Tag: cochi

കൊച്ചിയിലെ എംജി റോഡില്‍ ഇനി ഹോണടിയില്ല

കേരളത്തിലാദ്യമായി ഒരു റോഡ് ഹോൺ രഹിതമാകുന്നു. കൊച്ചി എംജി റോഡാണു ഈ മാസം 26 മുതൽ ഹോൺ രഹിത മേഖലയാകുന്നത്. 26നാണ് ഈ വര്‍ഷത്തെ നോ ഹോൺ ഡേ. അന്നു രാവിലെ 9.30ന് എറണാകുളം മാധവ ഫാർമസി ജം‌ഗ്ഷൻ മെട്രോ പാർക്കിങ്ങിൽ നടക്കുന്ന ചടങ്ങിൽ കൊച്ചി മെട്രോ എംഡി മുഹമ്മദ് ഹനീഷ് ശീമാട്ടി മുതൽ മഹാരാജാസ് മെട്രോ സ്റ്റേഷൻ വരെയുളള ഭാഗം ഹോൺ രഹിത മേഖലയായി പ്രഖ്യാപിക്കും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷ (ഐഎംഎ) നാഷണൽ ഇനിഷ്യേറ്റീവ് ഫോർ സേഫ് സൗണ്ടും (എൻഐഎസ്എസ്), അസോസിയേഷൻ ഓഫ് ഓട്ടോലാരിഞ്ചോളജിസ്റ്റ് (എഒഎ), കൊച്ചി മെട്രോ, സിറ്റി പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. 2016 മുതൽ ഐഎംഎ എല്ലാ വർഷവും നോ ഹോൺ ഡേ ആചരിക്കുന്നുണ്ടെങ്കിലും ആദ്യമായാണു ഒരു മേഖല ഹോൺ രഹിതമാക്കുന്നത്. വരും ദിവസങ്ങളിൽ എഒഎയുടെ നേതൃത്വത്തിൽ കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ രാവിലേയും വൈകീട്ടും ശബ്ദ നിലവാരം അളക്കുകയും സ്വകാര്യ ... Read more

കൊച്ചിയില്‍ നിന്നും ഷില്ലോങ്ങിലേയ്ക്ക് ഓട്ടോയാത്ര

ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്നും മേഘാലയിലെ ഷില്ലോങ്ങിലേയ്ക്ക് ഓട്ടോറിക്ഷയില്‍ ഒരു യാത്ര. ഒന്നും രണ്ടുമല്ല എണ്‍പത് ഓട്ടോകളില്‍. 250 വിദേശ സഞ്ചാരികളാണ് ഓട്ടോകളില്‍ ഷില്ലോങ്ങിലേയ്ക്ക് പോകുന്നത്. അഡ്വഞ്ചര്‍ ടൂറിസ്റ്റ്‌സ് എന്ന പേരിലറിയപ്പെടുന്ന ഗ്രൂപ്പാണ് ഈ യാത്ര ഒരുക്കിയത്. 3500 കിലോമീറ്റര്‍ ദൂരം പിന്നിട്ട് രണ്ടാഴ്ചയ്ക്കകം ഇവര്‍ ഷില്ലോങ്ങിലെത്തും. ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ, യു.കെ, നെതര്‍ലാന്‍ഡ്‌സ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള സാഹസികരായ സഞ്ചാരികളാണ് ഓട്ടോയാത്രയില്‍ പങ്കെടുക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി കൊച്ചിയിലെത്തിയ സംഘം ഓട്ടോ ഓടിക്കാന്‍ പഠിച്ചു. കൊച്ചിയിലെ ഓട്ടോകാരാണ് വിദേശിസഞ്ചാരികളെ ഓട്ടോ ഓടിക്കാന്‍ പഠിപ്പിച്ചത്. ഷില്ലോങ്ങിലെത്തിയാല്‍ യാത്ര അവസാനിപ്പിച്ച് ഇവരെല്ലാം സ്വന്തം നാടുകളിലേക്ക് മടങ്ങും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കുന്നതിനായാണ് ഈ യാത്ര സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.