Tag: chennai central

ചെന്നൈ സെന്‍ട്രല്‍-എയര്‍പോര്‍ട്ട് മെട്രോ പാത തുറന്നു

നഗരത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴി തുറന്ന് ചെന്നൈ സെന്‍ട്രല്‍ – എയര്‍പോര്‍ട്ട് മെട്രോ പാത പൂര്‍ണമായും തുറന്നു. ഒന്നാം ഇടനാഴിയുടെ അവസാന ഭാഗമായ നെഹ്‌റു പാര്‍ക്ക് – സെന്‍ട്രല്‍ മെട്രോ 2.5 കിലോമീറ്റര്‍ പാത, സെയ്ദാപെട്ട് – ഡിഎംഎസ് 4.35 കിലോമീറ്റര്‍ പാത എന്നിവ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉദ്ഘാടനം ചെയ്തു. കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി, കേന്ദ്ര ഷിപ്പിങ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍, തമിഴ്‌നാട് സ്പീക്കര്‍ പി.ധനപാല്‍, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, മന്ത്രിമാരായ എം.സി.സമ്പത്ത്, എം.ആര്‍.വിജയഭാസ്‌കര്‍, സെല്ലൂര്‍ രാജു, ഡി.ജയകുമാര്‍, സെന്തില്‍ ബാലാജി, ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്‍, ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ.കുല്‍ശ്രേഷ്ഠ, സിഎംആര്‍എല്‍ എംഡി പങ്കജ് കുമാര്‍ ബന്‍സാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനശേഷം പളനിസാമിയും ഹര്‍ദീപ് സിങ്ങും എഗ്മൂര്‍ സ്റ്റേഷനില്‍നിന്നു സെന്‍ട്രല്‍ സ്റ്റേഷനിലേക്കു മെട്രോയില്‍ യാത്ര ചെയ്തു. രണ്ടാം ഇടനാഴി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായതോടെ സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് എയര്‍പോര്‍ട്ടിലേക്കു നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിച്ചു. ... Read more

വിനോദസഞ്ചാരികള്‍ക്കായി ചെന്നൈ സെന്‍ട്രലില്‍ ടൂറിസം ഹെല്‍പ് ഡെസ്‌ക്

തമിഴ്‌നാട്ടിലെത്തുന്ന വിനോദസഞ്ചാരികളെ സഹായിക്കാന്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ടൂറിസം ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. റെയില്‍വേ പൊലീസും തമിഴ്‌നാട് വിനോദസഞ്ചാര വികസന വകുപ്പും ചേര്‍ന്നാണ് ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചത്. തമിഴ്‌നാട്ടിലേയ്ക്ക് 38 ലക്ഷം വിദേശ സഞ്ചാരികളും നാലുകോടി കോടി ആഭ്യന്തര സഞ്ചാരികളും പ്രതിവര്‍ഷം എത്തുന്നുണ്ട്. വേനലവധിക്കാലമായതിനാല്‍ മഹാബലിപുരം, ഹൊഗനക്കല്‍, രാമേശ്വരം പാമ്പന്‍പാലം, കുറ്റാലം, കൊടൈക്കനാല്‍, ഊട്ടി, വാല്‍പാറൈ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളും മധുര മീനാക്ഷി ക്ഷേത്രം, രാമേശ്വരം, തിരച്ചെന്തൂര്‍, തഞ്ചാവൂര്‍, ശ്രീരംഗം, തിരുവണ്ണാമല, കാഞ്ചീപുരം ക്ഷേത്രങ്ങളും വേളാങ്കണ്ണി പള്ളി, നാഗൂര്‍ ദര്‍ഗ തുടങ്ങിയ ആരാധനാലയങ്ങളും സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിവരിയാണ്. വിദേശത്തുനിന്നും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന സഞ്ചാരികള്‍ കൂടുതലായും ചെന്നൈയില്‍ എത്തി തമിഴ്‌നാടിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പോകുകയാണ് ചെയ്യുക. ഹെല്‍പ് ഡെസ്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നതിനൊപ്പം മുന്‍കരുതലുകളെ കുറിച്ചും ബോധവത്കരണം നല്‍കും. വിനോദസഞ്ചാരികള്‍ മറ്റുള്ളവരാല്‍ കബളിപ്പിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യം. റെയില്‍വേ പൊലീസ്, റെയില്‍വേ സംരക്ഷണസേന, ഐആര്‍സിടിസി, തമിഴ്‌നാട് ... Read more

ചെന്നൈ സെന്‍ട്രല്‍- നെഹ്രു പാര്‍ക്ക് മെട്രോ ഉടന്‍

ചെന്നൈ സെൻട്രൽ-നെഹ്രു പാർക്ക് പാതയിൽ അടുത്തമാസം മെട്രോ ഓടിത്തുടങ്ങും. ഇതോടെ, സെൻട്രൽ സ്റ്റേഷനിൽനിന്നു വിമാനത്താവളത്തിലേക്ക് നേരിട്ട് മെട്രോയിൽ പോകാനുള്ള സൗകര്യവും ലഭ്യമാകും. സെൻട്രൽ പാത തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തിൽ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ. തിരക്കുള്ള സമയങ്ങളിൽ രണ്ടര മിനിറ്റിൽ ട്രെയിൻ ഓടിക്കാനും മെട്രോയ്ക്കു പദ്ധതിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ പുറത്തിറക്കിയ ടൈംടേബിൾ പ്രകാരം തിരക്കുള്ള സമയങ്ങളിൽ പരമാവധി ഏഴു മിനിറ്റാണ് ട്രെയിനുകൾ തമ്മിലുള്ള ഇടവേള. തിരക്കില്ലാത്ത സമയങ്ങളിൽ ഇത് 20 മിനിറ്റ് വരെയാകും. സെൻട്രലിൽനിന്നു ഷെണായ് നഗർ വഴി വിമാനത്താവളത്തിലേക്കു നേരിട്ട് മെട്രോയിൽ സഞ്ചരിക്കാമെന്നതാണു പുതിയ പാതയുടെ ഏറ്റവും വലിയ പ്രത്യേകത. നിലവിൽ നെഹ്രു പാർക്കിൽ നിന്നും അരമണിക്കൂർ കൊണ്ട് വിമാനത്താവളത്തിലെത്താം. സെൻട്രൽ സ്റ്റേഷനിൽനിന്നു 40 മിനിറ്റിനുള്ളിൽ ഇതു സാധ്യമാകുമെന്നാണ് പ്രതീക്ഷ. റോഡിൽ ഗതാഗതക്കുരുക്കു രൂക്ഷമാകുന്ന സമയങ്ങളിൽ ഒന്നര മണിക്കൂർ വരെയാണ് വിമാനത്താവളത്തില്‍ എത്താന്‍ എടുക്കുന്ന സമയം. സെൻട്രലിനെ എഗ്മൂറും നെഹ്രു പാർക്കുമായി ബന്ധിപ്പിക്കുന്ന ട്രാക്കാണ് അടുത്ത മാസം തുറക്കുന്നത്. അണ്ണാശാലയുമായി ബന്ധിപ്പിക്കുന്ന രണ്ടാം ... Read more