Tag: chirapunchi
മേഘാലയയില്‍ അഫ്സ്പ ഇനിയില്ല: ഉണര്‍വോടെ വിനോദസഞ്ചാര മേഖല
മേഘാലയയില്‍ അഫ്സ്പ പിന്‍വലിച്ചത് ടൂറിസം മേഖലയ്ക്ക് ആശ്വാസം. 27 വര്‍ഷത്തിനു ശേഷമാണ് സായുധസേനാ പ്രത്യേകാധികാര നിയമം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പിന്‍വലിച്ചത്. ഉയർന്ന കുന്നുകളും ഇടുങ്ങിയ താഴ്വരകളും പച്ചപ്പും പുഴകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ മേഘങ്ങളുടെ ഭവനം കാണാന്‍ ഇനി പേടിയില്ലാതെ പോകാം. പേടിപ്പെടുത്തുന്ന പട്ടാള ക്യാമ്പുകളും ബാരിക്കേടുകളും പരിശോധനകളും ഇനിയുണ്ടാവില്ല. വളരെ സ്വതന്ത്രമായി മേഘാലയ ചുറ്റിക്കാണാം. 1972ലാണ് മേഘാലയ സംസ്ഥാനം രൂപീകരിക്കുന്നത്. ഖാസി, ജൈന്തിയ, ഗാരോ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ജനങ്ങളുടെ വാസസ്ഥാനമാണിവിടം. മുര്‍ലെന്‍ നാഷണല്‍ പാര്‍ക്ക്, ഡംപ ടൈഗര്‍ റിസര്‍വ്, ലോകത്തിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ചിറാപുഞ്ചി, ഉമിയാം തടാകം, കില്ലോംഗ് പാറക്കെട്ട്, റ്റൂറ, ചുടുനീരുറവ തടാകമായ ജോവൽ, ചെറിപ്പൂക്കളുടെ ആഘോഷം നടക്കുന്ന ഖാസി, ഷില്ലോംഗ്, വെള്ളച്ചാട്ടങ്ങള്‍, ഗുഹകള്‍ എന്നിവയാണ് മേഘാലയിലെ പ്രധാന വിനോദസഞ്ചാര ആകര്ഷണങ്ങള്. അതിശയങ്ങളും രഹസ്യങ്ങളും ഒളിഞ്ഞിരിക്കുന്ന, മഴയെ ആശ്രയിച്ചു ജീവിക്കുന്ന മേഘാലയ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മണ്‍സൂണ്‍ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. നദികള്‍ തീര്‍ത്ത ഭൂപ്രകൃതി മേഘാലയ ... Read more