Tag: China town
ബംഗാളിലെ ചൈനാ ടൗണിന് 300 വയസായി
300 വര്‍ഷം പിന്നിട്ടൊരു ചൈനീസ് അമ്പലമുണ്ട് കല്‍ക്കട്ടയില്‍. ചൈനീസ് സംസ്‌ക്കാരത്തെയും പൈതൃകത്തേയും ഊട്ടിയുറപ്പിക്കുന്ന ക്ഷേത്രം എന്നാല്‍ ചൈനക്കാരുടേതല്ല ഇന്ന്. കുറച്ചൊന്ന് പുറകോട്ട് സഞ്ചരിക്കണം ഈ ക്ഷേത്രത്തിനെ കുറിച്ചറിയാന്‍. 300 വര്‍ഷം പഴക്കമുള്ള വിശ്വാസത്തിന് തുടക്കം കുറിച്ചത് ടോങ് ആച്യൂ എന്ന കച്ചവടക്കാരനാണ്.18ാം നൂറ്റാണ്ടില്‍ കച്ചവടത്തിനായി കല്‍കട്ടയിലെത്തിയതായിരുന്നു ടോങ്. 1718ലാണ് ആച്ചിപ്പൂര്‍ ക്ഷേത്രം പണികഴിപ്പിച്ചത്.അതായത് ടോങ് കച്ചവടത്തിനായി കല്‍കട്ടയില്‍ എത്തുന്നതിന് രണ്ടു കൊല്ലം മുമ്പ്. അതു കൊണ്ട് തന്നെ കല്‍ക്കത്തയിലെ ആദ്യ ചൈനീസ് ബന്ധത്തിന് തെളിവാണ് ഈ ആച്ചിപൂര്‍ ക്ഷേത്രം. ആച്ചിപൂര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നയിടത്ത് ഇന്ന് ഒരു ചൈനക്കാരന്‍ പോലുമില്ല.പക്ഷേ ആ സ്ഥലത്തിനെ ഇന്ന് എല്ലാവരും വിളിക്കുന്നത് ചൈന ടൗണ്‍ എന്നാണ്. ടോങ്ങിന്റെ പിന്‍തലമുറക്കാര്‍ നോക്കി വന്നിരുന്ന ക്ഷേത്രം ഇന്നിപ്പോള്‍ ഫാറുല്‍ ഹക്കിന്റെ നടത്തിപ്പിലാണ്. എന്റെ മുത്തശ്ശന്‍മാരായിരുന്നു ഈ ക്ഷേത്രം നോക്കി നടത്തിയിരുന്നത് അവരില്‍ നിന്ന് കിട്ടിയതാണ് എനിക്കീ ക്ഷേത്രം. എന്റെ മുന്‍തലമുറയില്‍ ഉള്ളവര്‍ക്ക് ഇവിടുത്തെ ചടങ്ങുകളെക്കുറിച്ചറിയാമായിരുന്നു അവര്‍ ആ രീതിയില്‍ ... Read more