Tag: cobra
ട്രെയിന്‍ നിര്‍ത്തിയത് മൂര്‍ഖന്‍; സംഭവം വൈക്കം റോഡ് സ്റ്റേഷനില്‍
റെയിൽവേ വൈദ്യുതി ലൈനില്‍ പാമ്പ‌് വീണ‌് വൈദ്യുതി ബന്ധം നിലച്ചതിനെ തുടർന്ന‌് ട്രെയിൻ നിന്നു. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് മൂലം വ്യാഴാഴ്ച രാവിലെ ഏഴരയോടെ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലാണ് ട്രെയിൻ നിശ‌്ചലമായത‌്. ദിബ്രൂഗഡിൽനിന്നും കന്യാകുമാരിക്ക് പോവുകയായിരുന്ന വിവേക് എക്സ്പ്രസാണ് വൈദ്യുതിനിലച്ചതിനാൽ നിശ‌്ചലമായത‌്. ലൈനില്‍ വീണ പാമ്പ‌് ചത്ത‌് ബോഗിയുടെ മുകളിൽ വൈദ്യുതി സ്വീകരിക്കുന്ന ഭാഗത്ത‌് (പാന്റോഗ്രാഫ‌്) ചുറ്റിക്കിടക്കുന്ന നിലയിലായിരുന്നു. ഇതേതുടർന്ന‌് രണ്ട‌് മണിക്കൂർ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. വിവിധയിടങ്ങളിൽ ട്രെയിനുകൾ പിടിച്ചിട്ടു. പിറവം റോഡിൽനിന്നും വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് ഒന്നാം ലൈനിലൂടെ വണ്ടി എത്തുമ്പോഴായിരുന്നു സംഭവം. പെട്ടെന്ന‌് എൻജിൻ നിന്നതിനെതുടർന്ന‌് ലോക്കോ പൈലറ്റും റെയിൽവേ ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ട്രെയിനിന്റെ പാന്റോഗ്രാഫില്‍ പാമ്പ‌് ചുറ്റിക്കിടക്കുന്നത് കണ്ടത‌്. ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ലൈൻ ഓഫാക്കിയശേഷം ചത്ത പാമ്പിനെ നീക്കംചെയ്യുകയായിരുന്നു. രണ്ട് മണിക്കൂറുകൾക്കുശേഷം 9.30 ഓടെ ട്രെയിൻ യാത്ര തുടർന്നു. ബംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, തിരുവനന്തപുരം – ഷൊർണ്ണൂർ ... Read more
വീഡിയോ കാണൂ..അകത്താക്കിയ കോഴിമുട്ടകള്‍ ശര്‍ദ്ദിക്കുന്ന മൂര്‍ഖന്‍; സംഭവം വയനാട്ടില്‍
പാമ്പുകളുടെ തോഴന്‍ വയനാട്ടിലെ വി പി സുജിത്തിന് സാധാരണ വരാറുള്ള ഫോണ്‍കോള്‍ പോലൊന്നായിരുന്നു അതും. മാനന്തവാടി തലപ്പുഴ കാപ്പാട്ടുമല കുറ്റിവാള്‍ ഗിരീഷിന്‍റെ കോഴിക്കൂട്ടില്‍ മൂര്‍ഖന്‍ കയറി.അടയിരുന്ന കോഴിയെ കൊല്ലുകയും വിരിയാറായ ഏഴു മുട്ടകള്‍ അകത്താക്കുകയും ചെയ്തു. സുജിത്ത് എത്തി മൂര്‍ഖനെ കോഴിക്കൂട്ടില്‍ നിന്ന് പൊക്കി. പിന്നീട് കക്ഷിയെ പോകാന്‍ അനുവദിച്ചപ്പോഴാണ് മുട്ടകള്‍ ഒന്നൊന്നായി ശര്‍ദ്ദിച്ചത്. നാട്ടുകാരനായ രമേഷ് കുറ്റിവാൾ പകര്‍ത്തിയ ദൃശ്യം സുജിത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. വീഡിയോ കാണാം:
വേനലെത്തി; പാമ്പുകളെ സൂക്ഷിക്കുക
വേനലായി. വിഷപ്പാമ്പുകളുടെ കടിയേറ്റുള്ള മരണങ്ങളും പതിവായി. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടെ പാമ്പുകടിയേറ്റ് മരിച്ചത് 295 പേർ. 2015ൽ 128 പേർ, 2016 ൽ 86 പേർ ,2017 ൽ 81 പേരുമാണ് മരിച്ചത്. 2017 ൽ ഏറ്റവും പേർ പാമ്പുകടിയേറ്റ് മരിച്ചത് പാലക്കാട് ജില്ലയിലാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 44 പേരാണ് ഇവിടെ പാമ്പുകടിയേറ്റ് മരിച്ചത്. പത്തനംതിട്ടയാണ് പാമ്പുകടി മരണം കൂടുതലായി നടന്ന രണ്ടാമത്തെ ജില്ല. 22 പേരാണ് 2017ൽ ഇവിടെ പാമ്പുകടിച്ച് മരിച്ചത്. കൊല്ലത്ത് കഴിഞ്ഞ വർഷം 15 പേർ മരിച്ചു. മൂർഖന്‍റെ മുട്ട വിരിയുന്നതും അണലി പ്രസവിക്കുന്നതുമെല്ലാം വേനല്‍ക്കാലത്താണ്. പാമ്പുകളെ അകറ്റാന്‍ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വേനൽകാലത്തു പാമ്പുകൾ വെള്ളം തേടി ഇറങ്ങാറുണ്ട്. അടുക്കള ഭാഗങ്ങളിൽ പാത്രം കഴുകിയതും മറ്റും, തങ്ങിക്കിടക്കുന്ന വെള്ളം കുടിക്കാൻ ഇവയെത്തും. വിറക്, തൊണ്ട്, പഴയ സാധനങ്ങൾ തുടങ്ങിയവ കൂട്ടിയിടുന്നതിനിടയിലും പാമ്പുകൾ പതിയിരിക്കാറുണ്ട്. ഇരുമ്പിന്റെ സ്റ്റാൻഡ് പോലെ ഉയർന്നുനിൽക്കുന്നവയില്‍ വിറകും മറ്റു ... Read more