമായ ചു ഹിയില്‍ ഷോചു എന്നറിയപ്പെടുന്ന മദ്യമാണ് ലഹരിക്കായി ഉപയോഗിക്കുന്നത്. ഷോചുവിനോടൊപ്പം കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലര്‍ത്തിയ വെള്ളം, പഴങ്ങളുടെ രുചിക്കൂട്ടുകള്‍ തുടങ്ങിയവയും ഉപയോഗിക്കും. ലഹരിക്കായി വോഡ്കയും ചേര്‍ക്കാറുണ്ട്. കോള പോലെതന്നെ ടിന്നിലാണ് പാനീയം പുറത്തിറങ്ങുന്നത്. മൂന്നു മുതല്‍ ഒമ്പതു ശതമാനം വരെ ആല്‍ക്കഹോളാണ് പാനീയത്തിലുണ്ടാകുക. മുന്തിരി, സ്ട്രോബറി, കിവി, പീച്ച് എന്നീ രുചികളിലാവും പാനീയം വിപണിയിലെത്തുക. ജപ്പാനില്‍ പുറത്തിറക്കുന്ന പുതിയ ഉല്‍പ്പന്നം മറ്റു മാര്‍ക്കറ്റുകളിലേക്കും എത്തിക്കുമോ എന്നാ കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. 1977ല്‍ കൊക്കോ കൊള വൈന്‍ നിര്‍മാണ രംഗത്തേയ്ക്ക് പ്രവേശിച്ചെങ്കിലും പിന്നീട് അതില്‍നിന്നും പിന്തിരിയുകയായിരുന്നു.