Tag: Chenkottai
താംബരം- കൊല്ലം റെയില്‍ പാത തീര്‍ഥാടന, വിനോദ സഞ്ചാര ഇടനാഴിയാവും
ചെങ്കോട്ട- കൊല്ലം ബ്രോഡ് ഗേജ് പാതയില്‍ വീണ്ടും തീവണ്ടി ഓടിയതോടെ ഇരു സംസ്ഥാനങ്ങള്‍ക്ക് മുന്നിലും വികസിച്ചു വരുന്നത് അനന്ത സാധ്യതകളാണ്. ഇരു സംസ്ഥാനങ്ങള്‍ക്കുമിടയിലെ തീര്‍ഥാടന, വിനോദ സഞ്ചാര കണ്ണിയാക്കി മാറ്റുന്നതിനുള്ള എല്ലാ സാധ്യതകളും ഈ പാതയ്ക്കുണ്ട്. ഗേജ് മാറ്റത്തിനായി അടയ്ക്കുന്നതിനു മുന്‍പ് കൊല്ലത്തു നിന്നു നാഗൂരിലേക്കു ഇവിടെ നിന്നു ട്രെയിനുണ്ടായിരുന്നു. എഗ്മൂര്‍ ട്രെയിന്‍ എന്ന പേരില്‍ ചെന്നൈയില്‍ നിന്നു കൊല്ലത്തേക്കു ഓടിയിരുന്ന ട്രെയിന്‍ ഇപ്പോള്‍ പൊതിഗൈ എക്സ്പ്രസായി സര്‍വീസ് നടത്തുന്നുണ്ട്. പ്രതിദിന സര്‍വീസായ ഈ ട്രെയിന്‍ കൊച്ചുവേളിയിലേക്കു നീട്ടിയാല്‍ ചെന്നൈയ്ക്കും ദക്ഷിണ കേരളത്തിനുമിടയിലെ തിരക്കുള്ള പാതയായി ഇതു മാറും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണു കൊല്ലം-ചെങ്കോട്ട പാത. ചെന്നൈയില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് പുനലൂരില്‍ ഇറങ്ങി പത്തനാപുരം, പത്തനംതിട്ട വഴി ശബരിമലയിലേക്ക് പോകാന്‍ വളരെ എളുപ്പമാണ്. ഇപ്പോള്‍ കോട്ടയത്തും ചെങ്ങന്നൂരിലും ഇറങ്ങുന്നതുപോലെ തന്നെ അടുത്താണ് പുനലൂരും. ശബരിമല സ്പെഷല്‍ ട്രെയിനുകള്‍ ഇതുവഴി ആരംഭിച്ചാല്‍ മെയിന്‍ ലൈനിലെ ... Read more