Tag: chennai
സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക് മെട്രോ രണ്ടാഴ്ചയ്ക്കുള്ളില്‍
ചെന്നൈ നഗരം കണ്ണുനട്ട് കാത്തിരിക്കുന്ന രണ്ടു മെട്രോ പാതകളിലൂടെ ട്രെയിന്‍ ഓടാന്‍ ഇനി അധികം വൈകില്ലെന്നു സൂചന. റെയില്‍വേ യാത്രക്കാര്‍ക്കു വന്‍തോതില്‍ ഗുണംചെയ്യുന്ന ചെന്നൈ സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക്, ലിറ്റില്‍ മൗണ്ട് – എജി ഡിഎംഎസ് പാതകളില്‍ ഒരു മാസത്തിനുള്ളില്‍ ട്രെയിന്‍ ഓടിത്തുടങ്ങും. ഇതില്‍ സെന്‍ട്രല്‍- നെഹ്‌റു പാര്‍ക്ക് പാത രണ്ടാഴ്ചയ്ക്കുള്ളില്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് മെട്രോ അധികൃതര്‍ നല്‍കുന്ന സൂചന. പലതവണ മാറ്റിവച്ച ശേഷമാണു ചെന്നൈ സെന്‍ട്രല്‍ നെഹ്‌റു പാര്‍ക്ക് പാത ഗതാഗതത്തിനായി തുറക്കുന്നത്. കഴിഞ്ഞ മാസം അവസാനത്തോടെ ട്രെയിന്‍ ഓടുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അതു നടന്നില്ല. മെട്രോ സ്റ്റേഷനുകളിലെ ചില പണികള്‍ പൂര്‍ത്തിയാകാത്തതാണു വൈകാന്‍ കാരണം. ചെന്നൈ മെട്രോയ്ക്കു കീഴില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാരെത്തുന്ന സ്റ്റേഷനുകളിലൊന്നായി ചെന്നൈ സെന്‍ട്രല്‍ മാറും. അതിനാല്‍, എല്ലാ സംവിധാനങ്ങളും പൂര്‍ണമായതിനു ശേഷം ഉദ്ഘാടനം മതിയെന്നാണു തീരുമാനം. അവധിക്കാലമായതിനാല്‍ മെട്രോയിലെ യാത്രക്കാരുടെ എണ്ണം വന്‍ തോതില്‍ കൂടിയിട്ടുണ്ട്. നിലവില്‍ ദിനംപ്രതി 28000 പേര്‍ വരെ യാത്ര ... Read more
ട്രെയിന്‍ റൂട്ട് മാറ്റം തുടരുന്നു
ആര്‍ക്കോണം യാഡില്‍ ട്രാക്കിന്റെ വളവു കുറയ്ക്കുന്ന ജോലികള്‍ തുടരുന്നതിനാല്‍ ഇന്നും ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണമുണ്ടാകുമെന്നു ദക്ഷിണ റെയില്‍വേ അറിയിച്ചു. ബെംഗളൂരു, കോയമ്പത്തൂര്‍ റൂട്ടിലുള്ള മിക്ക ട്രെയിനുകളും റദ്ദാക്കിയതിനാല്‍ മറ്റു ട്രെയിനുകളില്‍ തിരക്കു കൂടാനും സാധ്യതയുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചിനു ചെന്നൈയില്‍ നിന്നു പുറപ്പെടേണ്ട ചെന്നൈ സെന്‍ട്രല്‍-മംഗളൂരു എക്‌സ്പ്രസ് (12685) രാത്രി 10.15നും രാത്രി 8.55നു പുറപ്പെടേണ്ട ആലപ്പി എക്‌സ്പ്രസ് (22639) രാത്രി 11നുമാണു യാത്ര തിരിച്ചത്. ഇരു ട്രെയിനുകളും ചെന്നൈ എഗ്മൂര്‍, വില്ലുപുരം, കാട്പാടി റൂട്ടില്‍ വഴിതിരിച്ചു വിട്ടതിനാലും വൈകി യാത്ര പുറപ്പെട്ടതിനാലും ഇന്നു കേരളത്തില്‍ വൈകിയേ എത്തൂ. ഇന്നു കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന മറ്റു ട്രെയിനുകളുടെ റൂട്ടിലും സ്റ്റോപ്പുകളിലുമുള്ള മാറ്റങ്ങള്‍ ചുവടെ. സില്‍ചാര്‍-തിരുവനന്തപുരം എക്‌സ്പ്രസ് (12508) ഗുണ്ടൂര്‍, റെനിഗുണ്ട, മേല്‍പാക്കം, ജോലാര്‍പേട്ട റൂട്ടില്‍ വഴിതിരിച്ചു വിടും. ചെന്നൈ സെന്‍ട്രല്‍, ആര്‍ക്കോണം സ്റ്റേഷനുകളില്‍ നിര്‍ത്തില്ല. തിരുത്തണ്ണിയില്‍ രണ്ടു മിനിറ്റ് നിര്‍ത്തും. ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസ് (13351) ഗുണ്ടൂര്‍, റെനിഗുണ്ട, മേല്‍പാക്കം, ... Read more
കോയമ്പത്തൂരില്‍ നിന്ന് പുലര്‍ച്ചെയുള്ള ഇന്‍ഡിഗോ വിമാന സര്‍വീസ് ജൂണ്‍ മുതല്‍
കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജൂണ്‍ നാലു മുതല്‍ പുലര്‍ച്ചെ അഞ്ചിന് ചെന്നൈയിലേക്കു സര്‍വീസ് നടത്തും. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തിനാണ് ജൂണ്‍ നാലു മുതല്‍ രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടാന്‍ അനുമതി ലഭിച്ചിതിനെത്തുടര്‍ന്നാണ്. ചെന്നൈ-കോയമ്പത്തൂര്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന വിമാനം രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടും. ചെന്നൈയില്‍ നിന്നു രാത്രി 10.55നു പുറപ്പെടുന്ന വിമാനം 12.05ന് ഇവിടെ എത്തും. വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്ന വിമാനം രാവിലെ 5.10നു പുറപ്പെട്ട് 6.20നു ചെന്നൈയിലെത്തും. ചെന്നൈയിലേക്കുള്ള യാത്രക്കാര്‍ക്ക്, പ്രത്യേകിച്ചു വ്യാപാരി, വ്യവസായികള്‍ക്ക് ഈ വിമാനം ഏറെ പ്രയോജനമാകുമെന്നാണ് കണക്കു കൂട്ടുന്നത്. ഇപ്പോള്‍ ചെന്നൈയില്‍ നിന്നുള്ള അവസാന വിമാനം രാത്രി 7.55നാണ് ഇവിടെ എത്തുന്നത്. വൈകാതെ കൂടുതല്‍ വിമാനക്കമ്പനികള്‍ക്കു രാത്രി വിമാനത്താവളത്തില്‍ നിര്‍ത്തിയിടാന്‍ അനുമതി ലഭിച്ചേക്കും. ഇപ്പോള്‍ രാവിലെ ഏഴിനാണ് ചെന്നൈയിലേക്കുള്ള ആദ്യ വിമാനം പുറപ്പെടുന്നത്. എയര്‍ ഇന്ത്യ, അലൈയന്‍സ് എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡികോ, ജെറ്റ് കണക്ട്, സ്‌പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്‌സ്, ... Read more
യാത്രാക്ലേശത്തിനു പരിഹാരം: ചെന്നൈ-എറണാകുളം കെഎസ്ആര്‍ടിസി ഉടനെ
ഉത്സവകാല സീസണുകളില്‍ ചെന്നൈയില്‍ നിന്നും നാട്ടിലെത്താന്‍ ടിക്കെറ്റ് ലഭിക്കാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത. കെഎസ്ആര്‍ടിസി ഒരു മാസത്തിനുള്ളില്‍ ചെന്നൈയില്‍ നിന്നും സര്‍വീസ് നടത്തും. ചെന്നൈ-എറണാകുളം സ്ഥിരം സര്‍വീസ് കൂടാതെ ഓണമടക്കമുള്ള ഉത്സവകാലങ്ങളിലും മധ്യവേനലവധിക്കാലത്തും പ്രത്യേക സര്‍വീസുകള്‍ നടത്താനും തീരുമാനമായി. അടുത്ത ദിവസങ്ങളില്‍ വിജ്ഞാപനം പുറത്തിറങ്ങും. സര്‍വീസിനുള്ള ബസുകളും തയ്യാറായി വരുന്നു. ചെന്നൈ, ബെംഗളൂരു നഗരങ്ങളിലെ മലയാളികള്‍ അനുഭവിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ വേനല്‍ക്കാലത്ത് 16 പുതിയ സര്‍വീസുകള്‍ ആരംഭിക്കാനാണ് കെഎസ്ആര്‍ടിസി ഒരുങ്ങുന്നത്. ഇതില്‍ കൂടുതലും ബെംഗളൂരുവിലേക്കാണ്. ചെന്നൈയിലേക്ക് ഒരു സര്‍വീസാണുള്ളത്. ചെന്നൈ-എറണാകുളം റൂട്ടിലാണത്. ഇതുകൂടാതെ ഓണം, പുതുവത്സരം, പൂജ, ക്രിസ്മസ്, ദീപാവലി, പൊങ്കല്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് പ്രത്യേക സര്‍വീസുകളും നടത്തും. ഒരോ ഉത്സവകാലങ്ങളിലും 15 ദിവസമായിരിക്കും സര്‍വീസ്. മധ്യവേനലവധിയോടനുബന്ധിച്ച് മാര്‍ച്ച് 15 മുതല്‍ ജൂണ്‍ 15 വരെയായിരിക്കും ഒരോ വര്‍ഷവും സര്‍വീസ് നടത്തുക. വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം ആക്ഷേപങ്ങള്‍ സ്വീകരിക്കും. അത് കഴിഞ്ഞാല്‍ വേണ്ട തിരുത്തലുകള്‍ വരുത്തി സര്‍സുകള്‍ തുടങ്ങാന്‍ സാധിക്കും. ... Read more
മുഖം മിനുക്കി ചെന്നൈ എയര്‍പോര്‍ട്ട്
പുതിയ ടെര്‍മിനല്‍ നിര്‍മിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ചെന്നൈ വിമാനത്താവളത്തിന്റെ മുഖച്ഛായ മാറും. നിലവില്‍ രാജ്യത്തെ തിരക്കേറിയ നാലാമത്തെ വിമാനത്താവളമായ ചെന്നൈ, വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഒന്നാം നിരയിലേക്കു കയറും. പുതിയ ടെര്‍മിനല്‍ നിര്‍മാണത്തിനും മറ്റുമായി 2467 കോടി രൂപയാണ് സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി ഇന്നലെ അനുവദിച്ചത്. വ്യോമയാന ഗതാഗത മേഖലയുടെ വളര്‍ച്ച കണക്കിലെടുത്താണ് രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ദക്ഷിണേന്ത്യയില്‍നിന്നു ചെന്നൈയും ഉത്തരേന്ത്യയില്‍ നിന്നു ലക്‌നൗവും വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നു ഗുവാഹത്തിയുമാണു പട്ടികയില്‍ ഇടം നേടിയത്. നിലവിലെ സൗകര്യം, യാത്രക്കാരുടെ എണ്ണം, സ്ഥലത്തിന്റെ പ്രാധാന്യം, കഴിഞ്ഞ വര്‍ഷങ്ങളിലെ വളര്‍ച്ചാനിരക്ക് എന്നിവയാണ് തിരഞ്ഞെടുപ്പിനു പരിഗണിച്ചത്. പുതിയ ടെര്‍മിനല്‍ കൂടി വരുന്നതോടെ ചെന്നൈ വിമാനത്താവള ടെര്‍മിനലിന്റെ ആകെ വിസ്തീര്‍ണം 3,36,000 ചതുരശ്ര മീറ്ററായി മാറും. നിലവില്‍ ഇത് 1,97,000 ചതുരശ്ര മീറ്ററാണ്. മൂന്നു ടെര്‍മിനലുകളാണിപ്പോള്‍ ചെന്നൈ വിമാനത്താവളത്തിനുള്ളത്. പഴയ ആഭ്യന്തര ടെര്‍മിനലിലാണ് (ടി ... Read more
Chennai beaches get major makeover
Chennai beaches including Marina and Elliot’s are all ready for a makeover with the financial aid extended by the Central government to promote beach tourism in the state. The development activities are expected to be completed by September 2018. Marina and Besant Nagar beaches would be getting retrofitting parks. The works for the same will start this month. The Central government has allocated Rs 12.5 crore for Marina and Rs 8.5 crore for the Besant Nagar beach. Access to Chennai and Elliot’s beaches will improve once the makeover is complete. The authorities are planning to develop beach approach facility for ... Read more
Railway to fasten trains at Golden Quadrilateral
Indian Railway, as part of fastening trains connecting the four metro cities of Kolkata, Chennai, Mumbai and Delhi (Quadrilateral) has asked the concerned authorities to improve the existing infrastructure. The new move came after the officials come to know that the existing services lacked speed. The ministry also said that the trains should improve the current speed of 60 kmph to 130kmph. Top officials of the Indian railway had sent letters to the General Managers of Indian Railway. On ensuring necessary steps to fasten the lines connecting the golden quadrilateral. “A review of the maximum permissible speed of the section ... Read more
സൂപ്പര്‍ എസി എക്‌സ്പ്രസുകള്‍ പരിഷ്‌ക്കരിക്കുന്നു
തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ എസി എക്‌സ്പ്രസ് ഉള്‍പ്പെടെ എട്ടു ട്രെയിനുകളില്‍ കൂടുതല്‍ സൗകര്യങ്ങളോടെ പുതിയ കോച്ചുകള്‍ വരും. റെയില്‍വേയുടെ ഉല്‍കൃഷ്ഠ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് എട്ട് എക്‌സ്പ്രസ് ട്രെയിനുകളെ സൂപ്പറാക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ട്രെയിനുകളിലെ ഒന്നോ രണ്ടോ കോച്ചുകളിലാണ് ആദ്യഘട്ടത്തില്‍ കൂടുതല്‍ സൗകര്യമുണ്ടാകുക. പിന്നീട് കൂടുതല്‍ ട്രെയിനുകളിലേക്ക് ഇതു വ്യാപിപ്പിക്കും. മെച്ചപ്പെട്ട സൗകര്യങ്ങളേര്‍പ്പെടുത്തുന്ന കോച്ചുകളിലെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പര്‍ എസി എക്‌സ്പ്രസിനു പുറമെ പദ്ധതിക്കു കീഴില്‍ ഉള്‍പ്പെടുന്ന ട്രെയിനുകള്‍ ഇവയാണ്: തിരുച്ചിറപ്പള്ളി – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ്, മധുര- ഡല്‍ഹി സമ്പര്‍ക്ക് ക്രാന്തി എക്‌സ്പ്രസ്, കോയമ്പത്തൂര്‍- ഡല്‍ഹി കൊങ്ങു എക്‌സ്പ്രസ്, കെഎസ്ആര്‍ ബെംഗളൂരു-കൊച്ചുവേളി എക്‌സ്പ്രസ്, മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ എക്‌സ്പ്രസ്, മൈസൂരു – തൂത്തുക്കൂടി എക്‌സ്പ്രസ്, ദിബ്രുഗഡ് – കന്യാകുമാരി എക്‌സ്പ്രസ്. ശതാബ്ദി, തുരന്തോ, രാജധാനി ഉള്‍പ്പെടെയുള്ള പ്രീമിയം ട്രെയിനുകളിലാണു റെയില്‍വേ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നതെന്നും ... Read more
താംബരം- കൊല്ലം റെയില്‍ പാത തീര്‍ഥാടന, വിനോദ സഞ്ചാര ഇടനാഴിയാവും
ചെങ്കോട്ട- കൊല്ലം ബ്രോഡ് ഗേജ് പാതയില്‍ വീണ്ടും തീവണ്ടി ഓടിയതോടെ ഇരു സംസ്ഥാനങ്ങള്‍ക്ക് മുന്നിലും വികസിച്ചു വരുന്നത് അനന്ത സാധ്യതകളാണ്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ തീര്‍ഥാടന, വിനോദ സഞ്ചാര കണ്ണിയാക്കി മാറ്റുന്നതിനുള്ള എല്ലാ സാധ്യതകളും ഈ പാതയ്ക്കുണ്ട്. ഗേജ് മാറ്റത്തിനായി അടയ്ക്കുന്നതിനു മുന്‍പ് കൊല്ലത്തു നിന്നു നാഗൂരിലേക്കു ഇവിടെ നിന്നു ട്രെയിനുണ്ടായിരുന്നു. എഗ്മൂര്‍ ട്രെയിന്‍ എന്ന പേരില്‍ ചെന്നൈയില്‍ നിന്നു കൊല്ലത്തേക്കു ഓടിയിരുന്ന ട്രെയിന്‍ ഇപ്പോള്‍ പൊതിഗൈ എക്‌സ്പ്രസായി സര്‍വീസ് നടത്തുന്നുണ്ട്. പ്രതിദിന സര്‍വീസായ ഈ ട്രെയിന്‍ കൊച്ചുവേളിയിലേക്കു നീട്ടിയാല്‍ ചെന്നൈയ്ക്കും ദക്ഷിണ കേരളത്തിനുമിടയിലെ തിരക്കുള്ള പാതയായി ഇതു മാറും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണു കൊല്ലം-ചെങ്കോട്ട പാത. ചെന്നൈയില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് പുനലൂരില്‍ ഇറങ്ങി പത്തനാപുരം, പത്തനംതിട്ട വഴി ശബരിമലയിലേക്ക് പോകാന്‍ വളരെ എളുപ്പമാണ്. ഇപ്പോള്‍ കോട്ടയത്തും ചെങ്ങന്നൂരിലും ഇറങ്ങുന്നതുപോലെ തന്നെ അടുത്താണ് പുനലൂരും. ശബരിമല സ്‌പെഷല്‍ ട്രെയിനുകള്‍ ഇതുവഴി ആരംഭിച്ചാല്‍ മെയിന്‍ ലൈനിലെ ... Read more
ചെന്നൈയില്‍ ഇ-ബസ് വരുന്നു
അന്തിരീക്ഷ മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ അവ തടയാന്‍ ചെന്നൈ നഗരത്തിനുള്ളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-ബസുകള്‍ കൊണ്ടുവരാന്‍ ആലോചന. പദ്ധതി യാഥാര്‍ഥ്യമായില്‍ ഇ-ബസ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം നിലവില്‍ വരുന്ന രാജ്യത്തെ ആദ്യ നഗരമായി ചെന്നൈ മാറും. ഇ-ബസ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം നടപ്പാക്കുന്നതിന്റെ ആദ്യപടിയായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി സി-40 അധികൃതരുമായി പ്രാഥമിക കരാര്‍ ഒപ്പുവച്ചു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തമിഴ്‌നാട് സര്‍ക്കാരിന്റെ പിന്തുണയുണ്ടാകുമെന്ന് കരാര്‍ ഒപ്പുവച്ചതിനുശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ സാധ്യതാ പഠനത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടന്ന ഇ-ബസ് മേളയില്‍ തമിഴ്‌നാട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കര്‍ പങ്കെടുത്തിരുന്നു. സി-40 അധികൃതരുമായി ഒപ്പുവച്ച കരാര്‍ കുറഞ്ഞനിരക്കില്‍ ഇ-ബസുകള്‍ വാങ്ങാനും, സര്‍വീസുകള്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സഹായിക്കുമെന്നു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സി-40 അധികൃതരുടെ സഹകരണത്തോടെയാവും പദ്ധതിയുടെ കരട് രൂപരേഖ തയാറാക്കുക. ‘സി-40യുമായുള്ള പങ്കാളിത്തം കുറഞ്ഞ നിരക്കില്‍ ബസുകള്‍ ലഭ്യമാക്കാന്‍ സഹായിക്കും. എട്ടു മാസം മുന്‍പ് ഇ-ബസ് ഒന്നിന് രണ്ടുകോടി ... Read more
താംബരം-കൊല്ലം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിനാരംഭിച്ചു
വേനല്‍ അവധി ആരംഭിച്ചതോടെ നാട്ടിലേക്ക് മടങ്ങുന്നവരുടെ തിരക്ക് പരിഗണിച്ച് താംബരം-കൊല്ലം റൂട്ടില്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ട്രെയിനുകള്‍ റിസര്‍വേഷന്‍ ആരംഭിച്ചു. താംബാരത്ത് നിന്ന് വൈകിട്ട് 5.30ന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 10.30നു കൊല്ലത്ത് എത്തിച്ചേരും. തിരിച്ച് താംബരത്തേക്ക് കൊല്ലത്ത് നിന്ന് ഉച്ചയ്ക്ക് ഒന്നിന് പുറപ്പെടുന്ന ട്രെയിന്‍ രാവിലെ 5.50ന് എത്തിച്ചേരും.
ബി എം ഡബ്ല്യൂ സ്‌കില്‍ നെക്സ്റ്റിന് സച്ചിന്‍ തുടക്കം കുറിച്ചു
എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് സഹായിക്കുന്ന സ്‌കില്‍ നെക്സ്റ്റിന് പ്രോഗ്രാമിന് ബി എം ഡബ്ല്യു ഗ്രൂപ്പ് തുടക്കം കുറിച്ചു. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബി എം ഡബ്ല്യുവിന്റെ ചെന്നൈ നിര്‍മാണശാലയുടെ പതിനൊന്നാം വാര്‍ഷികത്തിന്റെ സമ്മാനമാണ് വിദ്യാര്‍ത്ഥികള്‍ക്കായി കമ്പനിയുടെ പുതിയ കാല്‍വെയ്പ്. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ സാനിധ്യത്തിലാണ് സ്‌കില്‍ നെക്സ്റ്റ് പ്രോഗ്രാം കമ്പനി ആരംഭിച്ചത്. എന്‍ജിനിയറിങ് ടെക്നിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ബിഎംഡബ്യു എന്‍ജിനും മറ്റും അടുത്തറിയാന്‍ പ്രാക്ടിക്കല്‍ പഠനത്തിനായി വിട്ടു നല്‍കുന്നതാണ് സ്‌കില്‍ നെക്സ്റ്റ് പ്രോഗ്രാം. കമ്പനിയുടെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ സച്ചിനൊപ്പം അണ്ണാ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളും ചേര്‍ന്ന് അസംബിള്‍ ചെയ്ത എന്‍ജിനും ട്രാന്‍സ്മിഷനും അനാവരണം ചെയ്തുകൊണ്ടാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ രാജ്യത്തെ വിവിധ എന്‍ജിനിയറിങ് ടെക്നിക്കല്‍ കോളേജുകളിലേക്ക് 365 ബിഎംഡബ്യു എന്‍ജിനും ട്രാന്‍സ്മിഷന്‍ യൂണിറ്റും സൗജന്യമായി നല്‍കും. ക്രിക്കറ്റിനെക്കുറിച്ച് വായന മാത്രമായിരുന്നെങ്കില്‍ എനിക്ക് ഒരിക്കലും ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ലായിരുന്നു, കളി എന്റെ കൈകളിലെത്തിയതോടെയാണ് എല്ലാ യാഥാര്‍ഥ്യമായത്. അതുപോലെ തന്നെ ... Read more
പുതുച്ചേരിയാത്രയ്ക്ക് ഇനി ചിലവേറും
ചെന്നൈ നഗരത്തില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള സ്വകാര്യ വാഹനയാത്രക്കിനി ചെലവേറും. ചെന്നൈയില്‍ നിന്നും പുതുച്ചേരിയിലേക്കുള്ള പ്രധാന പാതയായ ഇസിആര്‍ റോഡിലെ ടോള്‍ നിരക്കുകള്‍ നാഷനല്‍ ഹൈവേ അതോറിറ്റിക്ക് ഓഫ് ഇന്ത്യ പരിഷ്‌ക്കരിച്ചു. പുതുക്കിയ നിരക്കില്‍ അഞ്ചു രൂപ മുതല്‍ 15 രൂപ വരെ വര്‍ധനയുണ്ടായിട്ടുണ്ട്. നിരക്കുകള്‍ ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചെന്നൈയിലെ അക്കര ടോള്‍ പ്ലാസ മുതല്‍ മഹാബലിപുരം വരെയുള്ള നാലുവരി പാതയും മഹാബലിപുരം മുതല്‍ പുതുച്ചേരി വരെയുള്ള രണ്ടുവരി പാതയിലുമാണ് പുതുക്കിയ ടോള്‍ നിരക്കുകള്‍ ഹൈവേ വകുപ്പ് പുറത്തിറക്കി. പുതുച്ചേരി ഉള്‍പ്പെടെ സംസ്ഥാനത്തെ 20 ടോള്‍ പ്ലാസകളിലെ നിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ ഉയര്‍ത്തുമെന്നും കഴിഞ്ഞ ദിവസം നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. 132 കിലോമീറ്റര്‍ ദൂരമുള്ള അക്കര ടോള്‍ ഗേറ്റ് മുതല്‍ പുതുച്ചേരി വരെ ഒരു ദിശയിലേക്ക് ടോള്‍ നിരക്ക് 88 രൂപയായും ഇരുവശത്തേക്ക് 134 രൂപയായും ഉയരും. ചെറു ചരക്ക് വാഹനങ്ങള്‍, മിനി ... Read more
അവധിക്കാലത്ത് വിമാന നിരക്ക് കൂട്ടി ചെന്നൈ
ഈസ്റ്റര്‍ അവധി ദിനങ്ങളില്‍ ആവശ്യക്കാര്‍ ഏറിയതോടെ ചെന്നൈയില്‍ നിന്ന് രാജ്യത്തെ മറ്റു നഗരങ്ങളിലേക്കുള്ള വിമാന നിരക്ക് കൂട്ടി. അവധി ദിവസങ്ങളായ നാളെയും മറ്റന്നാളും കേരളത്തിലെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളുടെ നിരക്ക് കൂട്ടിയതിനാല്‍ നാട്ടില്‍ വരുന്ന യാത്രക്കാരെ ഇത് ബാധിക്കും. നിരക്ക് വര്‍ധനയില്‍ റെക്കോര്‍ഡ് വര്‍ധന ഉണ്ടായത് ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലേക്കുള്ള ടിക്കറ്റിനാണ്. സാധാരണ ഗതിയില്‍ 4000-5000 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാല്‍ നാളെ പോര്‍ട്ട ബ്ലെയറിലേക്കുള്ള ടിക്കറ്റിന് 14,000 മുതല്‍ 24,000 വരെയാണ്. ഈസ്റ്റര്‍ പ്രമാണിച്ച് ഇവിടെ അവധി ആഘോഷിക്കാന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചതാണ് നിരക്ക് വര്‍ധനയുണ്ടാവാന്‍ കാരണം. ഈസ്റ്റര്‍ ആഘോഷിക്കാന്‍ ചെന്നൈയില്‍നിന്നു നാട്ടിലേക്കുള്ള ടിക്കറ്റിന് ആവശ്യക്കാര്‍ ഏറിയതു തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള നിരക്കില്‍ 2,000 മുതല്‍ 3,500 രൂപവരെ വര്‍ധനയുണ്ടാക്കി. ഏപ്രില്‍ ഒന്നു വരെ തിരുവനന്തപുരത്തേക്കുള്ള കുറഞ്ഞ നിരക്ക് 5,000 രൂപയും കൂടിയ നിരക്ക് 7,000 രൂപയുമാണ്.കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് 4,500 മുതല്‍ 10,900 രൂപവരെയാണ്. ... Read more
Try the new walkalator to move between Chennai metro station & airport
Commuting from the international and domestic terminals to the Metro station in Chennai has always been a difficult task for the people. Bringing huge relief to air passengers, the Airport Authority of India has set up 602-metre-long walkalators at the airport. The passengers will have self-check-in counters at the airport Metro station from April 14 onwards. The walkalators were inaugurated by Chief Secretary Girija Vaidhyanathan in the presence of Civil Aviation Secretary R.N. Choubey. “The 12 walklators of 30 metres each have been provided in a stretch of 602 metres. The project cost for phase II works is approximately Rs 40 ... Read more